Pages

2012, ഏപ്രിൽ 15, ഞായറാഴ്‌ച

വൃക്ഷം

മുറ്റൊത്തൊരുനാള്‍ കുളിരായി
വിത്ത്‌ വിതച്ചതില്‍ തളിരിട്ടു കുഞ്ഞിലകള്‍
ഇളം കാറ്റില്‍ കുളിരോടെ കുഞ്ഞിളം ചെടികള്‍
താലോലമാടി വളരുന്നു തൈ വൃക്ഷം
കാലത്തിന്‍ വസന്തത്തില്‍ മൊട്ടിട്ടു പൂവിട്ടു
മധുരം നുകരാന്‍ പക്ഷികള്‍ പറവകള്‍
വിടരുന്ന പൂക്കളില്‍ തേന്‍ പകരുവാന്‍
വണ്ടുകള്‍ മൂളുന്നു മൂകമായി
ശിശിരങ്ങള്‍ മറയുമ്പോള്‍
ശിഖിരങ്ങള്‍ നീട്ടി
ആ വൃക്ഷം തണലിടും ഭൂമിയില്‍ എന്നുമേ ...
തന്‍ ചുറ്റിലുള്ളവര്‍ക്കും
പരോപകാരമായി പ്രതീക്ഷിക്കുന്നില്ല ഒന്നുമേ ..
നൂറ്റാണ്ട് ചെന്നിടുമ്പോള്‍
കാലത്തിന്‍ അടയാളമാകുന്നു ആ വൃക്ഷം
കടപുഴകീടുന്നു  മണ്ണില്‍
തന്റെ കൈകളും വെട്ടുന്നു മനുഷ്യന്‍
ദയയോ ഇല്ലവിടെ
വെയിലിന്റെ ചൂടേറ്റു തളരുന്നു ഉണങ്ങുന്നു
ശിരസ്സില്‍ ചിതലുകള്‍ ‍ പൊത്തുകള്‍ കൂട്ടുന്നു
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ് നല്ലൊരു തണലായി
ഇരുന്ന വൃക്ഷമിന്നു ദിവസങ്ങള്‍ കൊണ്ട്
ഓര്‍മയില്‍ മാത്രം ..!

4 അഭിപ്രായങ്ങൾ:

  1. മനോഹരമായ കുഞ്ഞു കവിത..

    പിന്നേ ഇതെന്താ
    "ശിരസ്സില്‍ ചിതലുകള്‍ പോത്തുകള്‍ കൂട്ടുന്നു"
    പോത്താണോ അതോ പൊത്താണോ?

    മറുപടിഇല്ലാതാക്കൂ
  2. വൃക്ഷജന്മം പാടുന്നു. കൊള്ളാം. (അക്ഷരത്തെറ്റുകള്‍ കുറവെങ്കിലും ആശയത്തെറ്റുകളും പ്രയോഗത്തെറ്റുകളുമുണ്ട് തിരുത്താന്‍)

    മറുപടിഇല്ലാതാക്കൂ
  3. മുകളിലത്തെ രണ്ടു അഭിപ്രായങ്ങള്‍ക്കൊപ്പം ഇതും കൂടി.ആശയം മാത്രം പോരല്ലോ കവിതയാവാന്‍! കുറച്ചുകൂടിയൊക്കെ വെട്ടിയും തിരുത്തിയും വേണം പോസ്ടിടാന്‍. ഒന്നാലോചിച്ചു നോക്കൂ "വണ്ടുകള്‍ മൂളുന്നു മൂകമായി " -ശരിയാണോ? അങ്ങിനെ പലതും

    മറുപടിഇല്ലാതാക്കൂ