Pages

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

മനസ്സിലെ നൊമ്പരം

മനസ്സിന്നു ശാന്തമാണോ
നിരാന്തമാം നിര്‍വികാരത മാത്രം
അവനോടുള്ള പ്രണയത്തിനാല്‍ വികാരമാണവിടം
ഒരു കുഞ്ഞു കാറ്റ് പോലും വീശാത്ത വിധം ‍
അവനെന്റെ മനസ്സില്‍ സ്ഥാനമുണ്ട്
മനസ്സിലെ പുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ച
മോഹങ്ങള്‍ ഏറെ ബാക്കിയുണ്ട്
ഏതോ വേലിയേറ്റത്തില്‍  ചിതറി തെറിച്ച പോയ
സ്വപ്ന ചിപ്പി പോലെ
മനസ്സില്‍ കോണില്‍ ഒരിഷ്ടം
ഒരാള്‍ക്കും കടന്നു വരാന്‍ കഴിയില്ലവിടം
മനസ്സിന്നു വേദനയാണ്
പാതി മുറിഞ്ഞ കിനാക്കളുടെ മിന്നലാട്ടങ്ങള്‍
പ്രണയ ദാഹത്തിന്റെ അടങ്ങാത്ത അലകള്‍
ചിറകൊടിയുന്ന മോഹങ്ങള്‍
അലയടിക്കുന്ന തിരകള്‍ പോലെ
നിര്‍വികാരമായി ഒഴുകുന്ന തടാകം പോലെ
ഋതു ഭേതങ്ങളില്‍ പിരിയാത്തൊരു മനസ്സും
ജീവിത യാത്രയിലെ ഓര്‍മകളും
വിരല്‍ തുമ്പില്‍ വിരിയും
അക്ഷരത്തിന്‍  നൊമ്പരം അവന്‍ ‍

5 അഭിപ്രായങ്ങൾ:

  1. ശരിക്കും ഒരു ചെറിയ നോവ് മനസ്സില്‍ വന്നു ........ഇനിയും എഴുതുക എന്റെ ബ്ലോഗ്‌ വായിക്കുക അഭിപ്രായം എഴുതുക
    "kannoram.blogspot.com " and " cheathas4you-safalyam.blogspot.com ' join my blog

    മറുപടിഇല്ലാതാക്കൂ
  2. മനസ്സ് ഒരു മഹാസാഗരമല്ലേ, ചിലപ്പോള്‍ ആര്‍ത്തലയ്ക്കുകയും ചിലപ്പോള്‍ ശാന്തമായുറങ്ങുകയും ചെയ്യുന്ന മഹാസമുദ്രത്തെപ്പോലെ..

    അക്ഷരതെറ്റുകള്‍ ഒരുപാട് കടന്ന് കയറിയിട്ടുണ്ട് റൈഹാന..
    ആദ്യവരിയില്‍ തന്നെ തെറ്റുണ്ട്..
    “ശാന്തം”
    “ചിതറി തെറിച്ച”
    “മിന്നലാട്ടങ്ങള്‍”

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിനെന്തും ആവാലോ,
    ദു:ഖങ്ങളുടെ കോളിളക്കങ്ങൾ സൃഷ്ടിക്കാം
    സന്തോഷത്തിന്റെ കൊടുമുടികൾ സൃഷ്ടിക്കാം
    അവഗണനയുടെ ഗർത്തങ്ങൾ സൃഷ്ടിക്കാം
    യാഥാർത്ഥ്യം അത് ഇച്ചിരി കടുപ്പമാണ്…
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. എവിടെയോ..എന്തൊക്കെയോ..ചീഞ്ഞു നാറുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  5. ലഗ്നത്തില്‍ വിഗ്നം കാണുന്നു. ( കമന്റ്‌ അടിക്കുമ്പോള്‍ word verification ചോദിക്കുന്നു. ) കമന്റ്‌ കുറയാന്‍ ചാന്‍സ് ഉണ്ട്.ദക്ഷിണ വെക്കുമെങ്കില്‍ പരിഹാരം പറഞ്ഞു തരാം. ( ഫലം കണ്ടെങ്കില്‍ മാത്രം ദക്ഷിണ മതി )

    ദാ.. ഈ ലിങ്ക് അങ്ങ് ജപിച്ചു ബ്ലോഗില്‍ കെട്ടുക്ക. എല്ലാം ശെരിയാവും.

    http://shahhidstips.blogspot.com/2012/04/blog-post_29.html

    ഫലം കണ്ടാല്‍ ദക്ഷിണ മറക്കരുത് ട്ടാ...

    ഇല്ലേല്‍ ഞാന്‍ ചാത്തനെ വിടും..

    മറുപടിഇല്ലാതാക്കൂ