Pages

2012, മേയ് 27, ഞായറാഴ്‌ച

ഭാരതം

ഭാരതം സമ്പന്നമാം ഇന്നീ ഭാരതം
ഉണര്‍ന്നീടുമീ ജനത അറിവിന്‍ സാഗരം
ഇടറുന്ന വഴികള്‍ അലയുന്ന ജീവിതം
കഴിഞ്ഞു പോയ കാലം മായാത്ത പാടുകള്‍
ഭാരതമെന്നമ്മയെ സ്വന്തമാക്കി തന്നൊരാ.
ധീര ജവാന്മ്മാരുടെ കാല്‍പ്പാടുകള്‍
രക്ത ചുവപ്പിനാല്‍ കൊടികള്‍ ഉയര്‍ന്നു
സ്വതന്ത്രത്തിനായി അലകള്‍ താണ്ടി
വെളിച്ചമേകാന്‍ ജീവിതങ്ങള്‍
ബലിക്കൊടുതൊരാ ഭാരതം
സ്വപ്നമേ ഭാരതം
സ്വപ്നമേ ഭാരതം
നാം ഒന്ന് നമ്മുക്കൊന്ന് ഭാരതം
ജാതിയില്ല മതമില്ല സ്നേഹമെന്ന വാക്യം
ശിരസ്സില്‍ നിന്നൊഴുകുന്ന
രക്തത്തിന്‍ നിറം ഒന്നുമാത്രം
ഇടറുന്ന തൊണ്ടകളില്‍ ഉയരുന്ന വാക്യം
വായുവില്‍ കേള്‍ക്കുന്ന സ്വരം ഒന്നുമാത്രം
ഭാരതം നമ്മുക്ക് സ്വന്തം ..
ജന്മം നല്‍കിയ അമ്മയെ വില്‍ക്കുമോ മക്കള്‍
തന്‍ ജന്മ നാടിനെ മാറോടു ചേര്‍ത്തവര്‍
ഉശസ്സായി വളര്ന്നതാണീ അഭിമാനം
വെക്കില്ല ഒന്നിന് ചുവടെയും
കൊടുക്കില്ല പകരം നിധി കിട്ടിയാല്‍ പോലും
അറിയുക ..! നമുക്കേകി തന്നൊരാ ഭാരതം
ചരിത്രങ്ങള്‍ ഉറങ്ങുന്ന മണ്ണിവിടം
കൊട്ടാരമുണ്ട് നദികളുണ്ട് പൂന്തോട്ടമാണീ ഭാരതം
ഉയരുന്ന യശസ്സിന്റെ അറിവാണ് ഭാരതം
കലയുണ്ട് കഥയുണ്ട് കാവ്യമുണ്ട് ഇവിടം
മായാത്ത ചന്ദ്രിക പോലൊരു വദനം
നാനാ ഭാഷ തന്‍ ഉറവിടം ഭാരതം
ജാതി മത വെത്യാസമന്നെ സൌഹൃദം
ഉണരുക ചിന്തയെപ്പോഴും നമ്മുക്കായി
നാം സഹോദര സഹോദരിന്മ്മാര്‍
ഒരമ്മപെറ്റ മക്കള്‍ അതാണ്‌ ഭാരതം
ഉള്ളവര്‍ ഇല്ലാത്തവര്‍ക്കായി നീട്ടുക
സഹായമേകി നിര്‍വൃതി കൊള്ളുക
സമാധാനമേകാന്‍ ഒന്നിച്ചു നില്‍ക്കുക
ഓര്‍ക്കുക എപ്പൊഴും നാം ഒന്നെന്ന വാക്യം
ഉണരൂ ഉണരൂ ഏകാകമായി
കൈ ചേര്‍ത്തുപ്പിടിക്കൂ നെഞ്ചോടു ചേര്‍ക്കൂ
ഭാരതം ജയ് ഭാരതം ..!
ഉലകുന്ന ചിന്തകള്‍
നശിക്കുന്ന വാക്കുകള്‍
തകര്‍ക്കുന്ന വേരുകള്‍
പിഴുതെറിയൂ ആഴങ്ങളില്‍ നിന്നും
കുഴികള്‍ നികത്താന്‍ നന്മ വിത്തുകള്‍ വിതറൂ
നന്മ മരം വളര്‍ന്നു പന്തലിക്കവേ
വരും തലമുറകള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നിടട്ടെ
ലോകത്തിന്‍ മുകളില്‍ നാട്ടിടട്ടെ
വീശുന്ന കുളിര്‍ക്കാറ്റിലൂടെ പറക്കെട്ടെ
ജയ് ഭാരതം ...!
 

24 അഭിപ്രായങ്ങൾ:

 1. ജയ് ഭാരതം....കുട്ടിക്കാലത്ത് ഓള്‍ ഇന്‍ഡ്യാ റേഡിയോയില്‍ ദേശഭക്തിഗാനങ്ങള്‍ എന്ന ഒരു പരിപാടിയുണ്ടായിരുന്നു, അവിടെ കേട്ടുപതിഞ്ഞ ഗാനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഈണം നല്‍കിയാല്‍ നല്ലൊരു ഗാനമായിരിക്കും തീര്‍ച്ച.

  മറുപടിഇല്ലാതാക്കൂ
 2. ajith chettante comment ottumikka blogilum kanaam ...vayana sheelam athellarkumundakilla..athumathramalla vayichal comment ittitte irangu ennu thonunnu ..vannathilum abiprayam paranjathilum thanks chetaaaa

  മറുപടിഇല്ലാതാക്കൂ
 3. നന്മ മരം വളര്‍ന്നു പന്തലിക്കവേ
  വരും തലമുറകള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നിടട്ടെ
  ലോകത്തിന്‍ മുകളില്‍ നാട്ടിടട്ടെ
  വീശുന്ന കുളിര്‍ക്കാറ്റിലൂടെ പറക്കെട്ടെ
  ജയ് ഭാരതം ...

  ജയ് ഹിന്ദ്.. അജിത്ത് പറഞ്ഞപോലെ ഈണം നൽകിയാൽ നല്ലൊരു ദേശഭക്തിഗാനമാകും..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വന്നതിനും സ്നേഹാ അഭിപ്രായത്തിനും നന്ദി ഉണ്ട് ഷാഫി ,ഈണം നല്‍കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ റെഡി ആണ്

   ഇല്ലാതാക്കൂ
 4. ദേശസ്നേഹം ജ്വലിപ്പിക്കുന്ന കവിത...

  വരും തലമുറകള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നിടട്ടെ..
  ലോകത്തിന്‍ മുകളില്‍ നാട്ടിടട്ടെ...

  മറുപടിഇല്ലാതാക്കൂ
 5. ദേശസ്നേഹം ജ്വലിപ്പിക്കുന്ന കവിത...

  വരും തലമുറകള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നിടട്ടെ..
  ലോകത്തിന്‍ മുകളില്‍ നാട്ടിടട്ടെ...

  മറുപടിഇല്ലാതാക്കൂ
 6. നന്ദി ഉണ്ട് ഈ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഹാരിസ്

  മറുപടിഇല്ലാതാക്കൂ
 7. ഉലകുന്ന ചിന്തകള്‍
  നശിക്കുന്ന വാക്കുകള്‍
  തകര്‍ക്കുന്ന വേരുകള്‍
  പിഴുതെറിയൂ ആഴങ്ങളില്‍ നിന്നും
  കുഴികള്‍ നികത്താന്‍ നന്മ വിത്തുകള്‍ വിതറൂ


  നമ തന്‍ വിത്തുകള്‍ മുളച്ചിനിയും
  ഒരുമയുടെ വന്‍ വിളകള്‍ കൊയ്യട്ടെ ഭാരതം ...
  ചോരക്കുരുതിയില്‍ മനം നൊന്ത മാതാവിന്‍
  മക്കളിനിയെങ്കിലും മനം കൊണ്ടോന്നായിടട്ടെ ഭൂമിയില്‍ ..

  നന്നായി എഴുതി സുഹൃത്തേ ... നല്ല വരികള്‍ നല്ല കാവ്യ ഭംഗി ..
  എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വന്നതിലും സ്നേഹാ അഭിപ്രായത്തിനും നന്ദി ഉണ്ട് സഹീറെ

   ഇല്ലാതാക്കൂ
 8. നന്മയുടെ കവിതക്ക് ഒത്തിരി അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 9. നന്മയുടെ മാനവികതയുടെ നല്ല ശീലുകള്‍. നമുക്ക് നല്ലതിനായി പ്രാര്‍ഥിക്കാം. ജയ് ഹിന്ദ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ നാളെയുടെ നന്മക്കായി നമ്മുക്ക് ഒന്നിക്കാം .....!

   ഇല്ലാതാക്കൂ
 10. ലോകാ സമസ്ത സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തി എന്ന് ചൊല്ലുവാനും പ്രവര്‍ത്തിക്കുവാനും ലോകത്തിനു മാതൃക എന്‍ ഭാരതം

  മറുപടിഇല്ലാതാക്കൂ
 11. നന്നായിരിക്കുന്നു!!

  കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
  ഇവിടേയും നിറയട്ടെ!!!
  ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജി ആര്‍ കവിയൂര്‍ ..നന്നിയുണ്ട് സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് .....   @ജോയ് നന്ദി ഉണ്ട് ......

   ഇല്ലാതാക്കൂ
 12. ഒലിച്ചു പൊകുന്ന ഗേശസ്നേഹത്തിനേ
  തിരിച്ചു പിടിക്കാന്‍ പ്രാപ്തമാകുന്ന വരികള്‍ ..
  മുന്നേ എപ്പൊഴൊ സ്കൂള്‍ വരാന്തയില്‍ നിന്നും കേട്ട
  ഭാരതാംബയുടെ ഒരു കവിതയുണ്ട് , അതേ ഓര്‍മകള്‍ തന്നൂ ..
  നമ്മുടെ ഒക്കെ ഉള്ളില്‍ ഇന്നു ദേശഭക്തിയെന്നത്
  ആണ്ടില്‍ ഒരിക്കലെങ്കിലും തെളിയുന്നുണ്ടൊ ആവോ ..
  മനസ്സുകളില്‍ ഈ ജ്വാല എന്നും തെളിഞ്ഞു നില്‍ക്കട്ടെ ..
  നല്ല വരികള്‍ .. ജയ് ഹിന്ദ് .. സ്നേഹപൂര്‍വം .. റിനീ
  (ഫോളോ ഓപ്ഷന്‍ കാണുന്നില്ല , വരുന്ന പോസ്റ്റുകള്‍
  അറിയാന്‍ മാര്‍ഗമില്ലേട്ടൊ .. വൈകിയതില്‍ ക്ഷമിക്കുക )

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വൈകിയാലും വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി ഉണ്ട് റിനീ

   ഇല്ലാതാക്കൂ
 13. എന്റെ ബ്ലോഗ്ഗില്‍ വരുന്നവരുടെ പിറകെ പോയി നോക്കുന്ന ഒരു സ്വഭാവം. അത് മൂലം ഇവിടെയെത്തി ....

  ഓരോ വരിയിലും ദേശസ്നേഹം ..
  കവിത നന്നായി. ഒരു പാട് വായിക്കാന്‍ ഉണ്ടിവിടെ..
  ഒഴിവു കിട്ടുമ്പോള്‍ ഇടയ്ക്കിടെ വരാം. ഫോല്ലോവെര്‍ ഗാട്ഗെറ്റ് ഇല്ലാത്തതിനാല്‍ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയക്കൂ ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വന്നതിലും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും ഒരുപാട് നന്ദി ഉണ്ട്..

   ഇല്ലാതാക്കൂ
 14. മറ്റൊരു സുഹൃത്തിന്‍റെ ബ്ലോഗ്ഗില്‍ കണ്ടു ക്ലിക്കിയപ്പോള്‍ ഇവിടെ എത്തിയതാണ്. എഴുതിഷ്ടമായെന്നു അറിയിക്കുന്നു..ഇനിയും വരാം ഈ വഴി.

  സ്നേഹത്തോടെ മനു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വന്നതിലും സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും നന്ദി ഉണ്ട് മനു

   ഇല്ലാതാക്കൂ