Pages

2012, ജൂൺ 24, ഞായറാഴ്‌ച

ജീവിതത്തില്‍ ഒറ്റപെടുന്നവര്‍

ആലിന്‍ ചുവട്ടിലെ പൊതു പൈപ്പില്‍ നിന്നും വെള്ളം എടുക്കാന്‍ തിരക്ക് കൂടുന്ന സ്ത്രീകളുടെ നടുവില്‍ ഒരു പെണ്‍കുട്ടിയും
വെള്ളത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു  .മെലിഞ്ഞു അതികം സവ്ന്തര്യം തോന്നികാത്ത അവള്‍ എന്നെ നോക്കി  പുഞ്ചിരിച്ചു ,,
സവ്ന്തര്യം അവളില്‍ നിന്നും മാഞ്ഞു പോയതാവാം,കുഴിഞ്ഞ കണ്ണുകളും ,കവിള്‍ തടം ഒട്ടിയും ,പല്ലുകള്‍ പൊന്തിയും  അവളുടെ ഭംഗി 
ചോര്‍ന്നു പോയിരിക്കുന്നു ,,ജീവിതത്തിന്റ്റെ കഷ്ടതയുടെയും ഒറ്റപ്പെടലിന്റ്റെയും    സാക്ഷിയാണവള് ‍,ആദ്യമായി
ഞാനാ വഴിയിലൂടെ നടന്നു പോകുമ്പോള്‍ തമ്മില്‍ പുഞ്ചിരി മാത്രം  ,പിന്നീട് നിരവധി  തവണ ഞാനാ വഴിയിലൂടെ
കടന്നു പോയി കൊണ്ടിരുന്നു ,,പതുക്കെ പതുക്കെ അവളുടെ ദയനീയ അവസ്ഥ എന്നില്‍ കടന്നു കൂടി ,എനിക്കന്നു  അതികമോന്നും മനസ്സിലാക്കാന് ‍ കഴിയാത്ത
പ്രായമാണ് ,,എന്നാലും എനിക്കവളോട് മനസ്സില്‍ എവ്ടെയോ സഹതാപം തോന്നിയിരുന്നു ,ആ വഴിയുടെ തെല്ലു  അകലെ ആയി ,ഒരു ചെറു കുന്നിന്‍ മുകളിലായിരുന്നു  അവളുടെ വീട് ,,ഓലമേഞ്ഞ ആ വീടിന്റ്റെ ചുമരുകളില്‍ വിള്ളല്‍ കണ്ടു തുടങ്ങിയിരിക്കുന്നു ,പഴയകാല വീടാണത് ,,
വികസതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം ,ആളൊഴിഞ്ഞ വഴിയോരങ്ങളില്‍ വീടുകളാല്‍ ‍ നിറയപ്പെടുന്നു  ,,
ചെറു വഴികള്‍ വെട്ടി തളിച്ച് റോഡുകള്‍ പുനര്നിര്‍മിക്കുന്നു വൈകുനേരമാകുമ്പോള്‍ ഇരുള്‍ പരക്കുന്ന  റോഡുകളില്‍ വെളിച്ചങ്ങള്‍ കാണപ്പെടുന്നു ,,,ഓലകളാല്‍ മേഞ്ഞ വീടുകള്‍ ഓടും വര്പ്പുകളായി മാറുന്നു ,,,,,എങ്കിലും അവളുടെ വീടിനു മാത്രം മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല  ,,,,
അതങ്ങനെ പഴയത് പോലെ നില്‍ക്കുന്നു  ,,
പണ്ട് ഉണ്ടായിരുന്ന വീടുകളില്‍ വെച്ച് ഏറ്റവും പ്രതാപ മുള്ളതും ആ നാട്ടിലെ അറിയ പെട്ട തറവാടും ആ ഓലമേഞ്ഞ വീടായിരുന്നു ,,വീടിന്റ്റെ ചുട്ടു വട്ടമുള്ളതും അല്ലാത്തതുമായ ഏക്കര്‍ കണക്കിന്  സ്ഥലവും ഉണ്ടായിരുന്നു,,,കാലം കടന്നു പോയപ്പോള്‍ ആ പഴയ വീടും അവളും മാത്രം തനിച്ചായി ,,കാലത്തിനൊപ്പം ആ ഗ്രാമം മാറിയപ്പോള്‍ ആ പഴയ വീടിന്നു മാത്രം ഒന്നും സംഭവിച്ചില്ല,,
പത്തു വയസ്സാകുന്നതു വരെ നല്ലവണ്ണം കഴിഞ്ഞിരുന്ന അവളുടെ ഉപ്പ മരിച്ചതോടു കൂടി ,,ഓരോ സ്വപ്നങ്ങളും അവളില്‍ നിന്നും അകലാന്‍ തുടങ്ങിയിരുന്നു ,,,വീടിന്റ്റെ നാഥന്‍ പോയതോട് കൂടി അവള്ക്കുണ്ടായിരുന്ന  രണ്ടു സഹോദരന്മാര്‍ അവരുടെ ഇഷ്ടത്തിനോത്തു  ജീവിക്കാന്‍ തുടങ്ങി ,,,,ഉമ്മ സുഖമില്ലാതെ  കിടപ്പിലും ആയി,,,,,എട്ടില്‍ വെച്ച് സ്കൂള്‍ പഠനം നിര്‍ത്തി ഉമ്മയെ ശുശ്രൂഷിക്കാന്‍ നിര്‍ബന്ധിതയായി അവള്‍ ,,,,,അങ്ങനെ ഉണ്ടായിരുന്ന  സ്ഥലമെല്ലാം വിറ്റു  ഉമ്മയുടെ ചികിത്സയും മറ്റും നടത്തി പോന്നു,,,പിന്നീടാ വീട് മാത്രം ബാക്കി  ആയി ,,സഹോദരന്മാര്‍ അവിടേക്കു  വരുകയോ അവരെ നോക്കുകയോ  ചെയ്യാതെ ആയി ,,
അങ്ങനെ പതിനാലാം വയസ്സില്‍ അവള്‍ ജോലിക്ക്  പോയി തുടങ്ങി ,,,,റോഡു പണിക്കും ,,അന്യരുടെ അടുക്കളയിലും ,,,കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ,,,ആ ഉമ്മയും മകളും കഴിഞ്ഞു പോന്നു ,,,തന്റ്റെ കൂടെ പഠിക്കുന്ന കുട്ടികള്‍ സ്കൂളിലേക് പോകുമ്പോള്‍ അവള്‍ നെടുവീര്‍പിട്ടു ,,,

 വെളുപ്പിനെ എഴുനേറ്റു വീടിലെ പണികള്‍ തീര്‍ത്തു ഉമ്മാക്ക് വേണ്ടത് കൊടുത്തു തന്റ്റെ ജോലിക്കായി അന്നത്തെ അന്നത്തിനുള്ള വഴി തേടാന്‍ ഇറങ്ങുന്ന അവള്‍ റോഡുകള്‍ അടിച്ചു വരുമ്പോള്‍ തന്റ്റെ മുന്‍പിലൂടെ സ്കൂളിലേക് പോകുന്ന കൂട്ടുകാരികള്‍ ‍ വിളിച്ചു ചോദിക്കും ,,,
""ഷാഹിന ഇയ്യ്‌ പഠിത്തം നിര്‍ത്തിയോ വരുന്നില്ലേ ""ഇങ്ങള് പൊയ്കൊളിന്‍ ഞാനില്ല "എന്നു പറയുമ്പോള്‍ അവളുടെ ഉള്ളു നീറുന്നുണ്ടാവണം ,
തന്റ്റെ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ എന്നു അവളും ആഗ്രഹിച്ചിരിക്കാം ,,,,,
അങ്ങനെ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു വെയിലിന്റ്റെ ചൂടേറ്റു അവളുടെ മുഖം കരുവാളിച്ചിരിക്കുന്നു  ,,,
ജീവിതത്തിന്റ്റെ ഭാരം ആ കണ്ണുകളില്‍ കുഴി വീഴ്ത്തി ഇരിക്കുന്നു ,,,കൊല്ലങ്ങള്‍ പോയി കൊണ്ടിരുന്നു ,,പതിനാറു വയസ്സ് അവള്‍ക് ആകുമ്പോഴേക്കും കൂട്ടിനുണ്ടായിരുന്ന മാതാവും വിട്ടു പിരിഞ്ഞു ,,,ഏകാന്തത  അവളെ പിടികൂടി കഴിഞ്ഞു ,,അയല്‍ക്കാരുടെ   സമാധാന  വാക്കുകള്‍  ‍ അവളില്‍ ചലനമുണ്ടാക്കിയില്ല  ,,,അങ്ങനെ കാലം ക്കടന്നു  പോകുമ്പോള്‍ വീട് വിട്ടു പോയ ഒരു സഹോദരന്‍ തിരിച്ചു വന്നു ,,അവള്ക്ക്  കൂട്ടിന്നു  ഒരു അമ്മായിയും ഉണ്ടായിരുന്നു ,,,കുറിച്ചു കഴിഞ്ഞപ്പോള്‍ സഹോദരന്‍ ജോലിക്കൊന്നും  പോകാതെ ആയി ,,അങ്ങനെ വീണ്ടും അവള്‍ തന്റ്റെ വിയര്‍പ്പു  ഒഴുക്കി സഹോദരനേയും  ഭാര്യാ യെയും നോകേണ്ടി വന്നു ,,തന്റ്റെ കൂടെ ഒന്നിച്ചു പഠിച്ച പെണ്‍കുട്ടികളുടെ കല്യാണമൊക്കെ കഴിഞ്ഞു പോയി ,,കൊല്ലങ്ങള്‍ പോകുന്നതറിയുനില്ല,,, സഹോദരന് അവളെ കല്യാണം കഴിച്ചു  അയക്കണ  മെന്നുള്ള വിചാരം ഇല്ല ,,,അങ്ങനെ ആ നാടിലുള്ള നാടുക്കാര് ‍ പിരിവെടുത്തു അവളുടെ കല്യാണം നടത്തി കൊടുത്തു ,കല്യാണം കഴിഞ്ഞു ആ വീട്ടില്‍ തന്നെ അവര്‍ താമസിച്ചു പോന്നു ,,ഒരു മാസം തികയും മുന്‍പേ ചെക്കന്‍ അവളുടെ സ്വര്‍ണ്ണ മെല്ലാം  എടുത്തു മുങ്ങി ,,,ചെക്കനെ കുറിച്ച് ഒന്നും അറിയാതെ  നടത്തിയ ആ വിവാഹം നാട്ടുകാര്‍ക്ക് വിനയായി ,,എന്നിട്ടും പരാതിയൊന്നും പറയാതെ അവള്‍ ഇരുന്നു ,,,അല്ലെങ്കില്‍ തന്നെ ആരോട് പറയാനാണ് പരാതി ,,,?

അങ്ങെനെ വീണ്ടും കാലങ്ങള്‍ കടന്നു പോയി ,,ആ ഇടക്കാണ്‌ ഞാന്‍ ഷാഹിനയെ കണ്ടു മുട്ടുന്നതും ,പരിജയ പെടുന്നതും,,,
പിന്നീടു ഒരു കൊല്ലം കഴിഞ്ഞു വീണ്ടും നാട്ടുകാര്‍ അവള്‍ക് വേണ്ടി ഒരു ചെക്കനെ കൊണ്ട് വന്നു ,,അതോടെ അവളുടെ കഷ്ടപ്പാട്  തീര്‍ന്നു  എന്നു കരുതിയ നാട്ടുകാര്‍ക് വീണ്ടും തെറ്റി ,,,,,ആ ബന്ധം  ആര് മാസമേ നീണ്ടു നിന്നുള്ളൂ ,,,രണ്ടാം ഭര്‍ത്താവും അവളെ ഉപേക്ഷിച്ചു പോയി ,,,
വീണ്ടും കണ്ണീരിന്റെ  രാവുകള്‍ അവളെ തേടിയെത്തി ,,,എങ്കിലും അവളുടെ ധൈര്യം  ചോര്‍ന്നു പോയില്ല,,അധ്വാനിച്ചു ജീവിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു ,,,വീണ്ടുംഅവള്‍ ‍ വിയര്പ്പൊഴുക്കി  ,,ആരോടും പരിഭവവും പരാതിയും ഇല്ലാതെഇന്നും ഷാഹിന ജീവിക്കുന്നു ,,നമുക്കിടയില്‍ ‍ തന്നെ ,, എങ്കിലും എന്നില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു അവള്‍ ,,ഞാനൊരു ദിവസം ചോദിക്കുകയും ചെയ്തു അവളോട്‌ ,,:"അല്ല ഷാഹിന നിനക്ക് വിഷമമില്ലേ മുഖത്ത് എപ്പോഴും പുഞ്ചിരി മാത്രം കാണുന്നു ?'ആദ്യം  അവള്‍ ഒരു നെടു വീര്പ്പിട്ടു  ,,
എനിക്ക് വിഷമമൊന്നും ഇല്ല എന്നവള്‍ പറയുമ്പോള്‍ അവളുടെ ഉള്ളിലെ നൊമ്പരം എനിക്കാ  വാക്കുകളില്‍ ‍ നിന്നും അറിയാമായിരുന്നു ,,ഇനി ഒരു കല്യാണം വേണ്ട എന്നു പറഞ്ഞവള്‍ ഒഴിഞ്ഞു മാറുന്നത് മടുത്തിട്ടാവണം   ,,,ആരോഗ്യമുള്ള സമയത്ത് അദ്ധ്വാനിച്ചു  ജീവിക്കാം വയസ്സാകുമ്പോള്‍ ആര് കൂട്ടിനുണ്ടാകും ?എന്നൊക്കെ അവളോട്‌ ചോദികുമ്പോള്‍ "വരുന്നിടത്ത് വെച്ച് കാണാം "എന്നു പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറും ,,,

ഇനി ആരും സൗന്തര്യം  മോഹിച്ചോ സ്വത്തു മോഹിച്ചോ വരണമെന്നില്ല ,,,കാരണം ഇത് രണ്ടും അവളില്‍ നിന്നും അകന്നിരിക്കുന്നു ,,
ജീവിതത്തില്‍ ഇവളെ പോലെ ഒറ്റപെട്ടു പോയവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു ,,,എന്നിട്ടും നമ്മളിലെ ചെറിയ ദുഖത്തെ നമ്മള്‍ വലുതായി കാണുന്നു ,,,,ഇവരുടെ ദുഃഖങ്ങള്‍ കാണാതെ പോകുന്നു

2012, ജൂൺ 18, തിങ്കളാഴ്‌ച

പാര പപ്പര പാര


ശ്..ഡീ  ഇതൊന്നു അവ്ടെ വെക്ക് അറിയാതെ എടുത്തു പോയതാടീ പോത്തേ” നജ്മ അവള്‍ടെ ബുക്ക്‌ എന്നോട് ജനാലക്കരികില്‍ വെക്കാന്‍ പറയുന്നു ..

“പരീക്ഷാ ഹാളില്‍ ആരാടീ നിന്നോട് ബുക്ക്‌ എടുത്തു കേറാന്‍ പറഞ്ഞത് കഴുതേ “ഞാന്‍ അവളുടെ നേരെ പല്ലിരുമ്പി..

അവള്‍ അറിയാതെ എടുത്തതാ എന്നെല്ലേ പറഞ്ഞെ നിന്റെ അരികില്‍ അല്ലെ ജനാല ഒന്ന് വാങ്ങി വെച്ചൂടെ” സുനീറയുടെ വക..

ടീച്ചര്‍ ഇപ്പൊ തപ്പല് തുടങ്ങും കുട്ടികള്‍  കോപ്പി അടിക്കാന്‍ വല്ലതും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ  എന്ന് .. “റബ്ബേ ഈ ബുക്ക്‌ കണ്ടാല്‍ ടീച്ചര്‍ കരുതും ഞാന്‍ കോപ്പി അടിക്കാന്‍ എടുത്തതാണെന്ന് ഒന്ന് വെക്കടി”

“കോസ്റ്റ്യന്‍ പേപ്പര്‍ കിട്ടിയപ്പോഴാണോടീ നിനക്ക് ബോധോദയം ഉണ്ടായതു നീ തരുന്നത് കണ്ടാല്‍ എനിക്കും കിട്ടും ടീച്ചറുടെ കയ്യില്‍ നിന്ന് എനിക്കൊന്നും വയ്യ “ഞാന്‍ അവളോട്‌ കയര്‍ത്തു
“ദുഷ്ട്ടീ ഇപ്പൊ കിട്ടിയതല്ലേ ഉള്ളു കോസ്റ്റ്യന്‍ പേപ്പര്‍ എഴുതാന്‍ തുടങ്ങിയിട്ടില്ലാലോ വെക്കടീ “
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ബുക്ക്‌ വാങ്ങാന്‍ കൈനീട്ടി ടീച്ചര്‍ മുന്നിലോട്ടു കുറച്ചു  നീങ്ങിയപ്പോള്‍ അവളുടെ പണ്ടാരം ബുക്ക്‌ തരലും എന്റെ കൈ  വിറക്കലും ഒരുമിച്ചായപ്പോള്‍ ‘ ധിം “ ദാ കിടക്കുന്നു ബുക്ക്‌ താഴെ ശബ്ദം കേട്ടു ടീച്ചര്‍ തിരിഞ്ഞു നോക്കി ഒരു നിമിഷം ..
പോയി മോളെ പോയി ഇനി രക്ഷയില്ല, പടച്ചോനെ എന്ത് പറഞ്ഞാണ് ഈ ടീച്ചറെ വിശ്വസിപ്പിക്കുക .സത്യമായും അറിയാതെ കയ്യില്‍ ബുക്ക്‌ പെട്ടതാണെന്ന് പറഞ്ഞാല്‍ കൂടി ടീച്ചര്‍ വിശ്വസിക്കണം എന്നില്ല പ്രത്യേകിച്ച് ഈ ടീച്ചര്‍ അല്ലേല്‍ തന്നെ അങ്ങോട്ട്‌ ഒന്നും പറയാന്‍ വിടാത്ത ടീച്ചര്‍ ആണ് ..
ടീച്ചര്‍ അടുത്തേക്ക്‌ വരുന്നുണ്ട് എന്തും സംഭവിക്കാം ..പരീക്ഷാ എഴുത്ത് ഇന്നിവിടെ നില്‍ക്കും എന്തൊരു ദേഷ്യം മുഖത്ത്, എന്‍റെ നെഞ്ച് പട പടാ ഇടിക്കല് തുടങ്ങി ടീച്ചര്‍ ബുക്ക്‌ നിലത്ത് നിന്ന് കയ്യില്‍ എടുത്തു .ഇമ്മിച്ചീ എന്‍റെ പരീക്ഷാ എഴുത്ത് നിന്നു, കയ്യും കാലും വിറക്കുന്നുണ്ട് ,തൊണ്ട വറ്റി വരളുന്നു .. പണ്ടാരം ഞാന്‍ നിരപരാധി ആണെന്ന് പറയാന്‍ നാവു പോന്തെന്ടെ ,നജ്മ ഹംകിന്റെ ഓരോ പണി വല്ല ആവിശ്യവും ഉണ്ടായിരുന്നോ അവള്‍ക്കു , ഞാന്‍ അവളുടെ നേരെ കണ്ണുരുട്ടി നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ മനസ്സില്‍ ഞാന്‍ അവളെ ശപിച്ചു ..
അവളുടെ നെഞ്ച് തകര ചെണ്ട മുട്ടുന്നത് എനിക്കിവിടെ കേള്‍ക്കാം ,
‘ആരുടെയാണ് ഈ ബുക്ക്‌ ‘ടീച്ചര്‍
ആരും മിണ്ടുന്നില്ല
‘ആരുടെ കയ്യില്‍ നിന്നാണ് വീണത്‌ ‘
അതിനും ആര്‍ക്കും മറുവടി ഇല്ല
‘എനിക്കറിയാം ടീച്ചറെ ‘ബാക്കില്‍ നിന്നു ഒരു ചെക്കന്റെ  ശബ്ദം
അത് ശരത്തിന്റെ ശബ്ദമല്ലേ റബ്ബേ കുടുങ്ങിയോ?
ക്ലാസ്സിലെ എന്‍റെ നമ്പര്‍ വണ്‍ പാര, എവടെ ഞാനുണ്ടോ അവനുണ്ടോ അവ്ടെ കശപിശ കാണും (കശപിശ എന്നുപ്പറഞ്ഞാല്‍ ബാലരമക്കും പൂമ്പാറ്റ ക്കും ഉള്ളതാണെ)
അവന്‍റെ ശബ്ദം പിന്നെയും ‘ടീച്ചര്‍ അത് ബെഞ്ചിന്റെ അടിയില്‍ ഉണ്ടായ ബുക്ക്‌ ആണ് ഞാന്‍ അവ്ടെ കണ്ടിരുന്നു ‘
‘ഓക്കേ ശെരി ശെരി എല്ലാവരും വേഗം എഴുതികൊള്ള്‌ു കോപ്പി അടിക്കനൊന്നും പാടില്ല “
ടീച്ചര്‍ പോയി ചെയറില്‍ ഇരുപ്പുറപ്പിച്ചു
ഹാവൂ ശൂന്യാകാശത്ത് പോയ എന്‍റെ ശ്വാസം തിരിച്ചു കിട്ടി ..
ഞാന്‍ പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി ,അല്ലാ ആ പാര ശരത്ത് തന്നെയല്ലേ ആ പറഞ്ഞത് എന്ന്, ഇവന്‍ ഇത്ര പെട്ടെന്ന് പാര പണിയൊക്കെ നിര്‍ത്തി നന്നായോ ?ഞാന്‍ നജ്മയെ നോക്കി കണ്ണിറുക്കി ..
ഏതായാലും പരീക്ഷയൊക്കെ ഞാന്‍ നന്നായി എഴുതി (എഴുതാന്‍ വല്യ പണിയൊന്നും ഇല്ലല്ലോ കയ്യില്‍ കോസ്റ്റ്യന്‍ പേപ്പര്‍ ഇല്ലേ അത് പകര്‍ത്താന്‍ ഇത്ര വല്യ പണിയുണ്ടോ?)അങ്ങനെ ആന്‍സര്‍ പേപ്പര്‍ ടീച്ചറുടെ കയ്യില്‍ കൊടുത്ത് ഞാന്‍ വരാന്തയില്‍ വന്നിരുന്നു ബാലരമ വായിക്കാന്‍ തുടങ്ങി എന്‍റെ പിന്നാലെ തന്നെ നജ്മയും സുനീറയും വന്നു ..
“അല്ല നജ്മാ നീ ബുക്കില്‍ പേര് എഴുതിയില്ലായിരുന്നോ?” സുനീറ
ഇല്ലാന്ന്  നജ്മ തലയാട്ടി ,ഞാന്‍ പറഞ്ഞു നന്നായി അതോണ്ട് ടീച്ചര്‍ക്ക്‌ ആരുടെ ബുക്ക്‌ ആണെന്ന് തിരിഞ്ഞില്ല ..
കുറച്ചു കഴിഞ്ഞപ്പോള്‍ ശരത്തും വന്നു ഞാന്‍ അവനെ വിളിച്ചു ചോദിച്ചു “നീ എന്താ അങ്ങനെ പറഞ്ഞെ ബുക്ക്‌ എന്‍റെ കയ്യില്‍ നിന്നു വീണിട്ടും “
“ആഹാ അത് നിന്‍റെ കയ്യില്‍ നിന്നു വീണതാണോ?അത് ,,അവന്‍ പിന്നെ മാറ്റി “അത് പിന്നെ ഞാന്‍ നിന്നെ ടീച്ചര്‍ പിടിക്കേണ്ട  എന്ന് കരുതി പറയാതെ ഇരുന്നതാ  “
എന്നിട്ടവന്‍ ചോദിച്ചു “എടീ നിന്‍റെ കയ്യില്‍ ഇരിക്കുന്ന ബാലരമ ഒന്ന് തരുമോ വായിച്ചിട്ട് വേഗം തരാം “
ഞാന്‍ കൊടുത്തു
എനിക്കൊരു ഉപകാരം ചെയ്തതല്ലേ വായിച്ചോട്ടെ
അവന്‍ തെല്ലു മാറിയപ്പോ സുനീറ പറഞ്ഞു “എടീ അവന്‍ നിന്‍റെ കയ്യില്‍ നിന്നു ബുക്ക്‌ താഴെ വീഴുന്നത് കണ്ടിട്ടൊന്നും ഇല്ല അവന്‍ ചുമ്മാ പുളു പറഞ്ഞതാ, അവന്‍ വിചാരിച്ചു ബെഞ്ചില്‍ നിന്നു വീണതാണെന്ന് ,നീ എന്തിനാ അവന്നു ബാലരമ കൊടുത്തെ നമ്മുടെ പാരയല്ലേ ?”
“അവനു ഇനിയും പോയി പറയാലോ ഇപ്പൊ അവന്‍ അറിഞ്ഞില്ലേ എന്‍റെ കയ്യില്‍ നിന്നു വീണതാണെന്ന് അപ്പൊ കിട്ടിയ മാര്‍ക്ക് ടീച്ചര്‍ കുറയ്ക്കും, മാര്‍ക്ക് പോയാലും മാണ്ടില്ല ,ടീച്ചറുടെ നുള്ള് ഉണ്ടല്ലോ അത് കിട്ടിയാല്‍ കാറ്റത്ത്‌ ബലൂണ്‍ പൊന്തുന്ന മാതിരി അറിയാതെ പൊന്തും ,അത് സഹിക്കാനാവൂല മോളെ ,ചേതമില്ലാത്ത ഉപകാരമല്ലേ വായിച്ചോട്ടെ “
പിന്നീടങ്ങോട്ട് ശരത്ത് എന്ന പാര ഞങ്ങളുടെ നല്ല കൂട്ടുക്കാരനായി...!

2012, മേയ് 27, ഞായറാഴ്‌ച

ഭാരതം

ഭാരതം സമ്പന്നമാം ഇന്നീ ഭാരതം
ഉണര്‍ന്നീടുമീ ജനത അറിവിന്‍ സാഗരം
ഇടറുന്ന വഴികള്‍ അലയുന്ന ജീവിതം
കഴിഞ്ഞു പോയ കാലം മായാത്ത പാടുകള്‍
ഭാരതമെന്നമ്മയെ സ്വന്തമാക്കി തന്നൊരാ.
ധീര ജവാന്മ്മാരുടെ കാല്‍പ്പാടുകള്‍
രക്ത ചുവപ്പിനാല്‍ കൊടികള്‍ ഉയര്‍ന്നു
സ്വതന്ത്രത്തിനായി അലകള്‍ താണ്ടി
വെളിച്ചമേകാന്‍ ജീവിതങ്ങള്‍
ബലിക്കൊടുതൊരാ ഭാരതം
സ്വപ്നമേ ഭാരതം
സ്വപ്നമേ ഭാരതം
നാം ഒന്ന് നമ്മുക്കൊന്ന് ഭാരതം
ജാതിയില്ല മതമില്ല സ്നേഹമെന്ന വാക്യം
ശിരസ്സില്‍ നിന്നൊഴുകുന്ന
രക്തത്തിന്‍ നിറം ഒന്നുമാത്രം
ഇടറുന്ന തൊണ്ടകളില്‍ ഉയരുന്ന വാക്യം
വായുവില്‍ കേള്‍ക്കുന്ന സ്വരം ഒന്നുമാത്രം
ഭാരതം നമ്മുക്ക് സ്വന്തം ..
ജന്മം നല്‍കിയ അമ്മയെ വില്‍ക്കുമോ മക്കള്‍
തന്‍ ജന്മ നാടിനെ മാറോടു ചേര്‍ത്തവര്‍
ഉശസ്സായി വളര്ന്നതാണീ അഭിമാനം
വെക്കില്ല ഒന്നിന് ചുവടെയും
കൊടുക്കില്ല പകരം നിധി കിട്ടിയാല്‍ പോലും
അറിയുക ..! നമുക്കേകി തന്നൊരാ ഭാരതം
ചരിത്രങ്ങള്‍ ഉറങ്ങുന്ന മണ്ണിവിടം
കൊട്ടാരമുണ്ട് നദികളുണ്ട് പൂന്തോട്ടമാണീ ഭാരതം
ഉയരുന്ന യശസ്സിന്റെ അറിവാണ് ഭാരതം
കലയുണ്ട് കഥയുണ്ട് കാവ്യമുണ്ട് ഇവിടം
മായാത്ത ചന്ദ്രിക പോലൊരു വദനം
നാനാ ഭാഷ തന്‍ ഉറവിടം ഭാരതം
ജാതി മത വെത്യാസമന്നെ സൌഹൃദം
ഉണരുക ചിന്തയെപ്പോഴും നമ്മുക്കായി
നാം സഹോദര സഹോദരിന്മ്മാര്‍
ഒരമ്മപെറ്റ മക്കള്‍ അതാണ്‌ ഭാരതം
ഉള്ളവര്‍ ഇല്ലാത്തവര്‍ക്കായി നീട്ടുക
സഹായമേകി നിര്‍വൃതി കൊള്ളുക
സമാധാനമേകാന്‍ ഒന്നിച്ചു നില്‍ക്കുക
ഓര്‍ക്കുക എപ്പൊഴും നാം ഒന്നെന്ന വാക്യം
ഉണരൂ ഉണരൂ ഏകാകമായി
കൈ ചേര്‍ത്തുപ്പിടിക്കൂ നെഞ്ചോടു ചേര്‍ക്കൂ
ഭാരതം ജയ് ഭാരതം ..!
ഉലകുന്ന ചിന്തകള്‍
നശിക്കുന്ന വാക്കുകള്‍
തകര്‍ക്കുന്ന വേരുകള്‍
പിഴുതെറിയൂ ആഴങ്ങളില്‍ നിന്നും
കുഴികള്‍ നികത്താന്‍ നന്മ വിത്തുകള്‍ വിതറൂ
നന്മ മരം വളര്‍ന്നു പന്തലിക്കവേ
വരും തലമുറകള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നിടട്ടെ
ലോകത്തിന്‍ മുകളില്‍ നാട്ടിടട്ടെ
വീശുന്ന കുളിര്‍ക്കാറ്റിലൂടെ പറക്കെട്ടെ
ജയ് ഭാരതം ...!
 

2012, മേയ് 18, വെള്ളിയാഴ്‌ച

ജന്മ ദിനം



കാലമേ നീ പോകുന്നതും
കാലമേ നീ മറയുന്നതും
അറിയുന്നില്ല എന്‍ ജീവിതം മാറി മറയുന്നതും
ജന്മ ജന്മാന്തരങ്ങള്‍ കഴിഞ്ഞു പോയാലും
കൊഴിഞ്ഞ ദിനങ്ങള്‍ ഓര്‍മ്മകള്‍ മാത്രം
പൊട്ടിയ പ്രതീക്ഷ തന്‍
കണ്ണാടി ചില്ലു പോല്‍
നഷ്ട ഗീതത്തിന്‍ നിശബ്ദ കൊലുസുകള്‍
വിടപറഞ്ഞ കാലമേ
ഓര്‍മയുടെ ജാലകം താനേ തുറക്കുമോ
സൂര്യന്‍ അസ്തമിക്കും മുന്‍പേ
ഞാന്‍ അറിയുന്നില്ല എന്റെ മരണത്തെ
തിരിച്ചു കിട്ടാത്ത ദിനങ്ങള്‍ പോകുമ്പോള്‍
മറയുന്നു എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും
കാര്‍മേഘങ്ങള്‍ സൂര്യനെ മറക്കുമ്പോള്‍
എത്രയോ ഞാന്‍ ദുഖിച്ചിരുന്നു
നീല തടാകത്തില്‍ ചന്ദ്രരൂപം തെളിയുമ്പോള്‍
കൈ കുമ്പിളില്‍ ആക്കുവാന്‍ എത്രയോ ഞാന്‍ വെമ്പി
പിന്നിട്ട വഴികളില്‍
തൊടിയിലെ തുമ്പിക്കും മന്ദാര പൂവിനും
വഴിയിലെ മരക്കൂട്ടവും
ചില ചിലക്കുന്ന പക്ഷി കുഞ്ഞുങ്ങളും
എല്ലാം ഞാന്‍ മറയുമ്പോള്‍
ഓര്‍മയില്‍ മാത്രം
ജന്മ ദിനം നീ എനിക്ക് നേരുമ്പോള്‍
പ്രിയ കൂട്ടുക്കാരാ
എന്റെ മരണത്തിലേക്ക് ഒരു ചുവടുവെപ്പ് കൂടെ
ഇതെന്റെ മനസ്സാണ്
ഇന്നലകളുടെ ഓര്‍മ്മ പുസ്തകം .....!
 
 
 

2012, മേയ് 12, ശനിയാഴ്‌ച

അമ്മക്കായി ഒരു ദിനം

അമ്മക്കായി ഒരു ദിനം കൂടി വന്നിരിക്കുന്നു .ഗര്‍ഭ പാത്രത്തെ മറക്കുന്ന കാലത്തിലൂടെ കടന്നു പോകുന്ന നമ്മള്‍ മാതൃതത്തിന്റെ വില അറിയാത്തവര്‍ അത് മനസ്സിലാക്കാന്‍ ശ്രമിക്കാത്തവര്‍ ..എല്ലാം എല്ലാമാണു അമ്മ എന്നാല്‍ ഇന്നവരെ വൃദ്ധ സദനങ്ങളില്‍ വലിച്ചെറിയുന്നവര്‍ ..ഈ ഭൂമി തന്നെയാണ് അമ്മ അതോര്‍ക്കാതെ അഹങ്കാരത്തോടെ ചവിട്ടി മെതിച്ചു നടക്കുന്നവര്‍ ..
മറിയുന്ന കാലത്തില്‍ ഓരോ കുഞ്ഞു പിറവി എടുക്കുമ്പോഴും ,പന്നീട് വളര്‍ന്നു വലുതാകുമ്പോള്‍ ഓരോ ചവിട്ടു പടികള്‍ കയറുമ്പോള്‍ വിജയം വരിക്കുമ്പോള്‍ അമ്മയെ മറക്കുന്നവര്‍ ,,
കാലം നല്‍കിയ കവികള്‍, ശാസ്ത്രഞ്ജര്‍ ,പണ്ഡിതര്‍ ,അങ്ങനെ ഓരോ മനുഷ്യനും ഒരു സ്ത്രീ ഉദരത്തില്‍ നിന്നാണ് പിറവി എടുത്തത് ..
"ഛെ " എന്ന ഒരു വാക്ക് പോലും ഉമ്മയോട് പറയരുത് എന്ന് പഠിപ്പിക്കുന്നു ലോക നായകന്‍ മുഹമ്മദ്‌ നബി (സ)..അത്രയും വില നല്‍കുന്നു മാതാവിന്ന്..ഓരോ മതത്തിലും മാതാവിനെ പവിത്രതയോടെ കാണാന്‍ പഠിപ്പിക്കുന്നു ,,നമ്മില്‍ പലരും അത് മറക്കുന്നു ,,
ഫിലാഡല്‍ഫിയായില്‍ ജീവിച്ചിരുന്ന അന്നാ ജാര്‍മിസ് എന്ന അമ്മയില്‍ ഉടലെടുത്ത ആശയം ആണ് മദേഴ്‌സ് ഡേ .. 1908 ല്‍ഫിലാഡല്‍ഫിയയിലും വെസ്റ്റ് വെര്‍ജീനിയയിലും മദേഴ്‌സ് ഡേ ആചരിക്കുന്നു..1914ല്‍ ജാര്‍വിസ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിയമം പാസാക്കിയെടുത്തു. മേയ് രണ്ടാം ഞായറാഴ്ച ദേശീയാവധിയാക്കിക്കൊണ്ട് അന്നത്തെ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ അതു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തു.
മെഡറ്ററേനിയന്‍ കടലിനരികിലുള്ള നാടുകളില്‍ ധാരാളമായി വളരുന്ന “കാര്‍നേഷന്‍’ എന്ന പൂവ്. പട്ടുനൂലുപോലെ മൃദുവായ ഈ പൂവിലൊരെണ്ണം കുട്ടികള്‍ അന്നു ധരിക്കണമെന്ന് അന്ന നിര്‍ദ്ദേശിച്ചു.
പുരാതന ഗ്രീസിലെ മാതൃപൂജയുടെ ഭാഗമായി വന്നതാണീ ആചാരമെന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത കാലങ്ങളിലാണ് ലോകം മാതൃദിനം മാതാവിന് സമര്‍പ്പിക്കുന്നത്. ന്യൂസീലാന്‍ഡില്‍ മേയ് ആദ്യ ഞായറാഴ്ചയും സ്‌പെയിനിലും പോര്‍ച്ചുഗലിലും ഡിസംബര്‍ എട്ടിനുമാണ് മാതൃദിനം. ഫ്രാന്‍സില്‍ മേയ് അവസാന ഞായറില്‍ സ്വന്തക്കാരും സുഹൃത്തുക്കളുമൊക്കെ കൂടി മാതൃദിനം ആഘോഷിക്കുന്നു. ജപ്പാനില്‍ കുട്ടികളുടെ ചിത്രരചനാ മത്സരവും അവര്‍ വരച്ച ചിത്രങ്ങള്‍ അമ്മമാര്‍ക്ക് സമ്മാനിക്കുകയും ഒന്നാം സ്ഥാനം നേടിയ ചിത്രം അടുത്ത നാലു വര്‍ഷം മാതൃദിനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു,,,,
1600 കളിലും മാതൃദിനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഇംഗ്ലണ്ടിലെ വീട്ടുജോലിക്കാര്‍ സ്വഗൃഹങ്ങളില്‍ പോയി മാതാവിനെ കാണാനുള്ള അ ഏതെങ്കിലും ഒരു ദിവസം അവര്‍ മദേഴ്‌സ് ഡേ കൊണ്ടാടുന്നു. പഴയ റോമാക്കാര്‍ മദേഴ്‌സ് ഡേക്കു പകരം മട്രോനോലിയ എന്ന പേരിലാണ് ആചരിക്കുന്നത്,,,
1870ല്‍ ജൂലിയ വാര്‍ഡ് ഹ്യൂസാണ് ബോസ്റ്റണില്‍ മാതൃദിനത്തെക്കുറിച്ച് പ്രഖ്യാപിച്ചതെന്നും തുടര്‍ന്ന് എല്ലാ വര്‍ഷവും മേയ് മാസം രണ്ടാം ഞായറാഴ്ച ഇതു ആഘോഷിക്കുന്നതെന്നും ചരിത്രം പറയുന്നു..അമ്മയുടെ സ്‌നേഹം പോലെ, സാന്ത്വനം പോലെ ഒരു മാതൃദിനം കൂടി വന്നിരിക്കുകയാണ്. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്ന് കവി പാടിയിരിക്കുന്നു..
സ്വര്‍ഗ്ഗം എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അതു അമ്മയുടെ കാല്‍ക്കീഴിലാണെന്നാണ് നബി മറുപടി പറഞ്ഞത്..ഈശ്വരന് എല്ലായിടത്തും പ്രത്യക്ഷപ്പെടാന്‍ കഴിയാത്തതുകൊണ്ട് അമ്മാരെ സൃഷ്ടിച്ചു എന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നു...അമ്മ എന്ന രണ്ടക്ഷരത്തില്‍ എല്ലാ സല്‍ഗുണങ്ങളും അടങ്ങിയിരിക്കുന്നു. അമ്മയെന്നാല്‍ സര്‍വ്വംസഹയാണ്. അമ്മയും മക്കളും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം ഒരിക്കലും അറ്റുപോകുന്നില്ല. അമ്മ ഒരു അമ്പലമാണ്. കാണപ്പെട്ട ദൈവമാണ് ...
ഒരു സഹാബി നബി തങ്ങളോടു വന്നു ചോദിക്കുകയാണ്" നബിയെ എനിക്ക് ഈ ലോകത്ത് ഏറ്റവും കടപ്പാട് ആരോടാണ് ?"അപ്പോള്‍ നബി തങ്ങള്‍ പറയുന്നു "നിന്റെ ഉമ്മയോട് 'വീണ്ടും ആ സഹാബി ചോദിക്കുന്നു "പിന്നെ ആരോടാണ് ?വീണ്ടും നബി മറുവടി പറയുന്നു നിന്റെ ഉമ്മയോട് "വീണ്ടും ചോദിക്കുന്നു പിന്നെ ആരോടാണ്?നിന്റെ ഉമ്മയോട് 'വീണ്ടും ആ സഹാബി പിന്നെ ആരോടാണ് എന്ന് ചോദിച്ചപ്പോള്‍ നബി (സ)തങ്ങള്‍ പറഞ്ഞു നിന്റെ ഉപ്പയോട്‌ ...
അത്രയും സ്ഥാനം ഉണ്ടായിട്ടാണോ മനുഷ്യാ നീ നിന്റെ മാതാവിനെ നിന്ദിക്കുന്നത്‌ ?ഭാര്യക്ക് വേണ്ടി മാതാവിനെ തള്ളി പറയുക ,,കാശിനു വേണ്ടി അവരെ ഉപേക്ഷിക്കുക ഇതെല്ലേ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് ,,,
 
                                  (അമ്മതന്‍ സ്നേഹം )
 
കുഞ്ഞു, അമ്മതന്‍ നിര്‍വൃതിയിലാണ്ട്
കിടക്കവേ ..
ഗര്‍ഭ പാത്രത്തില്‍ ചുമന്നു
അമ്മതന്‍ കുഞ്ഞിനെ ..
ഓരോ അനക്കവും കുളിര്‍മയോടെ ..
തന്‍ കുഞ്ഞിന്റെ സുരക്ഷയില്‍ .
അഭിമാന പുരസ്സരം
ശ്രദ്ധ തന്‍ കുഞ്ഞിനെ
കണ്‍ കുളിര്‍ കാണുവാന്‍ ..
ഓരോ ദിവസവും കുറിച്ചിടുന്നു മനസ്സിലും ..
കാത്തു കാത്തിരുന്ന് വേദന സഹിച്ചും
വേദനയോ സ്നേഹ പുഷ്പമായി ..
നെഞ്ചോടു ചേര്‍ത്തിടുന്നു സന്തോഷമാം .
മരണ വേദനയാല്‍...
പെറ്റിടുന്ന കുഞ്ഞിനെ അമ്മ ..!
മൃദുലമാം കൈകളില്‍ വാരിയെടുക്കുന്നു .
ചെറു ചുണ്ടില്‍ വിരിയുന്ന
പുഞ്ചിരി കണ്ടു
മനസ്സാകയും കുളിര്‍മയോടെ നിന്നിടുന്നു
കരയുന്ന കുഞ്ഞിനെ മുലയൂട്ടി ഉറക്കുമ്പോള്‍ ....
സ്നേഹമോ കാരുണ്യമോ....
വര്‍ഷിക്കുമവിടം ..
ഹാ .! മനോഹരം എത്രയാണെന്നോ ?
സുഗന്ധം വീശുന്ന പൂന്തൊട്ടമാണവിടം ..
മാനത്തുദിക്കും മഴവില്ലു പോലെ
വ്യാപിച്ചു കിടക്കുന്നു അമ്മ തന്‍ സ്നേഹം
സ്വര്‍ഗം...അതെന്തെന്നു അറിയുന്നു ഞാന്‍....
അമ്മ തന്‍ മടിത്തട്ട് തന്നല്ലയോ സ്വര്‍ഗം ...!
 
                
(ഞാന്‍ ഈ കവിത എവിടുന്നാണ് എഴുതിയത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല ..ഈ വരികള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നത് എന്റെ ഇത്താത്ത പ്രസവത്തിനായി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് ,,പ്രസവത്തിന്റെ വേദനകൊണ്ട് പുളയുന്ന അവളെ നോകി നിസഹായതയോടെ എഴുതിയ വരികള്‍ ,,ഉറക്കമില്ലാത്ത ആ രാത്രിയില്‍ വേദനയോടെ ഞെരങ്ങുന്ന അവള്‍ക്കു അബുദാബി മഫ്‌രക് ഹോസ്പിറ്റലിലെ
AC യിലും വിയര്‍ക്കുന്ന അവള്‍ക്കു എവിടെ നിന്നോ കിട്ടിയ കടലാസ് കഷണം വിഷറിയാക്കി വീശിക്കോടുക്കുമ്പോള്‍ ആ കാറ്റില്‍ അവള്‍ മയങ്ങുമ്പോള്‍ ഇടയ്ക്കു എന്റെ കണ്ണുകളും ഉറക്കത്താല്‍ അടഞ്ഞു പോകുന്നു വീണ്ടും അവളുടെ ഞെരക്കത്തില്‍ ഞെട്ടി ഉണരുന്ന ഞാന്‍ ഉറക്കം വരാതെ ഇരിക്കാന്‍ ക്കുറിച്ച വരികള്‍ ടിശ്ശു പെപ്പെര്‍ കട്ടിയാക്കി ചുരുട്ടി അതിന്മേല്‍ എഴുതിയ വരികള്‍ ,,എത്രത്തോളം വേദന ഓരോ മാതാവും സഹിക്കുന്നുണ്ട് എന്നതിന്റെ സാക്ഷി ..രാത്രി ഒരു മണിക്ക് അവള്‍ക്കു തുടങ്ങിയ പ്രസവ വേദന രാവിലെ എട്ടു മണിക്ക് പ്രസവം നടക്കുന്നത് വരെ ലേബര്‍ റൂമില്‍ അവളുടെ അടുത്തിരുന്ന ഞാന്‍.. അവളുടെ കരച്ചിലിനെക്കാളും എന്റെ കരച്ചിലായിരിക്കും ഡോക്റെരും സിസ്റ്റര്മാരും കേട്ടത് ,,"ഇച്ചാ സാരമില്ല കരയെല്ലേ ഇച്ചാ എന്ന് ഞാന്‍ പറഞ്ഞു കരയുമ്പോള്‍ എന്റെ കരച്ചിലായിരിക്കും ചുറ്റിലുള്ളവര്‍ കേട്ടിരിക്കുക ...അവളെ സമാദാനിപ്പിക്കുന്നതിന് പകരം എന്നെയാണ് എല്ലാവരും നോക്കിയത് ..പിന്നീട് മോളെ എന്റെ കയ്യില്‍ വെച്ച് തരുമ്പോള്‍ സിസ്റ്റര്‍
അവര്‍ എന്നെ കളിയാക്കി പറഞ്ഞു "എട്ടത്തിയാണ് പ്രസവിച്ചതെങ്കിലും അനിയത്തിയാണ് വേദനിച്ചതും കരഞ്ഞതും എന്ന് ,,അവരുടെ കളിയാക്കല്‍ പുഞ്ചിരിയോടെ കേട്ട് മോളെ കയ്യില്‍ വാങ്ങുമ്പോള്‍ അവള്‍ എന്റെ ചെവി പൊട്ടുന്ന ഒച്ചത്തില്‍ കരയ്യുന്നുണ്ടായിരുന്നു (ല്ളെ ല്ളെ )അവളുടെ വായില്‍ മധുരം തൊട്ടു കൊടുത്തപ്പോള്‍ ആവേശത്തോടെ നുണചിറക്കുന്നുണ്ടായിരുന്നു,,,,
(കുട്ടികള്‍ പ്രസവിച്ച ഉടനെ ചെവിയില്‍ ബാങ്ക് കൊടുക്കലും മധുരം തൊട്ടു കൊടുക്കലും ഇസ്ലാമിലെ ആചാരമാണ് )ഉമ്മയൊക്കെ പറയുന്നത് കേള്‍കാം മദുരം ആരാണ് തൊട്ടു കൊടുത്തത് അവരുടെ സ്വഭാവം ആണ് കുട്ടികള്‍ക്ക് കിട്ടുക എന്ന് ,,ഇന്ന് എന്റെ ഇച്ചാന്റെ മോള്‍ക് ഒരു വയസ്സ് കഴിഞ്ഞു ..ഇച്ച പറയാ "എന്റെ സ്വഭാവമാണ് മോള്‍ക്ക്‌ എന്ന്"നീ പണ്ട് പേരക്ക മരത്തിന്റെ മുകളിലും മാവിന്റെ മുകളിലും അല്ലായിരുന്നോ ,,ചെറിയ മോള്‍ ഇപ്പൊ
സ്റ്റൂള്‍ ഇട്ടിട്ട്‌ റ്റേബിളിന്റെ മുകളിലൊക്കെ കേറുന്നു ,പത്തിരിക്ക് കുഴച്ച പൊടി ഒക്കെ തിന്നുന്നു എന്ന് 'എന്റെ ചെറുപ്പത്തിലെ സ്വഭാവം...,,കലികാലം
 (ഇത് എന്നെ പറയിപ്പിച്ചേ അടങ്ങൂ എന്ന് തോന്നുന്നു ,,,റബ്ബുല്‍ ആലമീനായ തമ്പുരാനേ കാകണേ:D
 
 

2012, മേയ് 8, ചൊവ്വാഴ്ച

കാലത്തിന്‍ നിലവിളി

ഞാനൊരു ദിനം വെറുതെ ഇരുന്നപ്പോള്‍
ഉറക്കെന്റെ കണ്പോളകളെ
നിദ്രയിലേക്ക് കൂട്ടി കൊണ്ടുപോയി
ആ സുഖ നിദ്രയില്‍ ഞാനൊരു സ്വപ്നം കാണുകയായി
ഏകാന്ത രാവില്‍ ഞാന്‍ തനിച്ചായിരുന്നു
വിരസമായി ഓര്‍മ്മകള്‍ ചികയുമ്പോള്‍
ഒഴുകുന്ന കുളിര്‍ കാറ്റിനൊപ്പം
എവിടെ നിന്നോ എന്‍ ഹൃദയം തൊട്ടുണര്‍ത്തി
ഒഴുകി വരുന്ന കുഞ്ഞിന്‍ തേങ്ങല്‍
എന്‍ നെഞ്ചില്‍ നോവ്‌ പടര്‍ത്തി
തേങ്ങലിന്‍ ഉറവിടം അന്നേക്ഷിക്കവേ
ഇടിഞ്ഞു വീഴുന്ന കുടിലിന്റെ മുന്‍പില്‍
അമ്മതന്‍ കണ്ണു നീരും കണ്ടു ഞാന്‍
തന്‍ കുഞ്ഞിന്റെ വിശപ്പടക്കാന്‍
എന്ത് ചെയ്യണമെന്നറിയാതെ
നിസ്സഹായതയുടെ കണ്ണുകള്‍
നീറുന്ന ഹൃദയവുമായി
കവിളില്‍ ഒഴുകുന്ന നീര്‍ തുള്ളികള്‍
വിശപ്പിന്റെ രാവുകള്‍
തന്‍ കുഞ്ഞിനെ മാറോടു ചേര്‍ത്ത്
സഹാനുഭൂതിയുടെ കണ്ണുകള്‍
ചുറ്റിലും തിരക്കുന്നു
ആ കണ്ണുകള്‍ കാണാതെ പോകുന്നവര്‍ ഏറെ
സമയം കൊഴിഞ്ഞു പോകുമ്പോള്‍
അതിലേറെ തിരക്കോടെ നീങ്ങുന്നവര്‍
അറിയാത്തതെന്തേ ഈ നൊമ്പരം
അന്യന്റെ വയര്‍ വിശപ്പിനാല്‍ കത്തുമ്പോള്‍
കൊട്ടാരം ഉയരുന്നു നമുക്കിടയിലും
അറിയാത്ത മനസ്സും ഉണരാത്ത ചിന്തയുമായി
ഇരുട്ടിനാല്‍ കണ്ണുകള്‍ മൂടി കെട്ടി
മനുഷ്യന്‍ മറയുന്നു കാണാത്ത ദിക്കില്‍ ...!
 

2012, മേയ് 6, ഞായറാഴ്‌ച

യന്ത്രങ്ങള്‍

മനുഷ്യന്‍ അവനൊരു ജന്മമോ ..
യന്ത്രങ്ങളും തന്ത്രങ്ങളും
അവന്റെ കൈപിടിയില്‍
ഒതുങ്ങുന്ന മന്ത്രങ്ങള്‍

അവന്റെ ബുദ്ധിയില്‍ ഉദിക്കുന്ന
തന്ത്രത്തിനോ കണക്കുമില്ല
എല്ലാം കണ്ടു പിടിക്കുന്ന അവനോ
അവനെ തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞുവോ
എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞാലും
പിന്നെയും കിടക്കുന്നു അതിലേറെയും
എല്ലാം കണ്ടുപിടിച്ചു എന്ന അഹങ്കാരത്തിലും
പാതി വഴിയില്‍ അവനെ
കാത്തിരിക്കുന്നു
മരണം !ഏതു നിമിഷങ്ങളില്‍
അവനെ പിടികൂടുക
എന്നവന്‍ കണ്ടുപിടിച്ചിരുന്നുവോ

അവന്‍ ചെയ്യുന്ന യാത്രയില്‍
യാത്ര അവസാനിക്കുന്ന ദിക്കില്‍
അവനെ കാത്തിരിക്കുന്നു അവന്റെ നിഴലായ മരണം
കാലം അവന്നു സമയം അനുവദിക്കുമോ
അവന്‍ കണ്ടു പിടിക്കുന്ന യന്ത്രം
അവന്റെ രക്ഷകെത്തുമോ
അവന്റെ യന്ത്രങ്ങള്‍ ‍ തന്ത്രങ്ങള്‍
അപ്പോള്‍ ഫലിക്കുമോ
ദയനീയമായി അവന്നു നോകി നില്‍കാന്‍ മാത്രമേ കഴിയൂ
ദയനീയത അതവന്നുള്ള ബലഹീനത ...!

കിളി കൊഞ്ചല്‍

‍കിളിക്കൊഞ്ചല് കേട്ടു
ഞാന്‍ ഈ വഴികളില്‍
മഴത്തുള്ളിയായി ഞാന്‍
പെയ്തിറങ്ങി ഈ വേനലില്‍
കുയിലിന്‍ സ്വരമായി പാടി ഞാന്‍
മരച്ചില്ലയില്‍ ‍
ഒരു മയിലായി ആടി ഞാന്‍
ഈ താഴ്‌വരയില്‍
ഇണപിരിയും വഴികളില്‍
ശിശിരമായി നിന്ന് ഞാന്‍
കുളിര്‍ കാറ്റായി വീശി ഞാന്‍
ഇളം ചെടികള്‍ താലോടിടുന്നു
ഒഴുകുന്ന പുഴയായി മാറി ഞാന്‍
ചെറുമീന്‍ കൂട്ടങ്ങളെ തൊട്ടുണര്‍ത്തി
ഒരു വസന്തത്തിന്‍ പൂവായി വിരിഞ്ഞു
തേന്‍ നുകരും വണ്ടായി പാറി നടന്നു
ഒരു ചെറു പുല്കൊടിയായി മുളചിടുന്നു
അതില്‍ ഇളം വെയിലേറ്റു തളിര്ത്തിടുന്നു
കുളിര്‍ മഞ്ഞായി ഈ മരുഭൂവില്‍
പൊഴിയുമ്പോള്‍ സാന്ത്വനം മേകുകയായി
നീലാകാശത്തിന്‍ ചുവട്ടില്‍
ഒരു മഴവില്ലായി ശോഭ പരത്തിടും
കുളിര്‍ മഞ്ചലില്‍ ഞാന്
സ്വപ്‌നങ്ങള്‍ നെയ്തിടും
ഒരു കിളിയായി ഞാന്‍ പാറിടും
ഒരു മുത്തായി ചിപ്പിയില്‍ ഒളിച്ചിടും

തിളങ്ങുന്ന പ്രകാശത്താല്‍

തിളങ്ങുന്ന പ്രകാശത്താല്‍
സൂര്യന്‍ ഉദിച്ചു നില്‍ക്കുമ്പോള്‍
പ്രസന്ന സുന്ദരത്തോടെ
ചന്ദ്രന്‍ നിലാവ് പരത്തുമ്പോള്‍
ആകാശം മേഘാവൃതമാകുമ്പോള്‍
നിങ്ങളുടെ സൗന്ദര്യം തിളങ്ങുമ്പോള്‍
നിങ്ങളുടെ ആത്മാവിനെ പ്രകാശ ഭരിതമാകുക
എന്തെന്നാല്‍ ....
മരണം നിങ്ങളിലേക്ക് അണയും നേരം
ഞാന്‍ കാണുന്നു നിങ്ങളുടെ മുഖം
മുഖത്തെ തിളക്കം അത് അനുഗ്രഹമാണു
നിന്റെ ചിരി അത് തിളക്കം കൂട്ടും
അല്ലെങ്കില്‍ ഇരുട്ടില്‍ ആണ്ടു പോകും
അനുകമ്പയോടെ നെറ്റി ചുരുക്കുമ്പോള്‍
എന്റെ ഹൃദയത്തെ കാത്തു നില്കുന്നു
എനിക്കറിയാം ഞാന്‍ ക്ഷീണിതയാണെന്ന്
അതിനു ശേഷം ഞാന്‍ സംസാരിക്കില്ല
നിങ്ങള്‍ സഹാനുഭൂതിയോടെ അന്വേക്ഷിക്കുമ്പോള്‍
പക്ഷെ !
ഞാന്‍ അര്ഹിക്കുന്നില്ല എന്തെന്നാല്‍ ....
മരണം എന്നില്‍ വന്നണഞ്ഞു
മുഖത്തെ പ്രകാശം മാഞ്ഞിരിക്കുന്നു
നിങ്ങളില്‍ നിന്നുള്ള ദയയുടെ വാക്കുകളും
നിങ്ങളില്‍ നിന്നുള്ള നിസ്സഹായതയുടെ നോട്ടം
കാണുന്നു ഞാന്‍ പക്ഷെ ...
എന്റെ സമയം കഴിഞ്ഞിരിക്കുന്നു
എന്റെ കണ്ണുകള്‍ മറയുമ്പോള്‍
ചുണ്ടുകള്‍ വറ്റി വരളുമ്പോള്‍
എന്നിലുള്ള അവസാന ശ്വാസം വിട്ടകന്നു
ഒരിക്കലും ഞാന്‍ തിരിച്ചു
വരില്ലന്നു എനിക്കറിയാം
എന്റെ അവസരം കഴിഞ്ഞിരിക്കുന്നു
ഇനി നിങ്ങള്കുള്ളതാണ്
നാളേക്ക് വെക്കാതെ ഇന്ന് തന്നെ ചെയ്യേണ്ടത് ചെയ്യു
താമസിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു ...!

വൃദ്ധരെ നീ ഉപേക്ഷിച്ചിടല്ലേ

ചുറ്റുമതില്‍കുള്ളിലെ വാതില്‍ തുറന്നുക്കിടക്കവേ
നാലുകെട്ടിന്‍ വരമ്പുകള്‍ മാടി വിളിച്ചതാവാം
ഒഴിഞ്ഞ വരാന്ത തന്‍ ഉള്ളിലായി ഉണ്ടവര്‍
ജനിച്ചക്കുറ്റത്തിനോ വന്നുപ്പെട്ടതാണവര്‍
ദയ നിറഞ്ഞ കണ്ണുകള്‍ വിതുമ്പുന്ന ചുണ്ടുകള്‍
പകയില്ലാ മനസ്സുകള്‍ കാലം നല്‍കിയ ചുളിവുകള്‍
പാതി അടഞ്ഞ സ്വരങ്ങള്‍ക്കൊണ്ട് തീര്‍ത്ത ആരവം
ഏകാന്തതയില്‍ ഒറ്റപെട്ടു പോയവര്‍
കഴിഞ്ഞ ജന്മ പാപമോ
ശാന്തിയുടെ തീരം
ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി
മാഞ്ഞു പോയ കാലം
സ്വപ്‌നങ്ങള്‍ പാറി പറക്കവേ
പഴകുന്ന വസ്തുക്കള്‍ പുറത്തുള്ള കുട്ടയില്‍
ഓര്‍ത്തില്ല എന്നും പുതുമയുള്ളതല്ലെന്നും

ഉണര്‍ന്നില്ല ചിന്തകള്‍ എടുത്തെരിയപ്പെടുമെന്നും
അറിഞ്ഞില്ല കാലത്തിന്‍ ചക്രം കറങ്ങുമെന്നും

അരുവിയില്‍ ഒഴുകുന്ന ചെറുതോണി പോലെ
മാറി മറയുന്ന കാര്‍മേഘം പോലെ
മഴയും വെയിലും വന്നു പോകുന്നതും
അറിഞ്ഞില്ല തടിയില്‍ നര വീഴുന്നതും
ശിശിരം കൌമാരം കടന്നു ചെല്ലുമ്പോള്‍
യൌവ്വനം കറങ്ങി വാര്‍ദ്ധക്യം വന്നു പോയി

ഒരു താരാട്ടില്‍ ഉണരുന്ന ശിശിരം
മണ്ണില്‍ പാദത്തിന്‍ സ്പര്‍ശം കൌമാരം
ഉണരുന്ന ചിന്തകള്‍ നല്‍കുന്ന യൌവനം
മായുന്ന മനമായി വാര്‍ദ്ധക്യമെന്നും
പഴകുന്ന വാര്‍ദ്ധക്യം
പുതുതലമുറക്ക്‌ പുച്ഛം തന്നെയാണ് സത്യം
മക്കള്‍ക് ഭാരം തന്നെയല്ലയോ
സമയമില്ലാ ജീവിതത്തില്‍ അവര്‍കൊക്കെയും
ജീവിത തിരക്കുകള്‍ക്കിടയിലും
കറങ്ങുന്ന കാലചക്രത്തിന്‍
സുഖമുള്ള ജീവിതം തേടി
പുതിയ മച്ചിന്‍ പുറങ്ങള്‍ കീഴടക്കുന്നവര്‍
പിന്നിട്ട വഴികള്‍ ഓര്‍കാത്തവര്‍
തെടുന്നതെന്തോ ആര്‍ത്തിയോടെ

ഹേ മനുഷ്യാ......!
നിനക്കുള്ള ഉപദേശം ഒന്നുമാത്രം
വൃദ്ധരെ നീ ഉപേക്ഷിച്ചിടല്ലേ
അവരെ നീ കൈ ഒഴിഞ്ഞിടാതെ
അവര്കുള്ളതെല്ലാം കൊടുത്തീടുക
ഇന്നവരെ നീ ഉപേക്ഷിച്ചു പോയാല്‍
നിനക്കുള്ള മക്കളും ഇത് തന്നെ ചെയ്യും
അത് നീ എത്ര സ്നേഹിച്ചിരുന്നാലും
നീ അവര്‍ക്ക് കൊടുത്തതെന്തോ
നിനക്ക് ലഭിക്കുന്നതും അത് മാത്രം
മാതാ പിതാ വാര്‍ദ്ധക്യക്കാലം
നീ തണലായി വന്നാല്‍ നിനക്കേകുമേ
നിന്നിലുള്ള സന്താനങ്ങളും
നിന്നിലുള്ള സ്നേഹം വേണ്ടകാലം
സ്നേഹമല്ലാതായാല്‍ അവര്‍ക്കത്‌ വേദനയായിടും


പ്രിയപ്പെട്ട നിസാ

എന്താണ് നിസാ നിനക്കായി ഞാന്‍ തരേണ്ടത്‌
നീ ഇല്ലാത്ത ഈ ലോകം

നിന്റെ പ്രിയപെട്ടവര്ക് ദുഃഖം തന്നെ

അനുജത്തീ നിന്റെ വഴിയെ

നീ മറഞ്ഞ വഴിയെ

ഞങ്ങളും വരും

എങ്കിലും മനസ്സില്‍ മായാത്ത ഒരു വേദന

നിനകായി ഞങ്ങള്ക് തരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം

നീ എഴുതിയ വരികളില്‍

നിന്റെ നൊമ്പരം നീ ഒളിച്ചു വെച്ച്

അകലേക് പോയപ്പോള്‍

ദൂരെ നിന്ന് അത് ഞങ്ങള്‍ കണ്ടു

നിന്റെ മരികാത്ത ഓര്‍മ്മകള്‍

എന്നും ഉണ്ടാവും ഞങളുടെ മനസ്സില്‍



നീ ആകാശത്തിലെ ഒരു നക്ഷത്രമായി

രാത്രി കാലങ്ങളില്‍ പുഞ്ചിരി തൂകുമ്പോള്‍

നിസാ അനുജത്തീ

നിനക്ക് ഞങള്‍ നേരുന്നു

ആയിരം പൂ ചെണ്ടുകള്‍

ഒപ്പം പ്രാര്‍ത്ഥനയും


ആദരാഞ്ജലികള്         http://neesavellur.blogspot.in

മനുഷ്യാ നീ പിറന്നിടല്ലെ

മനുഷ്യാ നീ പിറന്നിടല്ലേ
വെളിച്ചമാര്‍ന്ന ലോകത്തെ
ഇരുള്‍ പാതയില്‍ നയിച്ചിടും
നീചന്മാര്‍ ഉള്ളൊരു ലോകം
മനുഷ്യാ നീ പിറന്നിടല്ലേ
ഒരു കുഞ്ഞായി നിന്നിടല്ലേ
അനര്ഘ നിമിഷങ്ങളില്‍
സുഖമുള്ള ഓര്‍മ്മകള്‍ മാഞ്ഞു പോകും കാലം
വിടരേണ്ട പൂ മൊട്ടുകള്‍ പോലെ
വിടരുന്ന കണ്മണിയെ
ക്രുരതയുടെ മുനമ്പില്‍ നിര്തുന്നവര്‍
നിന്‍ അമ്മയേയും സഹോദരിയേയും
പിച്ചി ചീന്തുന്ന നീചര്‍
സഹോദരാ നിന്‍ ശരീരത്തിന്‍ വിലപരയുന്നവര്‍
മനുഷ്യാ നീ പിറന്നിടല്ലേ

ഒര്ത്തിടൂ മര്‍ത്യാ എന്തിനു പിറന്നിവിടെ
ഗാസയുടെ തെരുവോരം
കരയുന്നു ഭീതിയില്‍
മണ്ണില്‍ ലയിക്കുന്നു
ചുടുചോര കണ്ണുനീര്‍
മണ്ണിന്‍ രക്തത്തിന്‍ ഗന്ധമോ
മനുഷ്യാ നീ പിറന്നിടല്ലേ

ലോകമേ ലോകമേ
തേങ്ങുന്നു കുരുന്നുകള്‍
മര്‍ദിതാ നീ എന്തിനു പിറന്നിവിടെ ?
 

നിറം മങ്ങിയ വഴിയോരങ്ങള്‍

തിരക്കുള്ള വഴികളില്‍
നടന്നു നീങ്ങുന്ന ജനക്കൂട്ടത്തില്‍

ഒരുവളായി ഞാനും നീങ്ങവേ

കാണുന്ന കാഴ്ചകള്‍

കാണാപുറങ്ങള്‍ തേടി

അലയുന്നതാവാം മനസ്സെന്ന സാഗരം

അറിവില്ലാ മനസ്സില്‍

കൊച്ചു കാര്യങ്ങള്‍ കൊണ്ട്

നിറഞ്ഞു തുളുമ്പുന്നതാവാം എന്‍ മനം !

എങ്കിലും എന്‍ കണ്ണിലൂടെ

ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍

പറയുന്നതെന്തോ? അതാകണം

ഞാന്‍ കണ്ട കാഴ്ചകള്‍

തെരുവുകളില്‍ കാണുന്ന

ദയനീയതയുടെ മങ്ങിയ കാഴ്ചകള്‍

കണ്ണുകളെ ഈറനണയിപ്പിക്കുമാവിധം

ദയനീയതയുടെ വഴിയോരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നവര്‍

തിരക്കോടെ നടന്നു നീങ്ങുന്നവര്‍

അവസാനിക്കുന്ന ഇടം മരണമെന്നോര്‍ക്കാതെ
മായുന്ന ലോകമേ മാറുന്ന ലോകമേ
കണ്ടാല്‍ വിശാലമാം നിന്‍ മുഖം. പക്ഷെ...
ഇടുക്കമാണെനിക്കെപ്പഴും നിന്‍ ഉള്ളം
വെളിച്ചമുണ്ടെങ്കിലും ഇരുട്ടിലല്ലോ നിന്‍ മുഖ ഭാവം
എന്‍ കണ്ണുകള്‍ക് അന്ധത ബാധിച്ച പോല്‍
തടയുകയാണ് നിന്‍ ഉള്ളിലായി ഞാന്‍
നിന്‍ വഴികളിലൂടെ കടന്നു പോകുമ്പോള്‍
ഓരോ വഴികളിലും കാണുന്നു
നിന്നിടയില്‍ പെട്ട് ഞരങ്ങുന്ന ജന്മങ്ങള്‍
കേള്‍ക്കുന്നു ഞാന്‍ ആ ഞെരുക്കത്തിന്‍ സ്വരം
എന്‍ മനസ്സിലെ നോവിന്‍ സ്വരം
തോരാതെ ഒഴുകി വരുന്ന വെള്ളം
കണ്ണുനീര്‍ തുള്ളിയോ?
അതിരില്ലാത്ത വേലികള്‍ മുള്ളിനാല്‍ ഉള്ളതോ
കാലം കടന്നു പോകുമ്പോള്‍
നീയും മാറി മറയുന്നു
മായുന്നു നീ പിന്നിട്ട വഴികളും
ഓര്‍ക്കാതെ പോകുന്നു വിലാപത്തിന്‍ ജന്മങ്ങള്‍ ..!

2012, മേയ് 4, വെള്ളിയാഴ്‌ച

പ്രിയ സുഹൃത്തുക്കളെ

പ്രിയ സുഹൃത്തുക്കളെ നിലവിലുള്ള http://mizhineerkanavukal.blogspot.com ബ്ലോഗു ന്യൂ പോസ്റ്റ്‌ ചെയ്യാന്‍ പറ്റാത്തത് കാരണം ന്യൂ ബ്ലോഗ്‌ ആയ ഇതിലേക്ക് പഴ പോസ്റ്റ്‌ എല്ലാം മാറ്റി  പോസ്റ്റ്‌ ചെയ്തു അത് കാരണം 
നിങ്ങളുടെ വിലയേറിയ അപിപ്രയമൊക്കെ നഷ്ടമായി ക്ഷമിക്കുമല്ലോ ..വീണ്ടും വരിക ..നിങ്ങളുടെ വിലയേറിയ കമന്റ്‌ വീണ്ടും പ്രതീക്ഷിക്കുന്നു 

നിഴല്‍

നിഴലേ നിഴലേ നീ മായല്ലേ ..
നിഴലേ നിഴലേ നീ അകലല്ലേ
എന്‍ മനസ്സാണ് നീ എന്‍ അഴകാണ് നീ

ഈ വെണ്ണിലാവില്‍ തെളിയും നിറമാണ് നീ
എന്‍ ചുണ്ടില്‍ വിരിയും ചിരിയാണ് നീ
മായല്ലേ നീ അകലല്ലേ
ഒന്നും മിണ്ടാതെ നീ അകന്നിടല്ലേ

കാണുന്നു ഞാന്‍ ഓര്‍ക്കുന്നു ഞാന്‍

എന്നിലണയുന്ന നിമിഷങ്ങള്‍ ഓര്‍ക്കുന്നു ഞാന്‍
അഴകായി വിരിയും എന്‍ മനസ്സില്‍
മഴ വില്ല് പോലെ വന്നു വോ നീ
കുളിര്‍ മഞ്ഞു പെയ്യും നീല രാവില്‍
മലരായി വന്ന പൂവാണ് നീ
അകന്നുവോ നീ മറന്നുവോ
എന്നെ തനിച്ചാക്കി മറഞ്ഞു പോയോ
എന്‍ ഹൃദയം തേങ്ങുന്നു നിനക്കായ് എന്നും
എന്‍ ഉള്ളം കൊതിക്കുന്നു നിന്‍ വരവിനായി
എന്നെ കാണാതെ നീ മാഞ്ഞിടല്ലേ
നിഴലേ നിഴലേ നീ അകന്നിടല്ലേ
എന്നെ താനിച്ചാകി അകന്നിടല്ലേ
എന്‍ സ്വപ്നങ്ങളൊക്കെയും പോയി മറയും
വിഷാദം എന്നില്‍ പടര്‍ന്നുയരും
നിലാവില്‍ സന്ധ്യയില്‍ ഞാന്‍ തനിച്ചായിടും
എങ്ങോ എങ്ങോ നീ മറഞ്ഞിടുന്നു..
ഒന്നും കാണാതെ നീ പോയിടുന്നു ...
ഈ പ്രകാശത്തില്‍ നീ അലിഞ്ഞു പോയി

നിഴലേ ഞാന്‍ മാത്രം തനിച്ചുമായി...!

അമ്മതന്‍ സ്നേഹം

കുഞ്ഞു, അമ്മതന്‍ നിര്‍വൃതിയിലാണ്ട്
കിടക്കവേ ..
ഗര്‍ഭ പാത്രത്തില്‍ ചുമന്നു
അമ്മതന്‍ കുഞ്ഞിനെ ..
ഓരോ അനക്കവും കുളിര്‍മയോടെ ..
തന്‍ കുഞ്ഞിന്റെ സുരക്ഷയില്‍ .
അഭിമാന പുരസ്സരം
ശ്രദ്ധ തന്‍ കുഞ്ഞിനെ
കണ്‍ കുളിര്‍ കാണുവാന്‍ ..
ഓരോ ദിവസവും കുറിച്ചിടുന്നു മനസ്സിലും ..
കാത്തു കാത്തിരുന്ന് വേദന സഹിച്ചും
വേദനയോ സ്നേഹ പുഷ്പമായി ..
നെഞ്ചോടു ചേര്‍ത്തിടുന്നു സന്തോഷമാം .
മരണ വേദനയാല്‍...
പെറ്റിടുന്ന കുഞ്ഞിനെ അമ്മ ..!
മൃദുലമാം കൈകളില്‍ വാരിയെടുക്കുന്നു .
ചെറു ചുണ്ടില്‍ വിരിയുന്ന
പുഞ്ചിരി കണ്ടു
മനസ്സാകയും കുളിര്‍മയോടെ നിന്നിടുന്നു
കരയുന്ന കുഞ്ഞിനെ മുലയൂട്ടി ഉറക്കുമ്പോള്‍ ....
സ്നേഹമോ കാരുണ്യമോ....
വര്‍ഷിക്കുമവിടം ..
ഹാ .! മനോഹരം എത്രയാണെന്നോ ?
സുഗന്ധം വീശുന്ന പൂന്തൊട്ടമാണവിടം ..
മാനത്തുദിക്കും മഴവില്ലു പോലെ
വ്യാപിച്ചു കിടക്കുന്നു അമ്മ തന്‍ സ്നേഹം
സ്വര്‍ഗം...അതെന്തെന്നു അറിയുന്നു ഞാന്‍....
അമ്മ തന്‍ മടിത്തട്ട് തന്നല്ലയോ സ്വര്‍ഗം .!

കവയിത്രി (കമല സുരയ്യ

നിലാവിന്റെ ചന്ദ്രന്‍ മാഞ്ഞു പോയി ...
കാലം ഇരുട്ടിലൂടെ നടക്കുമ്പോള്‍
സ്നേഹ വെളിച്ചം കൊണ്ടുണര്‍ത്തിയ
ആ വസന്തം കടന്നു പോയി ....
ഇടറാതെ പൊഴിയാത്ത പുഞ്ചിരിയുമായി
സ്നേഹത്തെ കവിതയാകി ആ വസന്തം ..
നമ്മിലൂടെ ഓര്മമാത്രം ആ വസന്തം ..
മായാതെ നില്കുന്നു അസര്മുല്ല ..കവയിത്രി
കാലം ഒരു പൂവിനു നല്‍കിയ സവ്ന്ദര്യം
ആ പൂ നിലാവോ കമലാ സുരയ്യ .!
വീശിടും കുളിര്‍ കാറ്റില്‍ പൂമണം പരത്തി ..
കടന്നു പോയ തെജ്വസ്സി കവയിത്ര !
സ്നേഹം നല്‍കി ..
സ്നേഹം കൊതിച്ച പാരിജാതം ..
തന്‍ പൊന്‍ തൂലിക കൊണ്ട് ..
സ്നേഹത്തെ പ്രണയമാക്കിയ കവയിത്രി !
സ്നേഹം കൊതിച്ചു ഇടനിലയില്ലാതെ ..
നിങ്ങള്‍ അറിയുമോ ആ സ്നേഹ നിധിയെ
സ്നേഹമാകുന്ന ആ മധുരം ..
നുകരാന്‍ കഴിയാതെ പോയതേ നഷ്ടം ..

പ്രണയത്തിനു വേണ്ടി തന്‍ തൂലിക ..
ചലിക്കുമ്പോള്‍ ആ ഹൃദയം തുടിച്ചിരിക്കാം!
തന്‍ ചുണ്ടില്‍ മന്ത്രിച്ചതും ..
സ്നേഹം സ്നേഹം സ്നേഹമെന്നു മാത്രം ..!
കാലത്തിന്‍ ചക്രം തിരിഞ്ഞിടുമ്പോള്‍ ..
ഒരു പുല്‍കൊടിയായി ഇനിയും ..
ആ വസന്തം തളിരിട്ടിരുന്നെങ്കില്‍ ..
വെറുതെ എങ്കിലും കൊതിച്ചു പോയി

ഓര്‍മ്മകള്‍

നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍ ,,,,,
നീ വരുന്നതും കാത്തിരുന്നു ,,,,,,,,,
അകന്നിടുന്നോ നീ മറഞ്ഞിടുന്നോ,,,,,?
ഒന്നും മിണ്ടാതെ എങ്ങോ പോയിടുന്നോ ,,,
ആള്‍കൂട്ടത്തില്‍ ഞാന്‍ നിന്നിടുമ്പോള്‍,,,,,
മൂകമായി നീ വിളിചില്ലയോ ,,,,,,,
നിന്‍ വിളി കേള്‍ക്കാന്‍ ഞാന്‍ തിരിയും മുന്‍പേ ,,,,
നീ അകന്നില്ലയോ,,,,
ഒരു രാവില്‍ അടുത്ത് വരാന്‍ ഞാന്‍ കൊതിച്ചു.....
എന്‍ ആത്മാവ് വിട പറയും മുന്‍പേ കാണുവാനും ,,,,
മോഹങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍ ,,,,,
ആശയാലെ എന്‍ കണ്ണിലെ തിളക്കവും...
ഒരു സ്വപ്നമോ....ഒരു രാവില്‍ ഒരു കാറ്റോ....
നിലാവ് പോല്‍ അരികത്തായി അണയും നേരം....
മിഴികള്‍ തുറന്നു നിന്നെ നോകുമ്പോഴേക്കും....
നീ മറഞ്ഞിടുന്നു.....
ഇന്നെന്റ്റെ യഥാര്‍ത്തമാം ജീവിതം....
നിറം മങ്ങിയ വേഷം മാത്രം ,,,,,,
ഒന്നും മിണ്ടാതെ പോയതെന്ത് നീ.....
ഒരികലും അറിയാതെ.. അത് വരെ കാണാതെ ,,,,
ഒരുപാട് ആശയാല്‍ ഞാന്‍ കാത്തിരുന്നു ,,,,
നിറം മങ്ങിയ സ്വപ്‌നങ്ങള്‍ നിരാശയില്‍ ,,,,,
നിന്‍ ചാരത്തണയുമ്പോള്‍
മറക്കുന്നു ഞാന്‍ എന്‍ ദുഖങ്ങളൊക്കെയും...
ഇടറാതെ, പതറാതെ നിന്നിടുന്നു ,,,,,
സ്നേഹമാം നിന്‍ ചോലയില്‍ ,,,,,
ഈ കാറ്റും പുഴകളും അന്യമാണ് എനിക്കെപ്പോഴും....
നീ ഇല്ലാത്ത നിമിഷങ്ങളില്‍ ,,,,,,
എന്‍ മനസ്സില്‍ ഉരുകുന്ന വേദന അറിയുന്നുവോ നീ ....
ഒരില പൊഴിയും പോലെ എന്‍ സ്വപ്നം പൊഴിയുന്നു മണ്ണില്‍ ,,,,
മണ്ണില്‍ ലയിക്കുന്ന സ്വപ്നങ്ങളേ - നിങ്ങള്‍....
ഒരു വൃക്ഷത്തിന്‍ വേരായി വീണ്ടും തളിര്‍കുമോ

ഇരുട്ട്

ഇരുട്ടിനാല്‍ ഉണ്ടായൊരു ലോകം ,
,,ഇരുട്ടിന്റെ മനുഷ്യ ജീവിതം ,,
കരിപുരളും മനുഷ്യ കോലങ്ങള്‍ ,,,
ഇരുണ്ട യുഗം അതി ഗോത്രം ,,,,

വെളിച്ചം കടകാത്ത ഇരുട്ടിന്റെ ലോകം ,,
ഇരുട്ടില്‍ തപ്പി തടയും ജീവിതങ്ങള്‍ ,,,
അരണ്ട വെളിച്ചത്തിന്‍ നിഴലുകള്‍ തേടി ,,,
അലറുന്ന ലോകത്തിന്‍ കോലങ്ങള്‍ ,,,

ഇത് അന്ത കാരം നിറയും ലോകം ,,
നിറ ദീപങ്ങള്‍ പോയി മറഞ്ഞിടും കാലം ,,,
നിലവിളികള്‍ ഒതുങ്ങുന്ന ചട്ടകൂട് ,,,
നിലയില്ല കടലിന്‍ അലകള്‍ പോലെ ,,
കാണാത്ത ദിക്കിലേക് നടന്നകലുന്നവര്‍ ,,
ഇരുട്ടിന്റെ ദിശയില്‍ ആണ്ടു പോയവര്‍ ,,
അസഹ്യമാം വേദന ശിരസ്സില്‍ വീണു ,,,
കണ്ണിലുള്ള വെളിച്ചം മാഞ്ഞു പോയവര്‍ ,,,

ഇണപിരിയും വഴികളില്‍ ഇരുട്ടില്‍ ചവിട്ടി ,,,
നടക്കുന്നു മനുഷ്യര്‍ മുന്നിലെ കുഴികളില്‍ ,,
പതികുന്നതറിയാതെ കാലടികള്‍ മുന്നോട്ടു ,,,
കാലത്തിന്‍ ചക്രം ഇരുളിനാല്‍ മറയുമ്പോള്‍ ,,

അടിയില്‍ പെട്ട് ഒതുങ്ങുന്നു ജീവിതങ്ങള്‍ ,,
തൊണ്ട നാളങ്ങളില്‍ നിന്നുയരുന്ന നില വിളി ,,
അഗ്രം കടക്കാതെ വായുവില്‍ ചേരുന്നു ,,
ലയനമാം കണ്ണ് നീര്‍ തുള്ളികള്‍ ,,,
ഇറ്റു വീഴുമ്പോള്‍ കണ്ണുകള്‍ ചുവക്കുന്നു ,,,

കറുത്ത പാറക്കു ചന്തം കൂട്ടിനാല്‍ ഇരുട്ട് ,,
മൊഴിയുന്ന വാക്കുകള്‍ പ്രധി ദ്വനിക്കുന്നു,,,പാറയില്‍ തട്ടി ,,,
ഇരുളിന്‍ മറവില്‍ നടക്കും ക്രൂരതകല് ,,
ഇരുണ്ടകാലം മായ്ചിടും നിനവില്‍ ,,,
വെളിച്ചം മറഞ്ഞു ഇരുള്‍ പരന്ന ,,,
പ്രകാശങ്ങള്‍ കൈവിട്ട ഇരുളിന്‍ ലോകത്തിന്‍ ,,,
വീണ്ടും ഉദിക്കുമോ നിറദീപങ്ങള്‍

നിലാവിന്‍റെ

നിലാവിന്‍റെ കോണില്‍ നിറയുന്ന പുഞ്ചിരിയാല്‍,,,,
സ്വപ്നങ്ങളെ നിറം ചാര്തുന്നതാര് ,,,
പൂവിതള്‍ മൊട്ടുകള്‍ മിഴികള്‍ തുറകുമ്പോള്‍,,,
നിറയുന്നു പരിമളം പാരില്‍ ,,,

മൊഴിയുന്ന ചുണ്ടുകള്‍ പാടുന്നതെന്തോ ,,
കുയിലിന്‍റെ സ്വരമോ കേള്കുന്നുമിവിടം,,,
ഇളം കാറ്റിന്റ്റെ കുളിരില്‍ മയങ്ങി നില്‍കുമ്പോള്‍ ,,
ചെറു വെയിലേറ്റു വാടുന്നതെന്തേ മനം ,,,

മധുര സ്വപ്നങ്ങളില്‍ മതി മറന്നിടാതെ ,,,
orkuu വിരഹം വന്നു ചേര്‍ന്നിടും ,,,
മനസ്സേ പറകല്ലേ അതിരുകള്‍ വിട്ടു ,,,
തിരയില്‍ ഉലയുന്ന തോണിപോലെ,,,

നക്ഷത്രം മിന്നുന്നു കണ്ണില്‍ തിളക്കം ,,,
മങ്ങിടും നേരം ഇരുട്ടായി മാറിടും ,,,

സ്നേഹിതാ നീ ഒന്ന് ഓര്‍ത്തു നോക്കൂ  ,,,
നശ്വരമാം സ്വപ്നത്തിന്‍ സ്നേഹമല്ലേ ,,,
നിദ്രയില്‍ നിന്നുണരും വരേയും,,,
കാണുന്ന മധുരമാം ഓര്മയല്ലേ,,,

പ്രണയത്തിന്‍ സ്വപ്നമോ നല്‍കിടും ,,,
വിരഹം വേദനയായി മാറിടും നെഞ്ചില്‍

അകലുവാന്‍

അകലുവാന്‍ മനസ്സില്‍ മോഹമില്ലെങ്കിലും ,,,,
അകന്നിടുന്നു നീ എന്നില്‍ നിന്നും ,,,,
പിരിയുവാന്‍ മനസ്സില്‍ ആശയില്ലന്കിലും ,,,
പിരിഞ്ഞു നീ അകലേക് എങ്ങോ മറഞ്ഞിടുന്നു,,,,

അടുത്തുള്ള ആശ്വാസം അകന്നുപോയി ,,,,
മനസ്സിലെ സ്നേഹം ബാകിയാകി ,,,,
നീ അകലേക് എങ്ങോ മറഞ്ഞിടുന്നു ,,,,
കണ്ണെത്ത ദൂരത്തു ഒരു ചെരുപോട്ടായി ,,,

അകന്നു പോയി സ്നേഹ ബന്ധം ,,,,
നീ പറയും കഥകളില്‍ ഉള്ളൊരു നോവും
എന്‍ മനസ്സില്‍ അറിയാതെ സ്പര്‍ശമായി ,,,
നോവിന്റ്റെ കണ്ണുനീര്‍ എന്‍ കവിള്‍ തടവും ,,
നനച്ചുള്ള രാവുകള്‍ കടന്നുപോയി ,,,,,

നീ വരില്ലെങ്കിലും ഓര്‍കുന്നു ഞാന്‍ ,,,,
നീ തന്നു പോയ സ്നേഹങ്ങലോക്കെയും ,,,
അതില്‍ വിരിയും നോവിന്‍ ,,
സ്വപ്ങ്ങലോക്കെയും എനികായി മാത്രം സ്വന്ധമല്ലേ ,,,
ഒരു രാഗമെന്നോ നീ മൂളിയ വരികള്‍ ,,,
മനസ്സിന്‍ പൂവിതളില്‍ ഉണ്ട് എന്നും ,,,,,,

നൊമ്പരം

വീശുന്ന കാറ്റിനും...പെയ്യുന്ന മാരിക്കും..
ഉണ്ടോ ഒരു നൊമ്പരം...
ഇടവഴിയില്‍ പൊഴിയുന്ന ഇലകളെ നോക്കി...
പാടുന്ന കുയിലിനുമുണ്ടോ ദുഃഖ ഭാവം...

കളകളാരവം മറന്നു.......
ഒഴുകുന്നു പുഴ..ദുഃഖ സാന്ദ്രമായ്...
അര്കോ വേണ്ടി വെളിച്ചം പകരുന്നു..
ഉദിക്കുന്ന സൂര്യന്റെ കിരണങ്ങള്‍...

അലസമായ് തുമ്പികള്‍ പാറിക്കളിക്കുന്നു ...
തേന്‍ നുകരും വണ്ടുകള്‍ എങ്ങോ മൂളുന്നു...
മേഘങ്ങള്‍ മൂകമായി നിന്നിടുന്നു....
നിരാശയില്‍ കുതിരുന്ന ചിന്തകള്‍....

ഹൃദയം തേങ്ങിടുന്നു.....
സ്വപ്നങ്ങള്‍ ഒളിച്ചിടുന്നു...
മിഴികള്‍ നിറഞ്ഞു തുളുമ്പുന്നു...
ഇടനെഞ്ഞിലെ ഈ നൊമ്പരം...
മയാത്തതെന്തേ...
ചുണ്ടിലെ പുഞ്ചിരി മറന്നതാവാം...
ഉണരുന്ന ചിന്തകള്‍ ഒളിച്ചതാവാം...
വെളിച്ചം പകര്‍ന്ന നിറദീപങ്ങള്‍ ..
മേഘത്തിന്നിടയില്‍ ഒളിച്ചതാവം...

ദുഖത്തിന്‍ കടല്‍..അലകളായി അടിക്കുമ്പോള്‍...
മനസ്സ് ഇരുട്ടിലായി മരഞ്ഞിടുന്നു...

നശ്വരം

ഞാനൊരു ചെടിയുടെ അടുത്ത് പോയി...
വിരിഞ്ഞ പൂ കണ്ടു എന്‍ കണ്‍ വിടര്‍നു പോയി...
മനസ്സില്‍ സന്തോഷമാസമയം വന്നുവോ..
വിരിഞ്ഞ പൂ നോകി ഞാന്‍ മന്ദഹസിച്ചു..

നിറമാര്‍ന്ന ഇതളിന്റെ ഭംഗിയോ..
തരളമാം പൂവിന്‍ ഗന്ധമോ...
ഞാനും കൊതിച്ചു...ഒരു പൂവായിരുന്നെങ്കില്‍...

എന്‍ ചിരി കണ്ട പൂ തേങ്ങാന്‍ തുടങ്ങിയോ..
തേങ്ങുന്ന പൂവിനെ നോക്കി ഞാന്‍...
ദുഖത്തിന്‍ കാരണം ആരാഞ്ഞു...
പൂവതാ ചൊല്ലുന്നു....
ഞാനോ ഇന്നലെ മോട്ടായിരുന്നു...
വിടര്‍ന്നപോള്‍ ഞാനിന്നു സൌന്ദര്യമായി..
എന്‍ സൌന്ദര്യം കണ്ടു നീ..
ഞാനകാന്‍ കൊതിച്ചതല്ലയോ..

ഇന്ന് കഴിഞ്ഞാലോ എന്റെ അവസ്ഥ..
നാളേക്ക് ഞാന്‍ കൊഴിഞ്ഞു പോയ്‌...
നശ്വരമാം സൌന്ദര്യം കണ്ടു നീ...
പുഞ്ചിരി തൂകി നിന്നിടുന്നോ...

ഈ ജീവിതം വെറും നശ്വരം...
എന്ന് മറന്നു പോയിടുന്നോ...
ഈ ജീവിതത്തിനിടക്ക് നീ ...
ചെയ്ത   പാപമോ ..കണക്കുമില്ല
ഇത് കേട്ട് തരിച്ചു നിന്ന് പോയ്‌ ഞാന്‍..
തേങ്ങുന്ന പൂവിനെ നോക്കി കരഞ്ഞു പോയി...
ഓര്‍ത്തു നോക്കി എന്‍ ജീവിതത്തില്‍....
കഴിഞ്ഞു പോയ കളത്തിലെ പാപങ്ങള്‍...
കൊഴിഞ്ഞു പോകുന്ന ഈ ജീവിതത്തില്‍...

നാളേക്ക് വേണ്ടി ഞാന്‍ സമ്പാദിച്ചതെന്തു...
ഒന്നുമില്ല..ഒന്നുമില്ല..ഒന്നുമില്ല..മിച്ചം...
ചെയ്തു പോയ പാപത്തിന്‍ കണക്കുകളല്ലാതെ.....!


ദുഖമേ കൂട്ട്

മാനത്തെ വെള്ളിത്തിര..
കണ്ണിനു കുളിരായിടും...
എങ്ങോ കിളി പാടി..
ഹൃദയത്തിന്‍ ദുഃഖങ്ങള്‍..
കേട്ട് ഞാന്‍ ചിറകടികള്‍...
പരന്നുയുഅരും കുയില്‍ തേന്മൊഴി...
ദുഖമെങ്ങും വീഷിടുന്നു...
തളര്‍ന്നു വീഴും മനസ്സായി മാറും...
ആരോ തേങ്ങിടും...എന്‍ ഉള്ളം പിടയുന്ന നേരം...!

കൂട്ടിനായ് ആരാരുമേ...
സാന്ത്വനത്തിന്‍ വാക്കുകള്‍...എവിടെയോ പോയ്‌ മറഞ്ഞു...
അകന്നു പോയ്‌ സ്നേഹബന്ധം...
കടലിലെ തിരമാലകള്‍ ..അമര്‍ഷമെന്തോ ചൊല്ലിടുന്നു...
ഈ കുളിരിന്‍ തീരം ...ഏകാകിയായ്‌ ഞാന്‍ മാത്രം...
ഈ മാനില്‍ കാല്പാടുകള്‍....
അകന്നിടും...ദൂരെ ദൂരെ മറഞ്ഞിടും...

ദുഖമേ കൂട്ട്..മിഴികള്‍ നനയുന്നു...
മണ്ണില്‍ കണ്ണീര്‍ തുള്ളികള്‍...പതിയും നേരം...
മങ്ങിടും...വിഷാദ യാമം പോല്‍..
ഹൃദയത്തിലെങ്ങുമേ കറുത്ത മുത്തായ്...
മാഞ്ഞു പോയി...ഈ മൂക യാമം....
നിലവില്ലാ നിശ തേങ്ങിടുന്നു...
പാടുന്നു..നിലാ പക്ഷി ...ശോക ഗാനം..!

ആ വഴിയോരത്ത്...

ആരെയോ കാത്തു കാത്തു ഇരുന്നു ഞാന്‍...
ദൂരെ ദൂരെ നോക്കി നിന്നു ഞാന്‍...
വിദൂരമാം വഴികളിലൂടെ..
എന്‍ മിഴികള്‍ പാഞ്ഞു പോയ്‌..
ചൂടുള്ള പകലിലും..കുളിരുന്ന രാത്രിയിലും...
എകാന്ദയായി ആരെയോ കാത്തിരുന്നു ഞാന്‍..

അറിയില്ല അതിലെ വരുന്നവര്‍...ആരാണെന്നോ എനിക്കറിയില്ല...താനും
ഒരിക്കലും വരാത്തവര്‍ക്ക് വേണ്ടിയോ...ഞാന്‍ കാത്തിരിക്കുന്നതോ...
ഏതൊക്കെയോ വഴികളില്‍ കൂടെയും....
മനസ്സും നില്കാതെ പാന്ജ്ു പോയ്‌...
ഇടതൂര്‍ന്ന ശിഖരങ്ങള്‍ ചാഞ്ഞു നില്ക്കുന്ന..
വഴികളില്‍ ഞാനിരുന്നു ആരെയോ നോക്കി..

എന്നെങ്കിലും എന്‍ കണ്ണിനെ വിസ്മയിപ്പിച്ചു...
കാതില്‍ നിന്റെ കാലൊച്ച കേള്‍ക്കും.....
പ്രതീക്ഷകള്‍ കൈ വിടാതെ....എന്‍ മനസ്സും...
ആവേശപൂര്‍വ്വം കാത്തിരിക്കുന്നു....!

കാലം മായ്ക്കാത്ത ബാല്യമാണെന്റെതും

കാലം മായ്ക്കാത്ത ബാല്യമാണെന്റെതും
മനസ്സിലെ മായാത്ത സ്വപ്നമേ ബാല്യം
അണയാത്ത ദീപമേ
പൊലിയാത്ത സ്നേഹമേ ബാല്യം
തൊടിയിലെ മാവിന്‍ ചില്ലയില്‍ നിന്നുതിര്നു വീഴുന്ന
മഴ തുള്ളിയാണെന്റെ ബാല്യം
പൂവില്‍ നിന്നുയരുന്ന നെരുമണവും
സപ്ത വര്‍ണ്ണങ്ങള്‍ പോലെ
മായാവര്‍ണ്ണമെന്റെ ബാല്യം
ഓര്‍മയില്‍ ചാലിച്ചെഴുതിയ
ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയാണെന്റെ ബാല്യം
കുളിര്‍കാറ്റു തഴുകി തലോടുന്ന
നെല്‍ വരമ്പുകളിലാണെന്റെ ബാല്യം
ചെറു മീന്‍ കൂട്ടങ്ങള്‍ നിശബ്ദമായി _
തത്തി കളിക്കുന്ന പുഴയും
കണ്ണിമാങ്ങ തന്‍ വീതിച്ചു നല്‍കിയ
സുഹൃത്ത് ബന്ധമെന്‍ ബാല്യം
കളി മണ്ണ് കൊണ്ട് തീര്‍ത്ത രൂപമേ ബാല്യം
ശിശിരങ്ങള്‍ ഇടതൂര്‍ന്നു നില്‍കുന്ന വഴികളില്‍
കൊഴിഞ്ഞു പോയ മുത്താണ് ബാല്യം
അതിരുകള്‍ ഇല്ലാതെ പാറി നടന്നൊരാ_
ചിത്ര ശലഭമെന് ബാല്യം
ഓര്‍ക്കുന്നു ഞാന്‍ കഴിഞ്ഞൊരാ ബാല്യം
വിടരുന്ന മൊട്ടായി തിരിച്ചു വന്നെങ്കില്‍

വരില്ലേ നീ എനിക്ക് മാത്രമായി

നിദ്ര തന്‍ കണ്ണില്‍ പടര്ന്ന നേരം
ഒരു കൊച്ചു സ്വപ്നത്തില്‍ നീ വന്നു
സ്നേഹത്തിന്‍ ഓര്‍മ്മകള്‍ തന്നു നീ
കഥകള്‍ പറഞ്ഞും പാട്ട് മൂളിയും
ചാരത്തിരുന്നില്ലയോ നീ
സ്നേഹമാം നിന്‍ സ്പര്ശം അറിഞ്ഞു ഞാന്‍
നിന്‍ നെഞ്ചിലെ ചൂടില്‍ ഞാന്‍ മയങ്ങി
നിന്‍ സ്നേഹ ചുംബനം
എന്‍ നെറ്റിയില്‍ പതിഞ്ഞപ്പോള്‍
എന്‍ മനസ്സും നിനക്കായി കൊതിച്ചു
എവിടേയോ മറയാന്‍ തുടങ്ങിയ സ്വപ്നം
സുഖമുള്ള ഒരു പിടി ഓര്‍മ്മകള്‍ എന്‍ ..
ഹൃദയത്തില്‍ തന്നിട്ട് മറഞ്ഞില്ലയോ നീ
സ്നേഹമായി നീ ചൊല്ലിയ വാക്കുകള്‍ ഒക്കെയും
ഒരു വരിയായി കുറിച്ചിടുന്നു ഞാന്‍
ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍
വരില്ലേ നീ എനിക്ക് മാത്രമായി

പ്രണയമേ

എന്നില്‍ കൂട്ടി വെച്ച ഇഷ്ടങ്ങള്‍
ഒരുക്കാലമിലും മറക്കാതെ
പങ്കിടാന്‍ നീ ഇല്ലാതെ
എത്ര അകന്നു നിന്നാലും
അകലെയുള്ള നിമിഷങ്ങളില്‍
നീ എന്റെ കണ്ണുകള്‍ കാണു ന്നില്ലങ്കിലും
പ്രണയമേ നീയെന്‍ ജീവനല്ലേ

കരയാതെ കരയുമ്പോഴും
നീ മാത്രമെന്‍ മനസ്സില്‍
ജീവിത യാത്രയില്‍ ഒറ്റയായി
അകലെയുള്ള കൂട്ടില്‍ നീയിരുന്നു
കാലമെന്നില്‍ മാറി മറയുമ്പോള്‍
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
എന്നില്‍ വിരിഞ്ഞ ചിന്തകള്‍
നിന്നിലൂടെയല്ലാതെ ഓര്‍മ്മകള്‍
കടന്നു പോകുന്നില്ല ഒരിക്കലും

ചെടിയില്‍ ഒരു പൂ വിരിയുന്നതും
ഒരു പുലരി എന്നില്‍ പിറക്കുന്നതും
ഒരു മഴ പെയ്യുന്നതും
നിന്‍ ഓര്‍മകള്‍ക്ക് മാത്രമായി
നീ പറഞ്ഞ കഥകളും
എന്‍ കാതില്‍ മൂളിയ പാട്ടുകളും
എന്നിലെ വിഷാദം മാറ്റിയ നിന്‍ വാക്കുകളും
എന്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയില്‍
കനവുകള്‍ മയങ്ങുന്നു നീയില്ലാത്ത ദിനങ്ങളില്‍ 

2012, ഏപ്രിൽ 29, ഞായറാഴ്‌ച

മനുഷ്യന്‍ മനുഷ്യനു ശത്രു

മനുഷ്യന്‍ ! അവനവനു തന്നെ ശത്രുവല്ലയോ
സ്വന്തം വിശ്വാസം നഷ്ടമായി
സുഹൃത്തോ മുഖ്യ ശത്രുവായി
പരസ്പരം വിശ്വാസം നഷ്ടമായി
തമ്മിലോ മനസ്സില്‍ അസൂയയായി
അസൂയ മൂത്ത് തമ്മില്‍ തര്‍ക്കമായി
തര്‍ക്കം മൂത്ത് കൊലയില്‍ കലാശിച്ചുപ്പോയി
ഒരുവനെ കൊല്ലുവാന്‍ പല സ്ഥലങ്ങളില്‍
ബോംബുമായി അവന്‍ നടക്കലായി 
ഒരുവന്റെ ജീവന് വേണ്ടി അവന്‍
ഒരുപാട് പേരുടെ ജീവനും എടുക്കലായ്
കൊല്ലുന്നവനറിയില്ല ഞാന്‍ ആരെ കൊന്നുവെന്നു
കൊല്ലപെടുന്നവന്‍ അറിയില്ല
 ഞാന്‍ എന്തിനു കൊല്ലപ്പെട്ടുവെന്ന്
വഞ്ചന അവന്റെ തൊഴിലാണ്
അതിനവന്‍ സ്വീകരിക്കുന്ന വഴി
ഏറ്റവും വൃത്തി കേടുള്ളതും
കളവോ അവന്റെ നാവിന്‍ തുമ്പിലും
കപടമാണവന്റെ പ്രവര്‍ത്തനങ്ങളും
ഉള്ളില്‍ ചതിയും വെച്ചുക്കൊണ്ടവന്‍
പുറത്തു ചിരിച്ചു നടക്കുന്നതാണവന്‍
അവന്‍ ഉദ്ദേശിച്ച കാര്യം നേടുവാന്‍
ചോരയോ അവന്നു പ്രശ്നമല്ലതാനും
രക്ത ബന്ധത്തെ അവന്‍ മുറിക്കും
അതിനെല്ലാം അവന്‍ മറക്കും
മാതാപിതാ ഗുരുക്കള്‍ വരെ
അവന്റെ ശത്രുവിലെ  ആദ്യ പട്ടിക
ഗര്‍ഭ പാത്രമോ അവന്‍ ഓര്‍ക്കില്ല
സാഹോദര സ്നേഹമോ അവനില്ല
എല്ലാം വെട്ടിപിടികുന്നതാര്‍ക്കു വേണ്ടി
എല്ലാം കയ്യില്‍ ഒതുങ്ങി എന്നവന്നു തോന്നുമ്പോള്‍
അവനതാ പോകുന്നു കുഴിമാടത്തിലേക്ക് ....!‍



2012, ഏപ്രിൽ 18, ബുധനാഴ്‌ച

മഴ

ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ മഴയായിരുന്നു .തണുത്ത കാറ്റിലൂടെ പെയ്തിറങ്ങുന്ന മഴ .കുളിര്മയോടെ ഇളം ചെടികളുടെ മേല്‍ തുള്ളിയായി പെയ്തിറങ്ങുമ്പോള്‍ അവ കുളിരോടെ ഇലകള്‍ വിടര്‍ത്തി നിന്നിടുന്നു .കുരുവികള്‍ തന്റെ കൂട്ടില്‍ നിന്നും തലകള്‍ പുറത്തിട്ടു  മഴയെ നിരീക്ഷിക്കുന്നു .തോരാതെ പെയ്യുന്ന മഴകള്‍ ആര്‍ക്കോ വേണ്ടി പെയ്യുന്നതാവാം ..അതോ എനിക്ക് വേണ്ടി പെയ്യുന്നതാണോ ?ജീവിത പാതയില്‍ പെയ്യുന്ന മഴകള്‍ ഏതെങ്കിലും ഒരാള്‍ക്ക് വേണ്ടി പെയ്യുന്നതാവണം..
കുത്തി ഒഴുകുന്ന മഴ അതാരോടോ ഉള്ള അമര്ഷത്തല്‍ പെയ്യുന്നത് പോലെ തോനുന്നു ...ചിലപ്പോള്‍ പെയ്യുന്ന മഴ സൌഹൃതത്തിന്റെ മഴയാണെന്നു തോന്നും ..ചില നേരങ്ങളില്‍ മഴയെ കാതോര്കുമ്പോള്‍ അത് എന്‍ മനം കുളിര്‍ക്കും ...മേല്‍ കൂരയില്‍  പെയ്തിറങ്ങുമ്പോള്‍ മഴയുടെ താളം ഞാന്‍ ആസ്വദിക്കും ..ആരുടെയെക്കൊയോ പ്രിയപെട്ടവരുടെ കാല്‍ പാടുകള്‍ മായിച്ചു കളയുന്ന മഴ ...ചിലപ്പോള്‍ ഭൂമിയോട് കിന്നാരം പറയാന്‍ വരുന്നതാണ് മഴയെന്നു തോന്നും .മനോഹരമായി പുഞ്ചിരി തൂകി ഭൂമി മഴയെ സ്വീകരിക്കുന്നത് കാണാം ..."സ്നേഹത്തില്‍ വിരിയുന്ന എന്റെ നീര്‍ത്തുള്ളികള്‍ നീ സ്വീകരിച്ചാലും 'മഴ ഭൂമിയോട് കിന്നാരം പറയുന്നു .സിരകളില്‍ പടരുന്ന തണുപ്പ് ഭേദിച്ചു മഴയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു ഭൂമി ...നന്മയുടെ ഇലകളില്‍ ,പൂവിന്റെ ഇതളില്‍ ഇറ്റു വീഴുന്ന മഴ തുള്ളി താലോടുമ്പോള്‍ അവയുടെ ഭംഗി വര്‍ദ്ധിക്കുന്നു ...അമൃതം പോലെ അനുഭവപ്പെടുന്നു..നീണ്ടു കിടക്കുന്ന പുഴകള്‍ കരക്കവിഞ്ഞു  ഒഴുകുമ്പോള്‍ കുഞ്ഞു മീനുകളുടെ സന്തോഷം ...പണ്ടെങ്ങും ഇത്ര ആവേശത്തോടെ മഴയെ ഞാന്‍  നോക്കിയിരുന്നില്ല ,,,അപ്പോഴക്കെ മഴയെ ആര് നോക്കാന്‍ .. മഴയത്ത് വരുന്ന കാറ്റിനെ ആയിരുന്നു ഇഷ്ടം.. എന്നാലല്ലേ മഴ തോര്‍ന്നാല്‍ കാറ്റില്‍ വീണ മുറ്റത്തെ മുവാണ്ടന്‍ മാങ്ങ പെറുക്കാന്‍ പറ്റൂ "ചാറ്റല്‍ മഴക്കൊള്ളല്ലേ പനി വരും "എന്ന് അകത്തു നിന്ന് ഉമ്മയുടെ താകീത് ...എങ്കിലും എത്ര മഴ കൊണ്ടിരിക്കുന്നു .എന്റെ സ്വപ്നത്തിലെ മായാത്ത ഈണമാണ് മഴ ..ജീവിതത്തില്‍ എനിക്ക് മഴയോട് ഇഷ്ടം തോനിയത് അവന്നു മഴയോടുള്ള ഇഷ്ടം അറിഞ്ഞപ്പോഴാണ് ..അവന്റെ വാക്കുകളിലൂടെ പാട്ടുകളിലൂടെ എനിക്ക് പ്രിയപെട്ടതായി മഴ ...കാത്തിരിപ്പിന്റെ സുഖം പോലെ ,,കാണാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന പോലെ.. ചാരെതെത്തുവാന്‍ കൊതിച്ചു ഒന്നും ചൊല്ലാതെ നീ നല്‍കിയ സ്നേഹം ഇനിയും തോരാമഴയിലൂടെ എന്‍ കണ്ണുകളില്‍  പതിക്കുമ്പോള് ഒരു തണുപ്പിന്‍  സുഖം....നിന്റെ  മിഴികളുടെ തിളക്കമാണ് എനിക്കിന്നീ മഴ ..നീ പറഞ്ഞ കഥകളുടെ നിറക്കൂട്ടാണ്  ഈ മഴ ..നിന്റെ കിനാവിലെ മഴയെ ഞാനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു വിതുമ്പി നില്‍കുന്ന കാര്‍മേഘങ്ങള്‍ എന്നിലേക്ക്‌ പൊഴിക്കുന്ന ഓരോ മഴ തുള്ളിയും നിന്റെ ഓര്‍മകളാണ് ..വല്ലപ്പോഴും വിരുന്നെത്തുന്ന ചാറ്റല്‍ മഴ നിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ വരുന്നതാവുമോ ?മഴയെ ചിലപ്പോള്‍ കാണാതെ ആകുമ്പോള്‍ എന്തേ വൈകുന്നത് എന്നോര്‍ത്തു ജാലകത്തിലൂടെ പുറത്തേക്ക് നോക്കും  ‍ ...ഇമ വെട്ടാതെ മഴയെ ഞാന്‍ നോക്കി കൊണ്ടിരുന്നു ...

2012, ഏപ്രിൽ 15, ഞായറാഴ്‌ച

വൃക്ഷം

മുറ്റൊത്തൊരുനാള്‍ കുളിരായി
വിത്ത്‌ വിതച്ചതില്‍ തളിരിട്ടു കുഞ്ഞിലകള്‍
ഇളം കാറ്റില്‍ കുളിരോടെ കുഞ്ഞിളം ചെടികള്‍
താലോലമാടി വളരുന്നു തൈ വൃക്ഷം
കാലത്തിന്‍ വസന്തത്തില്‍ മൊട്ടിട്ടു പൂവിട്ടു
മധുരം നുകരാന്‍ പക്ഷികള്‍ പറവകള്‍
വിടരുന്ന പൂക്കളില്‍ തേന്‍ പകരുവാന്‍
വണ്ടുകള്‍ മൂളുന്നു മൂകമായി
ശിശിരങ്ങള്‍ മറയുമ്പോള്‍
ശിഖിരങ്ങള്‍ നീട്ടി
ആ വൃക്ഷം തണലിടും ഭൂമിയില്‍ എന്നുമേ ...
തന്‍ ചുറ്റിലുള്ളവര്‍ക്കും
പരോപകാരമായി പ്രതീക്ഷിക്കുന്നില്ല ഒന്നുമേ ..
നൂറ്റാണ്ട് ചെന്നിടുമ്പോള്‍
കാലത്തിന്‍ അടയാളമാകുന്നു ആ വൃക്ഷം
കടപുഴകീടുന്നു  മണ്ണില്‍
തന്റെ കൈകളും വെട്ടുന്നു മനുഷ്യന്‍
ദയയോ ഇല്ലവിടെ
വെയിലിന്റെ ചൂടേറ്റു തളരുന്നു ഉണങ്ങുന്നു
ശിരസ്സില്‍ ചിതലുകള്‍ ‍ പൊത്തുകള്‍ കൂട്ടുന്നു
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ് നല്ലൊരു തണലായി
ഇരുന്ന വൃക്ഷമിന്നു ദിവസങ്ങള്‍ കൊണ്ട്
ഓര്‍മയില്‍ മാത്രം ..!

2012, ഏപ്രിൽ 14, ശനിയാഴ്‌ച

ശത്രുവാണ് എന്നും നമുക്ക് മിത്രം ....എന്ത് പറയുന്നു ?

ഇന്ന് എന്നോട് എന്റെ ഒരു ഫ്രണ്ട് വന്നു പറഞ്ഞു എന്നെ പറ്റി ആരോ കുറ്റം പറഞ്ഞു എന്ന് .ഞാന്‍ പറഞ്ഞു എന്നാല്‍ പറഞ്ഞവന്നു സമ്മാനം കൊടുക്കണം  എന്ന് ...അപ്പൊ ചോദിക്കാ "അതെന്തിനാ നിനക്ക് ദേഷ്യമല്ലേ തോന്നണ്ടേ "എന്ന് ..ഞാന്‍ പറഞ്ഞു  എനിക്കിഷ്ടമാ എന്നെ പറ്റി കുറ്റം പറയുന്നവരെ ..അതെ സമയം എന്റെ മുഖത്തു നോക്കി പ്രശംസിക്കുന്നവരെ എനിക്ക് ഇഷ്ട്ടമില്ലന്നും ...അപ്പൊ പറയാ" നിനക്കൊന്നും അരീലെന്ന്"ഞാന്‍ പറയാന്‍ തുടങ്ങി ....അനര്ഘ നിര്‍ഘലമായി ഒഴുകുന്ന പുഴ ,അതിനറിയില്ല അത് ഒഴുകുന്ന വഴികള്‍ അതെവിടെ പതിക്കുമെന്നും ..നിര്‍വികാരമായി പെയ്യുന്ന മഴ, അതിനറിയില്ല അതിന്റെ വെള്ളം എവ്ടെയൊക്കെ എത്തുമെന്നും ,,പ്രശാന്ത സുന്തരമായി വീശുന്ന കാറ്റ് ,,അതിനറിയില്ല അതെവിടെയൊക്കെ വീശുമെന്ന് ,,കാലം അതിനു വഴി ഒരുക്കുന്നു ..ഇന്ന് കൊഴിയുന്ന നിമിഷങ്ങള്‍ക്ക് ,ദിനങ്ങള്‍ക്ക്‌ ,അറിയില്ല നാളെ എന്ത് സംഭവിക്കുമെന്ന് ...കാലചക്രം മിന്നി മറയുമ്പോള്‍ അതിനൊപ്പം നാമും സഞ്ചരിക്കുന്നു ..അതിനിടയില്‍ ചെയ്യുന്ന കര്‍മങ്ങളില്‍ നന്മകള്‍ എത്ര?തിന്മകള്‍ എത്ര?വിചാരത്തിന്റെ വേലി ഏറ്റത്തില്‍ മനുഷ്യന്‍ ഒരാളെ കൊണ്ട് കുറ്റം പറയുമ്പോള്‍ അവന്‍ അറിയുന്നില്ല ,,അവന്‍ എപ്പോഴോ ചെയ്ത നന്മയാണ് കുറ്റമാരോപിക്കുന്ന വെക്തിക്ക് കൊടുക്കുന്നെതെന്നു ,,അപ്പൊ അവന്റെ നന്മ നമുക്ക് തരുന്ന അവനു നമ്മള്‍ തിരിച്ചു സമ്മാനം അല്ലെ കൊടുകേണ്ടത്‌ ,,അല്ലാതെ ശത്രുവായി കാണണോ?ശത്രുവാണ് എന്നും നമുക്ക് മിത്രം ....എന്ത് പറയുന്നു ?

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

മനസ്സിലെ നൊമ്പരം

മനസ്സിന്നു ശാന്തമാണോ
നിരാന്തമാം നിര്‍വികാരത മാത്രം
അവനോടുള്ള പ്രണയത്തിനാല്‍ വികാരമാണവിടം
ഒരു കുഞ്ഞു കാറ്റ് പോലും വീശാത്ത വിധം ‍
അവനെന്റെ മനസ്സില്‍ സ്ഥാനമുണ്ട്
മനസ്സിലെ പുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ച
മോഹങ്ങള്‍ ഏറെ ബാക്കിയുണ്ട്
ഏതോ വേലിയേറ്റത്തില്‍  ചിതറി തെറിച്ച പോയ
സ്വപ്ന ചിപ്പി പോലെ
മനസ്സില്‍ കോണില്‍ ഒരിഷ്ടം
ഒരാള്‍ക്കും കടന്നു വരാന്‍ കഴിയില്ലവിടം
മനസ്സിന്നു വേദനയാണ്
പാതി മുറിഞ്ഞ കിനാക്കളുടെ മിന്നലാട്ടങ്ങള്‍
പ്രണയ ദാഹത്തിന്റെ അടങ്ങാത്ത അലകള്‍
ചിറകൊടിയുന്ന മോഹങ്ങള്‍
അലയടിക്കുന്ന തിരകള്‍ പോലെ
നിര്‍വികാരമായി ഒഴുകുന്ന തടാകം പോലെ
ഋതു ഭേതങ്ങളില്‍ പിരിയാത്തൊരു മനസ്സും
ജീവിത യാത്രയിലെ ഓര്‍മകളും
വിരല്‍ തുമ്പില്‍ വിരിയും
അക്ഷരത്തിന്‍  നൊമ്പരം അവന്‍ ‍

2012, മാർച്ച് 15, വ്യാഴാഴ്‌ച

അനാഥര്‍

അനാഥരെ നിങ്ങള്‍ മറന്നിടല്ലേ
ആരുമാരുമവരെ കൈ വെടിഞ്ഞിടാതെ
അനാഥരെന്നു വിളിച്ചു കളിയാക്കിടല്ലേ
ഒന്നിനെക്കൊണ്ട്മവരെ വേദനിപ്പിച്ചിടല്ലേ

നിങ്ങളെക്കാളും ശ്രേഷ്ഠരാനവര്‍
എന്തുകൊണ്ടും അനുയോജ്യരാണവര്‍
അനാഥത്തിനവര്‍ ഉത്തരവാദിയല്ല
കാലമവര്‍ക്ക് ആ പേര് നല്‍കി
അത് സ്വീകരികേണ്ടി വന്നതാനവര്‍

അതിന്റെ വേദന അസഹ്യമാണ്‌
അനുഭവിക്കുന്നവര്‍ ത്യാകിയാണ്
സമൂഹമവരെ അകറ്റിടുമ്പോള്‍
കാണുന്നതോ അവര്‍ക്ക് വേദനയാണ്
അനാഥരാണവര് എന്നാല്‍ തന്നെയും
ദൈവത്തിന്‍ അടുത്തവര്‍ അവരല്ലയോ
ഉത്തമാം അവര്‍ എന്ത് കൊണ്ടും
സ്നേഹമാ വേണ്ടത് അവര്‍ കൊതിക്കുമെപ്പോഴും
കഴിയുന്നതെന്തും അവര്ക്കേകിയാലോ
നിങ്ങള്‍ക്കേകുമേ ദൈവമെന്നൊരുവന്‍ 

അറിവിന്‍ മനസ്സുകളെ
അനാഥരെ കൈ ഒഴിഞ്ഞിടാതെ
അറിയുവിന്‍ സ്നേഹിതാ
നമ്മളില്‍ പെട്ടവര്‍ തന്നെയാണവര്‍