ഇരുട്ടിനാല്‍ ഉണ്ടായൊരു ലോകം ,
,,ഇരുട്ടിന്റെ മനുഷ്യ ജീവിതം ,,കരിപുരളും മനുഷ്യ കോലങ്ങള്‍ ,,,
ഇരുണ്ട യുഗം അതി ഗോത്രം ,,,,
വെളിച്ചം കടകാത്ത ഇരുട്ടിന്റെ ലോകം ,,
ഇരുട്ടില്‍ തപ്പി തടയും ജീവിതങ്ങള്‍ ,,,
അരണ്ട വെളിച്ചത്തിന്‍ നിഴലുകള്‍ തേടി ,,,
അലറുന്ന ലോകത്തിന്‍ കോലങ്ങള്‍ ,,,
ഇത് അന്ത കാരം നിറയും ലോകം ,,
നിറ ദീപങ്ങള്‍ പോയി മറഞ്ഞിടും കാലം ,,,
നിലവിളികള്‍ ഒതുങ്ങുന്ന ചട്ടകൂട് ,,,
നിലയില്ല കടലിന്‍ അലകള്‍ പോലെ ,,
കാണാത്ത ദിക്കിലേക് നടന്നകലുന്നവര്‍ ,,
ഇരുട്ടിന്റെ ദിശയില്‍ ആണ്ടു പോയവര്‍ ,,
അസഹ്യമാം വേദന ശിരസ്സില്‍ വീണു ,,,
കണ്ണിലുള്ള വെളിച്ചം മാഞ്ഞു പോയവര്‍ ,,,
ഇണപിരിയും വഴികളില്‍ ഇരുട്ടില്‍ ചവിട്ടി ,,,
നടക്കുന്നു മനുഷ്യര്‍ മുന്നിലെ കുഴികളില്‍ ,,
പതികുന്നതറിയാതെ കാലടികള്‍ മുന്നോട്ടു ,,,
കാലത്തിന്‍ ചക്രം ഇരുളിനാല്‍ മറയുമ്പോള്‍ ,,
അടിയില്‍ പെട്ട് ഒതുങ്ങുന്നു ജീവിതങ്ങള്‍ ,,
തൊണ്ട നാളങ്ങളില്‍ നിന്നുയരുന്ന നില വിളി ,,
അഗ്രം കടക്കാതെ വായുവില്‍ ചേരുന്നു ,,
ലയനമാം കണ്ണ് നീര്‍ തുള്ളികള്‍ ,,,
ഇറ്റു വീഴുമ്പോള്‍ കണ്ണുകള്‍ ചുവക്കുന്നു ,,,
കറുത്ത പാറക്കു ചന്തം കൂട്ടിനാല്‍ ഇരുട്ട് ,,
മൊഴിയുന്ന വാക്കുകള്‍ പ്രധി ദ്വനിക്കുന്നു,,,പാറയില്‍ തട്ടി ,,,
ഇരുളിന്‍ മറവില്‍ നടക്കും ക്രൂരതകല് ,,
ഇരുണ്ടകാലം മായ്ചിടും നിനവില്‍ ,,,
വെളിച്ചം മറഞ്ഞു ഇരുള്‍ പരന്ന ,,,
പ്രകാശങ്ങള്‍ കൈവിട്ട ഇരുളിന്‍ ലോകത്തിന്‍ ,,,
വീണ്ടും ഉദിക്കുമോ നിറദീപങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ