കുഞ്ഞു, അമ്മതന്‍ നിര്‍വൃതിയിലാണ്ട്
കിടക്കവേ ..
ഗര്‍ഭ പാത്രത്തില്‍ ചുമന്നു
അമ്മതന്‍ കുഞ്ഞിനെ ..
ഓരോ അനക്കവും കുളിര്‍മയോടെ ..
തന്‍ കുഞ്ഞിന്റെ സുരക്ഷയില്‍ .
അഭിമാന പുരസ്സരം
ശ്രദ്ധ തന്‍ കുഞ്ഞിനെ
കണ്‍ കുളിര്‍ കാണുവാന്‍ ..
ഓരോ ദിവസവും കുറിച്ചിടുന്നു മനസ്സിലും ..
കാത്തു കാത്തിരുന്ന് വേദന സഹിച്ചും
വേദനയോ സ്നേഹ പുഷ്പമായി ..
നെഞ്ചോടു ചേര്‍ത്തിടുന്നു സന്തോഷമാം .
മരണ വേദനയാല്‍...
പെറ്റിടുന്ന കുഞ്ഞിനെ അമ്മ ..!
മൃദുലമാം കൈകളില്‍ വാരിയെടുക്കുന്നു .
ചെറു ചുണ്ടില്‍ വിരിയുന്ന
പുഞ്ചിരി കണ്ടു
മനസ്സാകയും കുളിര്‍മയോടെ നിന്നിടുന്നു
കരയുന്ന കുഞ്ഞിനെ മുലയൂട്ടി ഉറക്കുമ്പോള്‍ ....
സ്നേഹമോ കാരുണ്യമോ....
വര്‍ഷിക്കുമവിടം ..
ഹാ .! മനോഹരം എത്രയാണെന്നോ ?
സുഗന്ധം വീശുന്ന പൂന്തൊട്ടമാണവിടം ..
മാനത്തുദിക്കും മഴവില്ലു പോലെ
വ്യാപിച്ചു കിടക്കുന്നു അമ്മ തന്‍ സ്നേഹം
സ്വര്‍ഗം...അതെന്തെന്നു അറിയുന്നു ഞാന്‍....
അമ്മ തന്‍ മടിത്തട്ട് തന്നല്ലയോ സ്വര്‍ഗം .!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ