Pages

2012, മേയ് 6, ഞായറാഴ്‌ച

നിറം മങ്ങിയ വഴിയോരങ്ങള്‍

തിരക്കുള്ള വഴികളില്‍
നടന്നു നീങ്ങുന്ന ജനക്കൂട്ടത്തില്‍

ഒരുവളായി ഞാനും നീങ്ങവേ

കാണുന്ന കാഴ്ചകള്‍

കാണാപുറങ്ങള്‍ തേടി

അലയുന്നതാവാം മനസ്സെന്ന സാഗരം

അറിവില്ലാ മനസ്സില്‍

കൊച്ചു കാര്യങ്ങള്‍ കൊണ്ട്

നിറഞ്ഞു തുളുമ്പുന്നതാവാം എന്‍ മനം !

എങ്കിലും എന്‍ കണ്ണിലൂടെ

ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍

പറയുന്നതെന്തോ? അതാകണം

ഞാന്‍ കണ്ട കാഴ്ചകള്‍

തെരുവുകളില്‍ കാണുന്ന

ദയനീയതയുടെ മങ്ങിയ കാഴ്ചകള്‍

കണ്ണുകളെ ഈറനണയിപ്പിക്കുമാവിധം

ദയനീയതയുടെ വഴിയോരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നവര്‍

തിരക്കോടെ നടന്നു നീങ്ങുന്നവര്‍

അവസാനിക്കുന്ന ഇടം മരണമെന്നോര്‍ക്കാതെ
മായുന്ന ലോകമേ മാറുന്ന ലോകമേ
കണ്ടാല്‍ വിശാലമാം നിന്‍ മുഖം. പക്ഷെ...
ഇടുക്കമാണെനിക്കെപ്പഴും നിന്‍ ഉള്ളം
വെളിച്ചമുണ്ടെങ്കിലും ഇരുട്ടിലല്ലോ നിന്‍ മുഖ ഭാവം
എന്‍ കണ്ണുകള്‍ക് അന്ധത ബാധിച്ച പോല്‍
തടയുകയാണ് നിന്‍ ഉള്ളിലായി ഞാന്‍
നിന്‍ വഴികളിലൂടെ കടന്നു പോകുമ്പോള്‍
ഓരോ വഴികളിലും കാണുന്നു
നിന്നിടയില്‍ പെട്ട് ഞരങ്ങുന്ന ജന്മങ്ങള്‍
കേള്‍ക്കുന്നു ഞാന്‍ ആ ഞെരുക്കത്തിന്‍ സ്വരം
എന്‍ മനസ്സിലെ നോവിന്‍ സ്വരം
തോരാതെ ഒഴുകി വരുന്ന വെള്ളം
കണ്ണുനീര്‍ തുള്ളിയോ?
അതിരില്ലാത്ത വേലികള്‍ മുള്ളിനാല്‍ ഉള്ളതോ
കാലം കടന്നു പോകുമ്പോള്‍
നീയും മാറി മറയുന്നു
മായുന്നു നീ പിന്നിട്ട വഴികളും
ഓര്‍ക്കാതെ പോകുന്നു വിലാപത്തിന്‍ ജന്മങ്ങള്‍ ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ