Pages

2012, ഏപ്രിൽ 29, ഞായറാഴ്‌ച

മനുഷ്യന്‍ മനുഷ്യനു ശത്രു

മനുഷ്യന്‍ ! അവനവനു തന്നെ ശത്രുവല്ലയോ
സ്വന്തം വിശ്വാസം നഷ്ടമായി
സുഹൃത്തോ മുഖ്യ ശത്രുവായി
പരസ്പരം വിശ്വാസം നഷ്ടമായി
തമ്മിലോ മനസ്സില്‍ അസൂയയായി
അസൂയ മൂത്ത് തമ്മില്‍ തര്‍ക്കമായി
തര്‍ക്കം മൂത്ത് കൊലയില്‍ കലാശിച്ചുപ്പോയി
ഒരുവനെ കൊല്ലുവാന്‍ പല സ്ഥലങ്ങളില്‍
ബോംബുമായി അവന്‍ നടക്കലായി 
ഒരുവന്റെ ജീവന് വേണ്ടി അവന്‍
ഒരുപാട് പേരുടെ ജീവനും എടുക്കലായ്
കൊല്ലുന്നവനറിയില്ല ഞാന്‍ ആരെ കൊന്നുവെന്നു
കൊല്ലപെടുന്നവന്‍ അറിയില്ല
 ഞാന്‍ എന്തിനു കൊല്ലപ്പെട്ടുവെന്ന്
വഞ്ചന അവന്റെ തൊഴിലാണ്
അതിനവന്‍ സ്വീകരിക്കുന്ന വഴി
ഏറ്റവും വൃത്തി കേടുള്ളതും
കളവോ അവന്റെ നാവിന്‍ തുമ്പിലും
കപടമാണവന്റെ പ്രവര്‍ത്തനങ്ങളും
ഉള്ളില്‍ ചതിയും വെച്ചുക്കൊണ്ടവന്‍
പുറത്തു ചിരിച്ചു നടക്കുന്നതാണവന്‍
അവന്‍ ഉദ്ദേശിച്ച കാര്യം നേടുവാന്‍
ചോരയോ അവന്നു പ്രശ്നമല്ലതാനും
രക്ത ബന്ധത്തെ അവന്‍ മുറിക്കും
അതിനെല്ലാം അവന്‍ മറക്കും
മാതാപിതാ ഗുരുക്കള്‍ വരെ
അവന്റെ ശത്രുവിലെ  ആദ്യ പട്ടിക
ഗര്‍ഭ പാത്രമോ അവന്‍ ഓര്‍ക്കില്ല
സാഹോദര സ്നേഹമോ അവനില്ല
എല്ലാം വെട്ടിപിടികുന്നതാര്‍ക്കു വേണ്ടി
എല്ലാം കയ്യില്‍ ഒതുങ്ങി എന്നവന്നു തോന്നുമ്പോള്‍
അവനതാ പോകുന്നു കുഴിമാടത്തിലേക്ക് ....!‍



2012, ഏപ്രിൽ 18, ബുധനാഴ്‌ച

മഴ

ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ മഴയായിരുന്നു .തണുത്ത കാറ്റിലൂടെ പെയ്തിറങ്ങുന്ന മഴ .കുളിര്മയോടെ ഇളം ചെടികളുടെ മേല്‍ തുള്ളിയായി പെയ്തിറങ്ങുമ്പോള്‍ അവ കുളിരോടെ ഇലകള്‍ വിടര്‍ത്തി നിന്നിടുന്നു .കുരുവികള്‍ തന്റെ കൂട്ടില്‍ നിന്നും തലകള്‍ പുറത്തിട്ടു  മഴയെ നിരീക്ഷിക്കുന്നു .തോരാതെ പെയ്യുന്ന മഴകള്‍ ആര്‍ക്കോ വേണ്ടി പെയ്യുന്നതാവാം ..അതോ എനിക്ക് വേണ്ടി പെയ്യുന്നതാണോ ?ജീവിത പാതയില്‍ പെയ്യുന്ന മഴകള്‍ ഏതെങ്കിലും ഒരാള്‍ക്ക് വേണ്ടി പെയ്യുന്നതാവണം..
കുത്തി ഒഴുകുന്ന മഴ അതാരോടോ ഉള്ള അമര്ഷത്തല്‍ പെയ്യുന്നത് പോലെ തോനുന്നു ...ചിലപ്പോള്‍ പെയ്യുന്ന മഴ സൌഹൃതത്തിന്റെ മഴയാണെന്നു തോന്നും ..ചില നേരങ്ങളില്‍ മഴയെ കാതോര്കുമ്പോള്‍ അത് എന്‍ മനം കുളിര്‍ക്കും ...മേല്‍ കൂരയില്‍  പെയ്തിറങ്ങുമ്പോള്‍ മഴയുടെ താളം ഞാന്‍ ആസ്വദിക്കും ..ആരുടെയെക്കൊയോ പ്രിയപെട്ടവരുടെ കാല്‍ പാടുകള്‍ മായിച്ചു കളയുന്ന മഴ ...ചിലപ്പോള്‍ ഭൂമിയോട് കിന്നാരം പറയാന്‍ വരുന്നതാണ് മഴയെന്നു തോന്നും .മനോഹരമായി പുഞ്ചിരി തൂകി ഭൂമി മഴയെ സ്വീകരിക്കുന്നത് കാണാം ..."സ്നേഹത്തില്‍ വിരിയുന്ന എന്റെ നീര്‍ത്തുള്ളികള്‍ നീ സ്വീകരിച്ചാലും 'മഴ ഭൂമിയോട് കിന്നാരം പറയുന്നു .സിരകളില്‍ പടരുന്ന തണുപ്പ് ഭേദിച്ചു മഴയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു ഭൂമി ...നന്മയുടെ ഇലകളില്‍ ,പൂവിന്റെ ഇതളില്‍ ഇറ്റു വീഴുന്ന മഴ തുള്ളി താലോടുമ്പോള്‍ അവയുടെ ഭംഗി വര്‍ദ്ധിക്കുന്നു ...അമൃതം പോലെ അനുഭവപ്പെടുന്നു..നീണ്ടു കിടക്കുന്ന പുഴകള്‍ കരക്കവിഞ്ഞു  ഒഴുകുമ്പോള്‍ കുഞ്ഞു മീനുകളുടെ സന്തോഷം ...പണ്ടെങ്ങും ഇത്ര ആവേശത്തോടെ മഴയെ ഞാന്‍  നോക്കിയിരുന്നില്ല ,,,അപ്പോഴക്കെ മഴയെ ആര് നോക്കാന്‍ .. മഴയത്ത് വരുന്ന കാറ്റിനെ ആയിരുന്നു ഇഷ്ടം.. എന്നാലല്ലേ മഴ തോര്‍ന്നാല്‍ കാറ്റില്‍ വീണ മുറ്റത്തെ മുവാണ്ടന്‍ മാങ്ങ പെറുക്കാന്‍ പറ്റൂ "ചാറ്റല്‍ മഴക്കൊള്ളല്ലേ പനി വരും "എന്ന് അകത്തു നിന്ന് ഉമ്മയുടെ താകീത് ...എങ്കിലും എത്ര മഴ കൊണ്ടിരിക്കുന്നു .എന്റെ സ്വപ്നത്തിലെ മായാത്ത ഈണമാണ് മഴ ..ജീവിതത്തില്‍ എനിക്ക് മഴയോട് ഇഷ്ടം തോനിയത് അവന്നു മഴയോടുള്ള ഇഷ്ടം അറിഞ്ഞപ്പോഴാണ് ..അവന്റെ വാക്കുകളിലൂടെ പാട്ടുകളിലൂടെ എനിക്ക് പ്രിയപെട്ടതായി മഴ ...കാത്തിരിപ്പിന്റെ സുഖം പോലെ ,,കാണാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന പോലെ.. ചാരെതെത്തുവാന്‍ കൊതിച്ചു ഒന്നും ചൊല്ലാതെ നീ നല്‍കിയ സ്നേഹം ഇനിയും തോരാമഴയിലൂടെ എന്‍ കണ്ണുകളില്‍  പതിക്കുമ്പോള് ഒരു തണുപ്പിന്‍  സുഖം....നിന്റെ  മിഴികളുടെ തിളക്കമാണ് എനിക്കിന്നീ മഴ ..നീ പറഞ്ഞ കഥകളുടെ നിറക്കൂട്ടാണ്  ഈ മഴ ..നിന്റെ കിനാവിലെ മഴയെ ഞാനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു വിതുമ്പി നില്‍കുന്ന കാര്‍മേഘങ്ങള്‍ എന്നിലേക്ക്‌ പൊഴിക്കുന്ന ഓരോ മഴ തുള്ളിയും നിന്റെ ഓര്‍മകളാണ് ..വല്ലപ്പോഴും വിരുന്നെത്തുന്ന ചാറ്റല്‍ മഴ നിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ വരുന്നതാവുമോ ?മഴയെ ചിലപ്പോള്‍ കാണാതെ ആകുമ്പോള്‍ എന്തേ വൈകുന്നത് എന്നോര്‍ത്തു ജാലകത്തിലൂടെ പുറത്തേക്ക് നോക്കും  ‍ ...ഇമ വെട്ടാതെ മഴയെ ഞാന്‍ നോക്കി കൊണ്ടിരുന്നു ...

2012, ഏപ്രിൽ 15, ഞായറാഴ്‌ച

വൃക്ഷം

മുറ്റൊത്തൊരുനാള്‍ കുളിരായി
വിത്ത്‌ വിതച്ചതില്‍ തളിരിട്ടു കുഞ്ഞിലകള്‍
ഇളം കാറ്റില്‍ കുളിരോടെ കുഞ്ഞിളം ചെടികള്‍
താലോലമാടി വളരുന്നു തൈ വൃക്ഷം
കാലത്തിന്‍ വസന്തത്തില്‍ മൊട്ടിട്ടു പൂവിട്ടു
മധുരം നുകരാന്‍ പക്ഷികള്‍ പറവകള്‍
വിടരുന്ന പൂക്കളില്‍ തേന്‍ പകരുവാന്‍
വണ്ടുകള്‍ മൂളുന്നു മൂകമായി
ശിശിരങ്ങള്‍ മറയുമ്പോള്‍
ശിഖിരങ്ങള്‍ നീട്ടി
ആ വൃക്ഷം തണലിടും ഭൂമിയില്‍ എന്നുമേ ...
തന്‍ ചുറ്റിലുള്ളവര്‍ക്കും
പരോപകാരമായി പ്രതീക്ഷിക്കുന്നില്ല ഒന്നുമേ ..
നൂറ്റാണ്ട് ചെന്നിടുമ്പോള്‍
കാലത്തിന്‍ അടയാളമാകുന്നു ആ വൃക്ഷം
കടപുഴകീടുന്നു  മണ്ണില്‍
തന്റെ കൈകളും വെട്ടുന്നു മനുഷ്യന്‍
ദയയോ ഇല്ലവിടെ
വെയിലിന്റെ ചൂടേറ്റു തളരുന്നു ഉണങ്ങുന്നു
ശിരസ്സില്‍ ചിതലുകള്‍ ‍ പൊത്തുകള്‍ കൂട്ടുന്നു
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ് നല്ലൊരു തണലായി
ഇരുന്ന വൃക്ഷമിന്നു ദിവസങ്ങള്‍ കൊണ്ട്
ഓര്‍മയില്‍ മാത്രം ..!

2012, ഏപ്രിൽ 14, ശനിയാഴ്‌ച

ശത്രുവാണ് എന്നും നമുക്ക് മിത്രം ....എന്ത് പറയുന്നു ?

ഇന്ന് എന്നോട് എന്റെ ഒരു ഫ്രണ്ട് വന്നു പറഞ്ഞു എന്നെ പറ്റി ആരോ കുറ്റം പറഞ്ഞു എന്ന് .ഞാന്‍ പറഞ്ഞു എന്നാല്‍ പറഞ്ഞവന്നു സമ്മാനം കൊടുക്കണം  എന്ന് ...അപ്പൊ ചോദിക്കാ "അതെന്തിനാ നിനക്ക് ദേഷ്യമല്ലേ തോന്നണ്ടേ "എന്ന് ..ഞാന്‍ പറഞ്ഞു  എനിക്കിഷ്ടമാ എന്നെ പറ്റി കുറ്റം പറയുന്നവരെ ..അതെ സമയം എന്റെ മുഖത്തു നോക്കി പ്രശംസിക്കുന്നവരെ എനിക്ക് ഇഷ്ട്ടമില്ലന്നും ...അപ്പൊ പറയാ" നിനക്കൊന്നും അരീലെന്ന്"ഞാന്‍ പറയാന്‍ തുടങ്ങി ....അനര്ഘ നിര്‍ഘലമായി ഒഴുകുന്ന പുഴ ,അതിനറിയില്ല അത് ഒഴുകുന്ന വഴികള്‍ അതെവിടെ പതിക്കുമെന്നും ..നിര്‍വികാരമായി പെയ്യുന്ന മഴ, അതിനറിയില്ല അതിന്റെ വെള്ളം എവ്ടെയൊക്കെ എത്തുമെന്നും ,,പ്രശാന്ത സുന്തരമായി വീശുന്ന കാറ്റ് ,,അതിനറിയില്ല അതെവിടെയൊക്കെ വീശുമെന്ന് ,,കാലം അതിനു വഴി ഒരുക്കുന്നു ..ഇന്ന് കൊഴിയുന്ന നിമിഷങ്ങള്‍ക്ക് ,ദിനങ്ങള്‍ക്ക്‌ ,അറിയില്ല നാളെ എന്ത് സംഭവിക്കുമെന്ന് ...കാലചക്രം മിന്നി മറയുമ്പോള്‍ അതിനൊപ്പം നാമും സഞ്ചരിക്കുന്നു ..അതിനിടയില്‍ ചെയ്യുന്ന കര്‍മങ്ങളില്‍ നന്മകള്‍ എത്ര?തിന്മകള്‍ എത്ര?വിചാരത്തിന്റെ വേലി ഏറ്റത്തില്‍ മനുഷ്യന്‍ ഒരാളെ കൊണ്ട് കുറ്റം പറയുമ്പോള്‍ അവന്‍ അറിയുന്നില്ല ,,അവന്‍ എപ്പോഴോ ചെയ്ത നന്മയാണ് കുറ്റമാരോപിക്കുന്ന വെക്തിക്ക് കൊടുക്കുന്നെതെന്നു ,,അപ്പൊ അവന്റെ നന്മ നമുക്ക് തരുന്ന അവനു നമ്മള്‍ തിരിച്ചു സമ്മാനം അല്ലെ കൊടുകേണ്ടത്‌ ,,അല്ലാതെ ശത്രുവായി കാണണോ?ശത്രുവാണ് എന്നും നമുക്ക് മിത്രം ....എന്ത് പറയുന്നു ?

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

മനസ്സിലെ നൊമ്പരം

മനസ്സിന്നു ശാന്തമാണോ
നിരാന്തമാം നിര്‍വികാരത മാത്രം
അവനോടുള്ള പ്രണയത്തിനാല്‍ വികാരമാണവിടം
ഒരു കുഞ്ഞു കാറ്റ് പോലും വീശാത്ത വിധം ‍
അവനെന്റെ മനസ്സില്‍ സ്ഥാനമുണ്ട്
മനസ്സിലെ പുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ച
മോഹങ്ങള്‍ ഏറെ ബാക്കിയുണ്ട്
ഏതോ വേലിയേറ്റത്തില്‍  ചിതറി തെറിച്ച പോയ
സ്വപ്ന ചിപ്പി പോലെ
മനസ്സില്‍ കോണില്‍ ഒരിഷ്ടം
ഒരാള്‍ക്കും കടന്നു വരാന്‍ കഴിയില്ലവിടം
മനസ്സിന്നു വേദനയാണ്
പാതി മുറിഞ്ഞ കിനാക്കളുടെ മിന്നലാട്ടങ്ങള്‍
പ്രണയ ദാഹത്തിന്റെ അടങ്ങാത്ത അലകള്‍
ചിറകൊടിയുന്ന മോഹങ്ങള്‍
അലയടിക്കുന്ന തിരകള്‍ പോലെ
നിര്‍വികാരമായി ഒഴുകുന്ന തടാകം പോലെ
ഋതു ഭേതങ്ങളില്‍ പിരിയാത്തൊരു മനസ്സും
ജീവിത യാത്രയിലെ ഓര്‍മകളും
വിരല്‍ തുമ്പില്‍ വിരിയും
അക്ഷരത്തിന്‍  നൊമ്പരം അവന്‍ ‍