Pages

2012, ഏപ്രിൽ 18, ബുധനാഴ്‌ച

മഴ

ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ മഴയായിരുന്നു .തണുത്ത കാറ്റിലൂടെ പെയ്തിറങ്ങുന്ന മഴ .കുളിര്മയോടെ ഇളം ചെടികളുടെ മേല്‍ തുള്ളിയായി പെയ്തിറങ്ങുമ്പോള്‍ അവ കുളിരോടെ ഇലകള്‍ വിടര്‍ത്തി നിന്നിടുന്നു .കുരുവികള്‍ തന്റെ കൂട്ടില്‍ നിന്നും തലകള്‍ പുറത്തിട്ടു  മഴയെ നിരീക്ഷിക്കുന്നു .തോരാതെ പെയ്യുന്ന മഴകള്‍ ആര്‍ക്കോ വേണ്ടി പെയ്യുന്നതാവാം ..അതോ എനിക്ക് വേണ്ടി പെയ്യുന്നതാണോ ?ജീവിത പാതയില്‍ പെയ്യുന്ന മഴകള്‍ ഏതെങ്കിലും ഒരാള്‍ക്ക് വേണ്ടി പെയ്യുന്നതാവണം..
കുത്തി ഒഴുകുന്ന മഴ അതാരോടോ ഉള്ള അമര്ഷത്തല്‍ പെയ്യുന്നത് പോലെ തോനുന്നു ...ചിലപ്പോള്‍ പെയ്യുന്ന മഴ സൌഹൃതത്തിന്റെ മഴയാണെന്നു തോന്നും ..ചില നേരങ്ങളില്‍ മഴയെ കാതോര്കുമ്പോള്‍ അത് എന്‍ മനം കുളിര്‍ക്കും ...മേല്‍ കൂരയില്‍  പെയ്തിറങ്ങുമ്പോള്‍ മഴയുടെ താളം ഞാന്‍ ആസ്വദിക്കും ..ആരുടെയെക്കൊയോ പ്രിയപെട്ടവരുടെ കാല്‍ പാടുകള്‍ മായിച്ചു കളയുന്ന മഴ ...ചിലപ്പോള്‍ ഭൂമിയോട് കിന്നാരം പറയാന്‍ വരുന്നതാണ് മഴയെന്നു തോന്നും .മനോഹരമായി പുഞ്ചിരി തൂകി ഭൂമി മഴയെ സ്വീകരിക്കുന്നത് കാണാം ..."സ്നേഹത്തില്‍ വിരിയുന്ന എന്റെ നീര്‍ത്തുള്ളികള്‍ നീ സ്വീകരിച്ചാലും 'മഴ ഭൂമിയോട് കിന്നാരം പറയുന്നു .സിരകളില്‍ പടരുന്ന തണുപ്പ് ഭേദിച്ചു മഴയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു ഭൂമി ...നന്മയുടെ ഇലകളില്‍ ,പൂവിന്റെ ഇതളില്‍ ഇറ്റു വീഴുന്ന മഴ തുള്ളി താലോടുമ്പോള്‍ അവയുടെ ഭംഗി വര്‍ദ്ധിക്കുന്നു ...അമൃതം പോലെ അനുഭവപ്പെടുന്നു..നീണ്ടു കിടക്കുന്ന പുഴകള്‍ കരക്കവിഞ്ഞു  ഒഴുകുമ്പോള്‍ കുഞ്ഞു മീനുകളുടെ സന്തോഷം ...പണ്ടെങ്ങും ഇത്ര ആവേശത്തോടെ മഴയെ ഞാന്‍  നോക്കിയിരുന്നില്ല ,,,അപ്പോഴക്കെ മഴയെ ആര് നോക്കാന്‍ .. മഴയത്ത് വരുന്ന കാറ്റിനെ ആയിരുന്നു ഇഷ്ടം.. എന്നാലല്ലേ മഴ തോര്‍ന്നാല്‍ കാറ്റില്‍ വീണ മുറ്റത്തെ മുവാണ്ടന്‍ മാങ്ങ പെറുക്കാന്‍ പറ്റൂ "ചാറ്റല്‍ മഴക്കൊള്ളല്ലേ പനി വരും "എന്ന് അകത്തു നിന്ന് ഉമ്മയുടെ താകീത് ...എങ്കിലും എത്ര മഴ കൊണ്ടിരിക്കുന്നു .എന്റെ സ്വപ്നത്തിലെ മായാത്ത ഈണമാണ് മഴ ..ജീവിതത്തില്‍ എനിക്ക് മഴയോട് ഇഷ്ടം തോനിയത് അവന്നു മഴയോടുള്ള ഇഷ്ടം അറിഞ്ഞപ്പോഴാണ് ..അവന്റെ വാക്കുകളിലൂടെ പാട്ടുകളിലൂടെ എനിക്ക് പ്രിയപെട്ടതായി മഴ ...കാത്തിരിപ്പിന്റെ സുഖം പോലെ ,,കാണാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന പോലെ.. ചാരെതെത്തുവാന്‍ കൊതിച്ചു ഒന്നും ചൊല്ലാതെ നീ നല്‍കിയ സ്നേഹം ഇനിയും തോരാമഴയിലൂടെ എന്‍ കണ്ണുകളില്‍  പതിക്കുമ്പോള് ഒരു തണുപ്പിന്‍  സുഖം....നിന്റെ  മിഴികളുടെ തിളക്കമാണ് എനിക്കിന്നീ മഴ ..നീ പറഞ്ഞ കഥകളുടെ നിറക്കൂട്ടാണ്  ഈ മഴ ..നിന്റെ കിനാവിലെ മഴയെ ഞാനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു വിതുമ്പി നില്‍കുന്ന കാര്‍മേഘങ്ങള്‍ എന്നിലേക്ക്‌ പൊഴിക്കുന്ന ഓരോ മഴ തുള്ളിയും നിന്റെ ഓര്‍മകളാണ് ..വല്ലപ്പോഴും വിരുന്നെത്തുന്ന ചാറ്റല്‍ മഴ നിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ വരുന്നതാവുമോ ?മഴയെ ചിലപ്പോള്‍ കാണാതെ ആകുമ്പോള്‍ എന്തേ വൈകുന്നത് എന്നോര്‍ത്തു ജാലകത്തിലൂടെ പുറത്തേക്ക് നോക്കും  ‍ ...ഇമ വെട്ടാതെ മഴയെ ഞാന്‍ നോക്കി കൊണ്ടിരുന്നു ...

8 അഭിപ്രായങ്ങൾ:

 1. ഓര്‍മ്മകളും വിരഹവും പ്രതീക്ഷകളും ഒക്കെ മനോഹരമായി സമ്മേളിച്ച ഒരു കുറിപ്പ്..ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 2. ഓര്‍മ്മകളുടെ മടിത്തട്ടിലേക്ക് പെയ്തിറങ്ങിയ മഴത്തുള്ളികളുടെ കുളിര്‍മ്മ പ്രതീക്ഷയുടെ ഒരായിരം വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്നു....
  വളരെ നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 3. എന്റെയും സ്വപ്നങ്ങളിലെ മായാത്ത ഈണമാണ് മഴ....
  നല്ല രചന...
  ആശംസകള്‍.... ..

  മറുപടിഇല്ലാതാക്കൂ
 4. മഴ പ്രാതീക്ഷയും സാന്ത്വനവും നല്‍കുന്നു..
  മന്സില്‍ കുളിര്‍മഴയായി പെയ്തിറങ്ങുന്ന കുറിപ്പ്..

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം ചേച്ചീ..... നന്നായിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ