Pages

2012, ജൂൺ 18, തിങ്കളാഴ്‌ച

പാര പപ്പര പാര


ശ്..ഡീ  ഇതൊന്നു അവ്ടെ വെക്ക് അറിയാതെ എടുത്തു പോയതാടീ പോത്തേ” നജ്മ അവള്‍ടെ ബുക്ക്‌ എന്നോട് ജനാലക്കരികില്‍ വെക്കാന്‍ പറയുന്നു ..

“പരീക്ഷാ ഹാളില്‍ ആരാടീ നിന്നോട് ബുക്ക്‌ എടുത്തു കേറാന്‍ പറഞ്ഞത് കഴുതേ “ഞാന്‍ അവളുടെ നേരെ പല്ലിരുമ്പി..

അവള്‍ അറിയാതെ എടുത്തതാ എന്നെല്ലേ പറഞ്ഞെ നിന്റെ അരികില്‍ അല്ലെ ജനാല ഒന്ന് വാങ്ങി വെച്ചൂടെ” സുനീറയുടെ വക..

ടീച്ചര്‍ ഇപ്പൊ തപ്പല് തുടങ്ങും കുട്ടികള്‍  കോപ്പി അടിക്കാന്‍ വല്ലതും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ  എന്ന് .. “റബ്ബേ ഈ ബുക്ക്‌ കണ്ടാല്‍ ടീച്ചര്‍ കരുതും ഞാന്‍ കോപ്പി അടിക്കാന്‍ എടുത്തതാണെന്ന് ഒന്ന് വെക്കടി”

“കോസ്റ്റ്യന്‍ പേപ്പര്‍ കിട്ടിയപ്പോഴാണോടീ നിനക്ക് ബോധോദയം ഉണ്ടായതു നീ തരുന്നത് കണ്ടാല്‍ എനിക്കും കിട്ടും ടീച്ചറുടെ കയ്യില്‍ നിന്ന് എനിക്കൊന്നും വയ്യ “ഞാന്‍ അവളോട്‌ കയര്‍ത്തു
“ദുഷ്ട്ടീ ഇപ്പൊ കിട്ടിയതല്ലേ ഉള്ളു കോസ്റ്റ്യന്‍ പേപ്പര്‍ എഴുതാന്‍ തുടങ്ങിയിട്ടില്ലാലോ വെക്കടീ “
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ബുക്ക്‌ വാങ്ങാന്‍ കൈനീട്ടി ടീച്ചര്‍ മുന്നിലോട്ടു കുറച്ചു  നീങ്ങിയപ്പോള്‍ അവളുടെ പണ്ടാരം ബുക്ക്‌ തരലും എന്റെ കൈ  വിറക്കലും ഒരുമിച്ചായപ്പോള്‍ ‘ ധിം “ ദാ കിടക്കുന്നു ബുക്ക്‌ താഴെ ശബ്ദം കേട്ടു ടീച്ചര്‍ തിരിഞ്ഞു നോക്കി ഒരു നിമിഷം ..
പോയി മോളെ പോയി ഇനി രക്ഷയില്ല, പടച്ചോനെ എന്ത് പറഞ്ഞാണ് ഈ ടീച്ചറെ വിശ്വസിപ്പിക്കുക .സത്യമായും അറിയാതെ കയ്യില്‍ ബുക്ക്‌ പെട്ടതാണെന്ന് പറഞ്ഞാല്‍ കൂടി ടീച്ചര്‍ വിശ്വസിക്കണം എന്നില്ല പ്രത്യേകിച്ച് ഈ ടീച്ചര്‍ അല്ലേല്‍ തന്നെ അങ്ങോട്ട്‌ ഒന്നും പറയാന്‍ വിടാത്ത ടീച്ചര്‍ ആണ് ..
ടീച്ചര്‍ അടുത്തേക്ക്‌ വരുന്നുണ്ട് എന്തും സംഭവിക്കാം ..പരീക്ഷാ എഴുത്ത് ഇന്നിവിടെ നില്‍ക്കും എന്തൊരു ദേഷ്യം മുഖത്ത്, എന്‍റെ നെഞ്ച് പട പടാ ഇടിക്കല് തുടങ്ങി ടീച്ചര്‍ ബുക്ക്‌ നിലത്ത് നിന്ന് കയ്യില്‍ എടുത്തു .ഇമ്മിച്ചീ എന്‍റെ പരീക്ഷാ എഴുത്ത് നിന്നു, കയ്യും കാലും വിറക്കുന്നുണ്ട് ,തൊണ്ട വറ്റി വരളുന്നു .. പണ്ടാരം ഞാന്‍ നിരപരാധി ആണെന്ന് പറയാന്‍ നാവു പോന്തെന്ടെ ,നജ്മ ഹംകിന്റെ ഓരോ പണി വല്ല ആവിശ്യവും ഉണ്ടായിരുന്നോ അവള്‍ക്കു , ഞാന്‍ അവളുടെ നേരെ കണ്ണുരുട്ടി നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ മനസ്സില്‍ ഞാന്‍ അവളെ ശപിച്ചു ..
അവളുടെ നെഞ്ച് തകര ചെണ്ട മുട്ടുന്നത് എനിക്കിവിടെ കേള്‍ക്കാം ,
‘ആരുടെയാണ് ഈ ബുക്ക്‌ ‘ടീച്ചര്‍
ആരും മിണ്ടുന്നില്ല
‘ആരുടെ കയ്യില്‍ നിന്നാണ് വീണത്‌ ‘
അതിനും ആര്‍ക്കും മറുവടി ഇല്ല
‘എനിക്കറിയാം ടീച്ചറെ ‘ബാക്കില്‍ നിന്നു ഒരു ചെക്കന്റെ  ശബ്ദം
അത് ശരത്തിന്റെ ശബ്ദമല്ലേ റബ്ബേ കുടുങ്ങിയോ?
ക്ലാസ്സിലെ എന്‍റെ നമ്പര്‍ വണ്‍ പാര, എവടെ ഞാനുണ്ടോ അവനുണ്ടോ അവ്ടെ കശപിശ കാണും (കശപിശ എന്നുപ്പറഞ്ഞാല്‍ ബാലരമക്കും പൂമ്പാറ്റ ക്കും ഉള്ളതാണെ)
അവന്‍റെ ശബ്ദം പിന്നെയും ‘ടീച്ചര്‍ അത് ബെഞ്ചിന്റെ അടിയില്‍ ഉണ്ടായ ബുക്ക്‌ ആണ് ഞാന്‍ അവ്ടെ കണ്ടിരുന്നു ‘
‘ഓക്കേ ശെരി ശെരി എല്ലാവരും വേഗം എഴുതികൊള്ള്‌ു കോപ്പി അടിക്കനൊന്നും പാടില്ല “
ടീച്ചര്‍ പോയി ചെയറില്‍ ഇരുപ്പുറപ്പിച്ചു
ഹാവൂ ശൂന്യാകാശത്ത് പോയ എന്‍റെ ശ്വാസം തിരിച്ചു കിട്ടി ..
ഞാന്‍ പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി ,അല്ലാ ആ പാര ശരത്ത് തന്നെയല്ലേ ആ പറഞ്ഞത് എന്ന്, ഇവന്‍ ഇത്ര പെട്ടെന്ന് പാര പണിയൊക്കെ നിര്‍ത്തി നന്നായോ ?ഞാന്‍ നജ്മയെ നോക്കി കണ്ണിറുക്കി ..
ഏതായാലും പരീക്ഷയൊക്കെ ഞാന്‍ നന്നായി എഴുതി (എഴുതാന്‍ വല്യ പണിയൊന്നും ഇല്ലല്ലോ കയ്യില്‍ കോസ്റ്റ്യന്‍ പേപ്പര്‍ ഇല്ലേ അത് പകര്‍ത്താന്‍ ഇത്ര വല്യ പണിയുണ്ടോ?)അങ്ങനെ ആന്‍സര്‍ പേപ്പര്‍ ടീച്ചറുടെ കയ്യില്‍ കൊടുത്ത് ഞാന്‍ വരാന്തയില്‍ വന്നിരുന്നു ബാലരമ വായിക്കാന്‍ തുടങ്ങി എന്‍റെ പിന്നാലെ തന്നെ നജ്മയും സുനീറയും വന്നു ..
“അല്ല നജ്മാ നീ ബുക്കില്‍ പേര് എഴുതിയില്ലായിരുന്നോ?” സുനീറ
ഇല്ലാന്ന്  നജ്മ തലയാട്ടി ,ഞാന്‍ പറഞ്ഞു നന്നായി അതോണ്ട് ടീച്ചര്‍ക്ക്‌ ആരുടെ ബുക്ക്‌ ആണെന്ന് തിരിഞ്ഞില്ല ..
കുറച്ചു കഴിഞ്ഞപ്പോള്‍ ശരത്തും വന്നു ഞാന്‍ അവനെ വിളിച്ചു ചോദിച്ചു “നീ എന്താ അങ്ങനെ പറഞ്ഞെ ബുക്ക്‌ എന്‍റെ കയ്യില്‍ നിന്നു വീണിട്ടും “
“ആഹാ അത് നിന്‍റെ കയ്യില്‍ നിന്നു വീണതാണോ?അത് ,,അവന്‍ പിന്നെ മാറ്റി “അത് പിന്നെ ഞാന്‍ നിന്നെ ടീച്ചര്‍ പിടിക്കേണ്ട  എന്ന് കരുതി പറയാതെ ഇരുന്നതാ  “
എന്നിട്ടവന്‍ ചോദിച്ചു “എടീ നിന്‍റെ കയ്യില്‍ ഇരിക്കുന്ന ബാലരമ ഒന്ന് തരുമോ വായിച്ചിട്ട് വേഗം തരാം “
ഞാന്‍ കൊടുത്തു
എനിക്കൊരു ഉപകാരം ചെയ്തതല്ലേ വായിച്ചോട്ടെ
അവന്‍ തെല്ലു മാറിയപ്പോ സുനീറ പറഞ്ഞു “എടീ അവന്‍ നിന്‍റെ കയ്യില്‍ നിന്നു ബുക്ക്‌ താഴെ വീഴുന്നത് കണ്ടിട്ടൊന്നും ഇല്ല അവന്‍ ചുമ്മാ പുളു പറഞ്ഞതാ, അവന്‍ വിചാരിച്ചു ബെഞ്ചില്‍ നിന്നു വീണതാണെന്ന് ,നീ എന്തിനാ അവന്നു ബാലരമ കൊടുത്തെ നമ്മുടെ പാരയല്ലേ ?”
“അവനു ഇനിയും പോയി പറയാലോ ഇപ്പൊ അവന്‍ അറിഞ്ഞില്ലേ എന്‍റെ കയ്യില്‍ നിന്നു വീണതാണെന്ന് അപ്പൊ കിട്ടിയ മാര്‍ക്ക് ടീച്ചര്‍ കുറയ്ക്കും, മാര്‍ക്ക് പോയാലും മാണ്ടില്ല ,ടീച്ചറുടെ നുള്ള് ഉണ്ടല്ലോ അത് കിട്ടിയാല്‍ കാറ്റത്ത്‌ ബലൂണ്‍ പൊന്തുന്ന മാതിരി അറിയാതെ പൊന്തും ,അത് സഹിക്കാനാവൂല മോളെ ,ചേതമില്ലാത്ത ഉപകാരമല്ലേ വായിച്ചോട്ടെ “
പിന്നീടങ്ങോട്ട് ശരത്ത് എന്ന പാര ഞങ്ങളുടെ നല്ല കൂട്ടുക്കാരനായി...!

15 അഭിപ്രായങ്ങൾ:

 1. ഫോണ്ട് വലുതാക്കൂ ..ബ്ലാക്ക് പ്രതലം കണ്ണിന്നു വായിക്കാന്‍ പ്രയാസം ഉണ്ടാക്കുന്നു .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പൈമയുടെ അഭിപ്രായം മാനിച്ചു പ്രതലം മാറ്റിയിട്ടുണ്ട്

   ഇല്ലാതാക്കൂ
 2. കോപി അടിക്കാനും പഠിച്ചിട്ടില്ലേ...?
  ഒരു ബുക്ക് തന്നെ കിട്ടിയിട്ട് ചോദ്യം പകര്‍ത്തി വന്നോ..? :)
  രസകരം പോസ്റ്റ്‌

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അശ്ശോ കോപ്പി അടിക്കാനോ ...നല്ല രസായി ടീച്ചറുടെ നുള്ള് കൊള്ളാന്‍ എനിക്ക് വയ്യ

   ഇല്ലാതാക്കൂ
 3. അനുഭവങ്ങളെ നര്‍മ്മമായി ചിത്രീകരിക്കാനുള്ള കഴിവ്‌ എഴുത്തിലെന്ന പോലെ ജീവിതത്തിലും ഉണ്ടാകട്ടെ... വായിച്ചു, രസിച്ചു..
  പരീക്ഷ നന്നായി എഴുതിയില്ലേ??

  മറുപടിഇല്ലാതാക്കൂ
 4. ഓരോ പാരകള്‍ ഫ്രണ്ടാകുന്ന വിധം. (അപ്പോ പറഞ്ഞുവരുന്നത് കോപ്പിയടിക്കാതെയാണ് ഈ പരീക്ഷയൊക്കെ ജയിച്ചതെന്നാണോ...???)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബ്ലോഗു മുത്തശ്ശി ആണെ സത്യം... ഞാന്‍ കോപ്പി അടിച്ചിട്ടില്ല ..കൂടുതല്‍ ചോദിക്കല്ലേ എന്നോട് സമ്മതിച്ചു പോകും:D

   ഇല്ലാതാക്കൂ
 5. ഹ ഹ ഹ ഹ എന്താ കഥാ ...... അജിത്‌ ചേട്ടന്റെ കമന്റ് കണ്ടാ ചിരിചു പോയെ ,,, എഴുത്ത് തുടരുക രേഹ്നാ ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ajithettan പറയുന്നത് കേട്ട് നിങ്ങള്‍ വിശ്വസികല്ലേ ചുമ്മാ പറയുന്നതാ ..നന്ദി ഉണ്ട് വന്നതിലും അഭിപ്രായം പറഞ്ഞതിലും punyavala

   ഇല്ലാതാക്കൂ
 6. നല്ല പോസ്റ്റ്‌ ...തുടരുക

  മറുപടിഇല്ലാതാക്കൂ
 7. എല്‍ കെ ജി , ക്ലാസ്സിലെ കഥയാണല്ലേ ...

  മറുപടിഇല്ലാതാക്കൂ
 8. മനസ്സിലായല്ലേ ..ജീവിച്ചു പോട്ടെ ഫൈസല്ക്ക

  മറുപടിഇല്ലാതാക്കൂ
 9. റിയാ...എഴുത്തില്‍ അല്‍പ്പം തിരക്ക് കാണപ്പെടുന്നു....
  അക്ഷരപ്പിശാച്ചുക്കളെ ഒഴിവാക്കിയാല്‍ വായനാ സുഖം കൂടുതല്‍ ലഭിക്കും...

  മറുപടിഇല്ലാതാക്കൂ