Pages

ഓര്‍മ്മകുറിപ്പുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ്മകുറിപ്പുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 24, ഞായറാഴ്‌ച

ജീവിതത്തില്‍ ഒറ്റപെടുന്നവര്‍

ആലിന്‍ ചുവട്ടിലെ പൊതു പൈപ്പില്‍ നിന്നും വെള്ളം എടുക്കാന്‍ തിരക്ക് കൂടുന്ന സ്ത്രീകളുടെ നടുവില്‍ ഒരു പെണ്‍കുട്ടിയും
വെള്ളത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു  .മെലിഞ്ഞു അതികം സവ്ന്തര്യം തോന്നികാത്ത അവള്‍ എന്നെ നോക്കി  പുഞ്ചിരിച്ചു ,,
സവ്ന്തര്യം അവളില്‍ നിന്നും മാഞ്ഞു പോയതാവാം,കുഴിഞ്ഞ കണ്ണുകളും ,കവിള്‍ തടം ഒട്ടിയും ,പല്ലുകള്‍ പൊന്തിയും  അവളുടെ ഭംഗി 
ചോര്‍ന്നു പോയിരിക്കുന്നു ,,ജീവിതത്തിന്റ്റെ കഷ്ടതയുടെയും ഒറ്റപ്പെടലിന്റ്റെയും    സാക്ഷിയാണവള് ‍,ആദ്യമായി
ഞാനാ വഴിയിലൂടെ നടന്നു പോകുമ്പോള്‍ തമ്മില്‍ പുഞ്ചിരി മാത്രം  ,പിന്നീട് നിരവധി  തവണ ഞാനാ വഴിയിലൂടെ
കടന്നു പോയി കൊണ്ടിരുന്നു ,,പതുക്കെ പതുക്കെ അവളുടെ ദയനീയ അവസ്ഥ എന്നില്‍ കടന്നു കൂടി ,എനിക്കന്നു  അതികമോന്നും മനസ്സിലാക്കാന് ‍ കഴിയാത്ത
പ്രായമാണ് ,,എന്നാലും എനിക്കവളോട് മനസ്സില്‍ എവ്ടെയോ സഹതാപം തോന്നിയിരുന്നു ,ആ വഴിയുടെ തെല്ലു  അകലെ ആയി ,ഒരു ചെറു കുന്നിന്‍ മുകളിലായിരുന്നു  അവളുടെ വീട് ,,ഓലമേഞ്ഞ ആ വീടിന്റ്റെ ചുമരുകളില്‍ വിള്ളല്‍ കണ്ടു തുടങ്ങിയിരിക്കുന്നു ,പഴയകാല വീടാണത് ,,
വികസതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം ,ആളൊഴിഞ്ഞ വഴിയോരങ്ങളില്‍ വീടുകളാല്‍ ‍ നിറയപ്പെടുന്നു  ,,
ചെറു വഴികള്‍ വെട്ടി തളിച്ച് റോഡുകള്‍ പുനര്നിര്‍മിക്കുന്നു വൈകുനേരമാകുമ്പോള്‍ ഇരുള്‍ പരക്കുന്ന  റോഡുകളില്‍ വെളിച്ചങ്ങള്‍ കാണപ്പെടുന്നു ,,,ഓലകളാല്‍ മേഞ്ഞ വീടുകള്‍ ഓടും വര്പ്പുകളായി മാറുന്നു ,,,,,എങ്കിലും അവളുടെ വീടിനു മാത്രം മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല  ,,,,
അതങ്ങനെ പഴയത് പോലെ നില്‍ക്കുന്നു  ,,
പണ്ട് ഉണ്ടായിരുന്ന വീടുകളില്‍ വെച്ച് ഏറ്റവും പ്രതാപ മുള്ളതും ആ നാട്ടിലെ അറിയ പെട്ട തറവാടും ആ ഓലമേഞ്ഞ വീടായിരുന്നു ,,വീടിന്റ്റെ ചുട്ടു വട്ടമുള്ളതും അല്ലാത്തതുമായ ഏക്കര്‍ കണക്കിന്  സ്ഥലവും ഉണ്ടായിരുന്നു,,,കാലം കടന്നു പോയപ്പോള്‍ ആ പഴയ വീടും അവളും മാത്രം തനിച്ചായി ,,കാലത്തിനൊപ്പം ആ ഗ്രാമം മാറിയപ്പോള്‍ ആ പഴയ വീടിന്നു മാത്രം ഒന്നും സംഭവിച്ചില്ല,,
പത്തു വയസ്സാകുന്നതു വരെ നല്ലവണ്ണം കഴിഞ്ഞിരുന്ന അവളുടെ ഉപ്പ മരിച്ചതോടു കൂടി ,,ഓരോ സ്വപ്നങ്ങളും അവളില്‍ നിന്നും അകലാന്‍ തുടങ്ങിയിരുന്നു ,,,വീടിന്റ്റെ നാഥന്‍ പോയതോട് കൂടി അവള്ക്കുണ്ടായിരുന്ന  രണ്ടു സഹോദരന്മാര്‍ അവരുടെ ഇഷ്ടത്തിനോത്തു  ജീവിക്കാന്‍ തുടങ്ങി ,,,,ഉമ്മ സുഖമില്ലാതെ  കിടപ്പിലും ആയി,,,,,എട്ടില്‍ വെച്ച് സ്കൂള്‍ പഠനം നിര്‍ത്തി ഉമ്മയെ ശുശ്രൂഷിക്കാന്‍ നിര്‍ബന്ധിതയായി അവള്‍ ,,,,,അങ്ങനെ ഉണ്ടായിരുന്ന  സ്ഥലമെല്ലാം വിറ്റു  ഉമ്മയുടെ ചികിത്സയും മറ്റും നടത്തി പോന്നു,,,പിന്നീടാ വീട് മാത്രം ബാക്കി  ആയി ,,സഹോദരന്മാര്‍ അവിടേക്കു  വരുകയോ അവരെ നോക്കുകയോ  ചെയ്യാതെ ആയി ,,
അങ്ങനെ പതിനാലാം വയസ്സില്‍ അവള്‍ ജോലിക്ക്  പോയി തുടങ്ങി ,,,,റോഡു പണിക്കും ,,അന്യരുടെ അടുക്കളയിലും ,,,കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ,,,ആ ഉമ്മയും മകളും കഴിഞ്ഞു പോന്നു ,,,തന്റ്റെ കൂടെ പഠിക്കുന്ന കുട്ടികള്‍ സ്കൂളിലേക് പോകുമ്പോള്‍ അവള്‍ നെടുവീര്‍പിട്ടു ,,,

 വെളുപ്പിനെ എഴുനേറ്റു വീടിലെ പണികള്‍ തീര്‍ത്തു ഉമ്മാക്ക് വേണ്ടത് കൊടുത്തു തന്റ്റെ ജോലിക്കായി അന്നത്തെ അന്നത്തിനുള്ള വഴി തേടാന്‍ ഇറങ്ങുന്ന അവള്‍ റോഡുകള്‍ അടിച്ചു വരുമ്പോള്‍ തന്റ്റെ മുന്‍പിലൂടെ സ്കൂളിലേക് പോകുന്ന കൂട്ടുകാരികള്‍ ‍ വിളിച്ചു ചോദിക്കും ,,,
""ഷാഹിന ഇയ്യ്‌ പഠിത്തം നിര്‍ത്തിയോ വരുന്നില്ലേ ""ഇങ്ങള് പൊയ്കൊളിന്‍ ഞാനില്ല "എന്നു പറയുമ്പോള്‍ അവളുടെ ഉള്ളു നീറുന്നുണ്ടാവണം ,
തന്റ്റെ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ എന്നു അവളും ആഗ്രഹിച്ചിരിക്കാം ,,,,,
അങ്ങനെ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു വെയിലിന്റ്റെ ചൂടേറ്റു അവളുടെ മുഖം കരുവാളിച്ചിരിക്കുന്നു  ,,,
ജീവിതത്തിന്റ്റെ ഭാരം ആ കണ്ണുകളില്‍ കുഴി വീഴ്ത്തി ഇരിക്കുന്നു ,,,കൊല്ലങ്ങള്‍ പോയി കൊണ്ടിരുന്നു ,,പതിനാറു വയസ്സ് അവള്‍ക് ആകുമ്പോഴേക്കും കൂട്ടിനുണ്ടായിരുന്ന മാതാവും വിട്ടു പിരിഞ്ഞു ,,,ഏകാന്തത  അവളെ പിടികൂടി കഴിഞ്ഞു ,,അയല്‍ക്കാരുടെ   സമാധാന  വാക്കുകള്‍  ‍ അവളില്‍ ചലനമുണ്ടാക്കിയില്ല  ,,,അങ്ങനെ കാലം ക്കടന്നു  പോകുമ്പോള്‍ വീട് വിട്ടു പോയ ഒരു സഹോദരന്‍ തിരിച്ചു വന്നു ,,അവള്ക്ക്  കൂട്ടിന്നു  ഒരു അമ്മായിയും ഉണ്ടായിരുന്നു ,,,കുറിച്ചു കഴിഞ്ഞപ്പോള്‍ സഹോദരന്‍ ജോലിക്കൊന്നും  പോകാതെ ആയി ,,അങ്ങനെ വീണ്ടും അവള്‍ തന്റ്റെ വിയര്‍പ്പു  ഒഴുക്കി സഹോദരനേയും  ഭാര്യാ യെയും നോകേണ്ടി വന്നു ,,തന്റ്റെ കൂടെ ഒന്നിച്ചു പഠിച്ച പെണ്‍കുട്ടികളുടെ കല്യാണമൊക്കെ കഴിഞ്ഞു പോയി ,,കൊല്ലങ്ങള്‍ പോകുന്നതറിയുനില്ല,,, സഹോദരന് അവളെ കല്യാണം കഴിച്ചു  അയക്കണ  മെന്നുള്ള വിചാരം ഇല്ല ,,,അങ്ങനെ ആ നാടിലുള്ള നാടുക്കാര് ‍ പിരിവെടുത്തു അവളുടെ കല്യാണം നടത്തി കൊടുത്തു ,കല്യാണം കഴിഞ്ഞു ആ വീട്ടില്‍ തന്നെ അവര്‍ താമസിച്ചു പോന്നു ,,ഒരു മാസം തികയും മുന്‍പേ ചെക്കന്‍ അവളുടെ സ്വര്‍ണ്ണ മെല്ലാം  എടുത്തു മുങ്ങി ,,,ചെക്കനെ കുറിച്ച് ഒന്നും അറിയാതെ  നടത്തിയ ആ വിവാഹം നാട്ടുകാര്‍ക്ക് വിനയായി ,,എന്നിട്ടും പരാതിയൊന്നും പറയാതെ അവള്‍ ഇരുന്നു ,,,അല്ലെങ്കില്‍ തന്നെ ആരോട് പറയാനാണ് പരാതി ,,,?

അങ്ങെനെ വീണ്ടും കാലങ്ങള്‍ കടന്നു പോയി ,,ആ ഇടക്കാണ്‌ ഞാന്‍ ഷാഹിനയെ കണ്ടു മുട്ടുന്നതും ,പരിജയ പെടുന്നതും,,,
പിന്നീടു ഒരു കൊല്ലം കഴിഞ്ഞു വീണ്ടും നാട്ടുകാര്‍ അവള്‍ക് വേണ്ടി ഒരു ചെക്കനെ കൊണ്ട് വന്നു ,,അതോടെ അവളുടെ കഷ്ടപ്പാട്  തീര്‍ന്നു  എന്നു കരുതിയ നാട്ടുകാര്‍ക് വീണ്ടും തെറ്റി ,,,,,ആ ബന്ധം  ആര് മാസമേ നീണ്ടു നിന്നുള്ളൂ ,,,രണ്ടാം ഭര്‍ത്താവും അവളെ ഉപേക്ഷിച്ചു പോയി ,,,
വീണ്ടും കണ്ണീരിന്റെ  രാവുകള്‍ അവളെ തേടിയെത്തി ,,,എങ്കിലും അവളുടെ ധൈര്യം  ചോര്‍ന്നു പോയില്ല,,അധ്വാനിച്ചു ജീവിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു ,,,വീണ്ടുംഅവള്‍ ‍ വിയര്പ്പൊഴുക്കി  ,,ആരോടും പരിഭവവും പരാതിയും ഇല്ലാതെഇന്നും ഷാഹിന ജീവിക്കുന്നു ,,നമുക്കിടയില്‍ ‍ തന്നെ ,, എങ്കിലും എന്നില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു അവള്‍ ,,ഞാനൊരു ദിവസം ചോദിക്കുകയും ചെയ്തു അവളോട്‌ ,,:"അല്ല ഷാഹിന നിനക്ക് വിഷമമില്ലേ മുഖത്ത് എപ്പോഴും പുഞ്ചിരി മാത്രം കാണുന്നു ?'ആദ്യം  അവള്‍ ഒരു നെടു വീര്പ്പിട്ടു  ,,
എനിക്ക് വിഷമമൊന്നും ഇല്ല എന്നവള്‍ പറയുമ്പോള്‍ അവളുടെ ഉള്ളിലെ നൊമ്പരം എനിക്കാ  വാക്കുകളില്‍ ‍ നിന്നും അറിയാമായിരുന്നു ,,ഇനി ഒരു കല്യാണം വേണ്ട എന്നു പറഞ്ഞവള്‍ ഒഴിഞ്ഞു മാറുന്നത് മടുത്തിട്ടാവണം   ,,,ആരോഗ്യമുള്ള സമയത്ത് അദ്ധ്വാനിച്ചു  ജീവിക്കാം വയസ്സാകുമ്പോള്‍ ആര് കൂട്ടിനുണ്ടാകും ?എന്നൊക്കെ അവളോട്‌ ചോദികുമ്പോള്‍ "വരുന്നിടത്ത് വെച്ച് കാണാം "എന്നു പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറും ,,,

ഇനി ആരും സൗന്തര്യം  മോഹിച്ചോ സ്വത്തു മോഹിച്ചോ വരണമെന്നില്ല ,,,കാരണം ഇത് രണ്ടും അവളില്‍ നിന്നും അകന്നിരിക്കുന്നു ,,
ജീവിതത്തില്‍ ഇവളെ പോലെ ഒറ്റപെട്ടു പോയവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു ,,,എന്നിട്ടും നമ്മളിലെ ചെറിയ ദുഖത്തെ നമ്മള്‍ വലുതായി കാണുന്നു ,,,,ഇവരുടെ ദുഃഖങ്ങള്‍ കാണാതെ പോകുന്നു

2012 മേയ് 12, ശനിയാഴ്‌ച

അമ്മക്കായി ഒരു ദിനം

അമ്മക്കായി ഒരു ദിനം കൂടി വന്നിരിക്കുന്നു .ഗര്‍ഭ പാത്രത്തെ മറക്കുന്ന കാലത്തിലൂടെ കടന്നു പോകുന്ന നമ്മള്‍ മാതൃതത്തിന്റെ വില അറിയാത്തവര്‍ അത് മനസ്സിലാക്കാന്‍ ശ്രമിക്കാത്തവര്‍ ..എല്ലാം എല്ലാമാണു അമ്മ എന്നാല്‍ ഇന്നവരെ വൃദ്ധ സദനങ്ങളില്‍ വലിച്ചെറിയുന്നവര്‍ ..ഈ ഭൂമി തന്നെയാണ് അമ്മ അതോര്‍ക്കാതെ അഹങ്കാരത്തോടെ ചവിട്ടി മെതിച്ചു നടക്കുന്നവര്‍ ..
മറിയുന്ന കാലത്തില്‍ ഓരോ കുഞ്ഞു പിറവി എടുക്കുമ്പോഴും ,പന്നീട് വളര്‍ന്നു വലുതാകുമ്പോള്‍ ഓരോ ചവിട്ടു പടികള്‍ കയറുമ്പോള്‍ വിജയം വരിക്കുമ്പോള്‍ അമ്മയെ മറക്കുന്നവര്‍ ,,
കാലം നല്‍കിയ കവികള്‍, ശാസ്ത്രഞ്ജര്‍ ,പണ്ഡിതര്‍ ,അങ്ങനെ ഓരോ മനുഷ്യനും ഒരു സ്ത്രീ ഉദരത്തില്‍ നിന്നാണ് പിറവി എടുത്തത് ..
"ഛെ " എന്ന ഒരു വാക്ക് പോലും ഉമ്മയോട് പറയരുത് എന്ന് പഠിപ്പിക്കുന്നു ലോക നായകന്‍ മുഹമ്മദ്‌ നബി (സ)..അത്രയും വില നല്‍കുന്നു മാതാവിന്ന്..ഓരോ മതത്തിലും മാതാവിനെ പവിത്രതയോടെ കാണാന്‍ പഠിപ്പിക്കുന്നു ,,നമ്മില്‍ പലരും അത് മറക്കുന്നു ,,
ഫിലാഡല്‍ഫിയായില്‍ ജീവിച്ചിരുന്ന അന്നാ ജാര്‍മിസ് എന്ന അമ്മയില്‍ ഉടലെടുത്ത ആശയം ആണ് മദേഴ്‌സ് ഡേ .. 1908 ല്‍ഫിലാഡല്‍ഫിയയിലും വെസ്റ്റ് വെര്‍ജീനിയയിലും മദേഴ്‌സ് ഡേ ആചരിക്കുന്നു..1914ല്‍ ജാര്‍വിസ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിയമം പാസാക്കിയെടുത്തു. മേയ് രണ്ടാം ഞായറാഴ്ച ദേശീയാവധിയാക്കിക്കൊണ്ട് അന്നത്തെ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ അതു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തു.
മെഡറ്ററേനിയന്‍ കടലിനരികിലുള്ള നാടുകളില്‍ ധാരാളമായി വളരുന്ന “കാര്‍നേഷന്‍’ എന്ന പൂവ്. പട്ടുനൂലുപോലെ മൃദുവായ ഈ പൂവിലൊരെണ്ണം കുട്ടികള്‍ അന്നു ധരിക്കണമെന്ന് അന്ന നിര്‍ദ്ദേശിച്ചു.
പുരാതന ഗ്രീസിലെ മാതൃപൂജയുടെ ഭാഗമായി വന്നതാണീ ആചാരമെന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത കാലങ്ങളിലാണ് ലോകം മാതൃദിനം മാതാവിന് സമര്‍പ്പിക്കുന്നത്. ന്യൂസീലാന്‍ഡില്‍ മേയ് ആദ്യ ഞായറാഴ്ചയും സ്‌പെയിനിലും പോര്‍ച്ചുഗലിലും ഡിസംബര്‍ എട്ടിനുമാണ് മാതൃദിനം. ഫ്രാന്‍സില്‍ മേയ് അവസാന ഞായറില്‍ സ്വന്തക്കാരും സുഹൃത്തുക്കളുമൊക്കെ കൂടി മാതൃദിനം ആഘോഷിക്കുന്നു. ജപ്പാനില്‍ കുട്ടികളുടെ ചിത്രരചനാ മത്സരവും അവര്‍ വരച്ച ചിത്രങ്ങള്‍ അമ്മമാര്‍ക്ക് സമ്മാനിക്കുകയും ഒന്നാം സ്ഥാനം നേടിയ ചിത്രം അടുത്ത നാലു വര്‍ഷം മാതൃദിനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു,,,,
1600 കളിലും മാതൃദിനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഇംഗ്ലണ്ടിലെ വീട്ടുജോലിക്കാര്‍ സ്വഗൃഹങ്ങളില്‍ പോയി മാതാവിനെ കാണാനുള്ള അ ഏതെങ്കിലും ഒരു ദിവസം അവര്‍ മദേഴ്‌സ് ഡേ കൊണ്ടാടുന്നു. പഴയ റോമാക്കാര്‍ മദേഴ്‌സ് ഡേക്കു പകരം മട്രോനോലിയ എന്ന പേരിലാണ് ആചരിക്കുന്നത്,,,
1870ല്‍ ജൂലിയ വാര്‍ഡ് ഹ്യൂസാണ് ബോസ്റ്റണില്‍ മാതൃദിനത്തെക്കുറിച്ച് പ്രഖ്യാപിച്ചതെന്നും തുടര്‍ന്ന് എല്ലാ വര്‍ഷവും മേയ് മാസം രണ്ടാം ഞായറാഴ്ച ഇതു ആഘോഷിക്കുന്നതെന്നും ചരിത്രം പറയുന്നു..അമ്മയുടെ സ്‌നേഹം പോലെ, സാന്ത്വനം പോലെ ഒരു മാതൃദിനം കൂടി വന്നിരിക്കുകയാണ്. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്ന് കവി പാടിയിരിക്കുന്നു..
സ്വര്‍ഗ്ഗം എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അതു അമ്മയുടെ കാല്‍ക്കീഴിലാണെന്നാണ് നബി മറുപടി പറഞ്ഞത്..ഈശ്വരന് എല്ലായിടത്തും പ്രത്യക്ഷപ്പെടാന്‍ കഴിയാത്തതുകൊണ്ട് അമ്മാരെ സൃഷ്ടിച്ചു എന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നു...അമ്മ എന്ന രണ്ടക്ഷരത്തില്‍ എല്ലാ സല്‍ഗുണങ്ങളും അടങ്ങിയിരിക്കുന്നു. അമ്മയെന്നാല്‍ സര്‍വ്വംസഹയാണ്. അമ്മയും മക്കളും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം ഒരിക്കലും അറ്റുപോകുന്നില്ല. അമ്മ ഒരു അമ്പലമാണ്. കാണപ്പെട്ട ദൈവമാണ് ...
ഒരു സഹാബി നബി തങ്ങളോടു വന്നു ചോദിക്കുകയാണ്" നബിയെ എനിക്ക് ഈ ലോകത്ത് ഏറ്റവും കടപ്പാട് ആരോടാണ് ?"അപ്പോള്‍ നബി തങ്ങള്‍ പറയുന്നു "നിന്റെ ഉമ്മയോട് 'വീണ്ടും ആ സഹാബി ചോദിക്കുന്നു "പിന്നെ ആരോടാണ് ?വീണ്ടും നബി മറുവടി പറയുന്നു നിന്റെ ഉമ്മയോട് "വീണ്ടും ചോദിക്കുന്നു പിന്നെ ആരോടാണ്?നിന്റെ ഉമ്മയോട് 'വീണ്ടും ആ സഹാബി പിന്നെ ആരോടാണ് എന്ന് ചോദിച്ചപ്പോള്‍ നബി (സ)തങ്ങള്‍ പറഞ്ഞു നിന്റെ ഉപ്പയോട്‌ ...
അത്രയും സ്ഥാനം ഉണ്ടായിട്ടാണോ മനുഷ്യാ നീ നിന്റെ മാതാവിനെ നിന്ദിക്കുന്നത്‌ ?ഭാര്യക്ക് വേണ്ടി മാതാവിനെ തള്ളി പറയുക ,,കാശിനു വേണ്ടി അവരെ ഉപേക്ഷിക്കുക ഇതെല്ലേ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് ,,,
 
                                  (അമ്മതന്‍ സ്നേഹം )
 
കുഞ്ഞു, അമ്മതന്‍ നിര്‍വൃതിയിലാണ്ട്
കിടക്കവേ ..
ഗര്‍ഭ പാത്രത്തില്‍ ചുമന്നു
അമ്മതന്‍ കുഞ്ഞിനെ ..
ഓരോ അനക്കവും കുളിര്‍മയോടെ ..
തന്‍ കുഞ്ഞിന്റെ സുരക്ഷയില്‍ .
അഭിമാന പുരസ്സരം
ശ്രദ്ധ തന്‍ കുഞ്ഞിനെ
കണ്‍ കുളിര്‍ കാണുവാന്‍ ..
ഓരോ ദിവസവും കുറിച്ചിടുന്നു മനസ്സിലും ..
കാത്തു കാത്തിരുന്ന് വേദന സഹിച്ചും
വേദനയോ സ്നേഹ പുഷ്പമായി ..
നെഞ്ചോടു ചേര്‍ത്തിടുന്നു സന്തോഷമാം .
മരണ വേദനയാല്‍...
പെറ്റിടുന്ന കുഞ്ഞിനെ അമ്മ ..!
മൃദുലമാം കൈകളില്‍ വാരിയെടുക്കുന്നു .
ചെറു ചുണ്ടില്‍ വിരിയുന്ന
പുഞ്ചിരി കണ്ടു
മനസ്സാകയും കുളിര്‍മയോടെ നിന്നിടുന്നു
കരയുന്ന കുഞ്ഞിനെ മുലയൂട്ടി ഉറക്കുമ്പോള്‍ ....
സ്നേഹമോ കാരുണ്യമോ....
വര്‍ഷിക്കുമവിടം ..
ഹാ .! മനോഹരം എത്രയാണെന്നോ ?
സുഗന്ധം വീശുന്ന പൂന്തൊട്ടമാണവിടം ..
മാനത്തുദിക്കും മഴവില്ലു പോലെ
വ്യാപിച്ചു കിടക്കുന്നു അമ്മ തന്‍ സ്നേഹം
സ്വര്‍ഗം...അതെന്തെന്നു അറിയുന്നു ഞാന്‍....
അമ്മ തന്‍ മടിത്തട്ട് തന്നല്ലയോ സ്വര്‍ഗം ...!
 
                
(ഞാന്‍ ഈ കവിത എവിടുന്നാണ് എഴുതിയത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല ..ഈ വരികള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നത് എന്റെ ഇത്താത്ത പ്രസവത്തിനായി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് ,,പ്രസവത്തിന്റെ വേദനകൊണ്ട് പുളയുന്ന അവളെ നോകി നിസഹായതയോടെ എഴുതിയ വരികള്‍ ,,ഉറക്കമില്ലാത്ത ആ രാത്രിയില്‍ വേദനയോടെ ഞെരങ്ങുന്ന അവള്‍ക്കു അബുദാബി മഫ്‌രക് ഹോസ്പിറ്റലിലെ
AC യിലും വിയര്‍ക്കുന്ന അവള്‍ക്കു എവിടെ നിന്നോ കിട്ടിയ കടലാസ് കഷണം വിഷറിയാക്കി വീശിക്കോടുക്കുമ്പോള്‍ ആ കാറ്റില്‍ അവള്‍ മയങ്ങുമ്പോള്‍ ഇടയ്ക്കു എന്റെ കണ്ണുകളും ഉറക്കത്താല്‍ അടഞ്ഞു പോകുന്നു വീണ്ടും അവളുടെ ഞെരക്കത്തില്‍ ഞെട്ടി ഉണരുന്ന ഞാന്‍ ഉറക്കം വരാതെ ഇരിക്കാന്‍ ക്കുറിച്ച വരികള്‍ ടിശ്ശു പെപ്പെര്‍ കട്ടിയാക്കി ചുരുട്ടി അതിന്മേല്‍ എഴുതിയ വരികള്‍ ,,എത്രത്തോളം വേദന ഓരോ മാതാവും സഹിക്കുന്നുണ്ട് എന്നതിന്റെ സാക്ഷി ..രാത്രി ഒരു മണിക്ക് അവള്‍ക്കു തുടങ്ങിയ പ്രസവ വേദന രാവിലെ എട്ടു മണിക്ക് പ്രസവം നടക്കുന്നത് വരെ ലേബര്‍ റൂമില്‍ അവളുടെ അടുത്തിരുന്ന ഞാന്‍.. അവളുടെ കരച്ചിലിനെക്കാളും എന്റെ കരച്ചിലായിരിക്കും ഡോക്റെരും സിസ്റ്റര്മാരും കേട്ടത് ,,"ഇച്ചാ സാരമില്ല കരയെല്ലേ ഇച്ചാ എന്ന് ഞാന്‍ പറഞ്ഞു കരയുമ്പോള്‍ എന്റെ കരച്ചിലായിരിക്കും ചുറ്റിലുള്ളവര്‍ കേട്ടിരിക്കുക ...അവളെ സമാദാനിപ്പിക്കുന്നതിന് പകരം എന്നെയാണ് എല്ലാവരും നോക്കിയത് ..പിന്നീട് മോളെ എന്റെ കയ്യില്‍ വെച്ച് തരുമ്പോള്‍ സിസ്റ്റര്‍
അവര്‍ എന്നെ കളിയാക്കി പറഞ്ഞു "എട്ടത്തിയാണ് പ്രസവിച്ചതെങ്കിലും അനിയത്തിയാണ് വേദനിച്ചതും കരഞ്ഞതും എന്ന് ,,അവരുടെ കളിയാക്കല്‍ പുഞ്ചിരിയോടെ കേട്ട് മോളെ കയ്യില്‍ വാങ്ങുമ്പോള്‍ അവള്‍ എന്റെ ചെവി പൊട്ടുന്ന ഒച്ചത്തില്‍ കരയ്യുന്നുണ്ടായിരുന്നു (ല്ളെ ല്ളെ )അവളുടെ വായില്‍ മധുരം തൊട്ടു കൊടുത്തപ്പോള്‍ ആവേശത്തോടെ നുണചിറക്കുന്നുണ്ടായിരുന്നു,,,,
(കുട്ടികള്‍ പ്രസവിച്ച ഉടനെ ചെവിയില്‍ ബാങ്ക് കൊടുക്കലും മധുരം തൊട്ടു കൊടുക്കലും ഇസ്ലാമിലെ ആചാരമാണ് )ഉമ്മയൊക്കെ പറയുന്നത് കേള്‍കാം മദുരം ആരാണ് തൊട്ടു കൊടുത്തത് അവരുടെ സ്വഭാവം ആണ് കുട്ടികള്‍ക്ക് കിട്ടുക എന്ന് ,,ഇന്ന് എന്റെ ഇച്ചാന്റെ മോള്‍ക് ഒരു വയസ്സ് കഴിഞ്ഞു ..ഇച്ച പറയാ "എന്റെ സ്വഭാവമാണ് മോള്‍ക്ക്‌ എന്ന്"നീ പണ്ട് പേരക്ക മരത്തിന്റെ മുകളിലും മാവിന്റെ മുകളിലും അല്ലായിരുന്നോ ,,ചെറിയ മോള്‍ ഇപ്പൊ
സ്റ്റൂള്‍ ഇട്ടിട്ട്‌ റ്റേബിളിന്റെ മുകളിലൊക്കെ കേറുന്നു ,പത്തിരിക്ക് കുഴച്ച പൊടി ഒക്കെ തിന്നുന്നു എന്ന് 'എന്റെ ചെറുപ്പത്തിലെ സ്വഭാവം...,,കലികാലം
 (ഇത് എന്നെ പറയിപ്പിച്ചേ അടങ്ങൂ എന്ന് തോന്നുന്നു ,,,റബ്ബുല്‍ ആലമീനായ തമ്പുരാനേ കാകണേ:D