Pages

2012, ഏപ്രിൽ 29, ഞായറാഴ്‌ച

മനുഷ്യന്‍ മനുഷ്യനു ശത്രു

മനുഷ്യന്‍ ! അവനവനു തന്നെ ശത്രുവല്ലയോ
സ്വന്തം വിശ്വാസം നഷ്ടമായി
സുഹൃത്തോ മുഖ്യ ശത്രുവായി
പരസ്പരം വിശ്വാസം നഷ്ടമായി
തമ്മിലോ മനസ്സില്‍ അസൂയയായി
അസൂയ മൂത്ത് തമ്മില്‍ തര്‍ക്കമായി
തര്‍ക്കം മൂത്ത് കൊലയില്‍ കലാശിച്ചുപ്പോയി
ഒരുവനെ കൊല്ലുവാന്‍ പല സ്ഥലങ്ങളില്‍
ബോംബുമായി അവന്‍ നടക്കലായി 
ഒരുവന്റെ ജീവന് വേണ്ടി അവന്‍
ഒരുപാട് പേരുടെ ജീവനും എടുക്കലായ്
കൊല്ലുന്നവനറിയില്ല ഞാന്‍ ആരെ കൊന്നുവെന്നു
കൊല്ലപെടുന്നവന്‍ അറിയില്ല
 ഞാന്‍ എന്തിനു കൊല്ലപ്പെട്ടുവെന്ന്
വഞ്ചന അവന്റെ തൊഴിലാണ്
അതിനവന്‍ സ്വീകരിക്കുന്ന വഴി
ഏറ്റവും വൃത്തി കേടുള്ളതും
കളവോ അവന്റെ നാവിന്‍ തുമ്പിലും
കപടമാണവന്റെ പ്രവര്‍ത്തനങ്ങളും
ഉള്ളില്‍ ചതിയും വെച്ചുക്കൊണ്ടവന്‍
പുറത്തു ചിരിച്ചു നടക്കുന്നതാണവന്‍
അവന്‍ ഉദ്ദേശിച്ച കാര്യം നേടുവാന്‍
ചോരയോ അവന്നു പ്രശ്നമല്ലതാനും
രക്ത ബന്ധത്തെ അവന്‍ മുറിക്കും
അതിനെല്ലാം അവന്‍ മറക്കും
മാതാപിതാ ഗുരുക്കള്‍ വരെ
അവന്റെ ശത്രുവിലെ  ആദ്യ പട്ടിക
ഗര്‍ഭ പാത്രമോ അവന്‍ ഓര്‍ക്കില്ല
സാഹോദര സ്നേഹമോ അവനില്ല
എല്ലാം വെട്ടിപിടികുന്നതാര്‍ക്കു വേണ്ടി
എല്ലാം കയ്യില്‍ ഒതുങ്ങി എന്നവന്നു തോന്നുമ്പോള്‍
അവനതാ പോകുന്നു കുഴിമാടത്തിലേക്ക് ....!‍



6 അഭിപ്രായങ്ങൾ:

  1. കൊല്ലുന്നവനറിയില്ല ഞാന്‍ ആരെ കൊന്നുവെന്നു
    കൊല്ലപെടുന്നവന്‍ അറിയില്ല
    ഞാന്‍ എന്തിനു കൊല്ലപ്പെട്ടുവെന്ന്...
    ----------------------------
    അതെ അതാണ്‌ സത്യം !!!

    മറുപടിഇല്ലാതാക്കൂ
  2. വരികള്‍ കൊള്ളാം, കുറച്ചൂടെ താളമാവട്ടെ... ആശംസകള്‍.. ഇനിയുമെഴുതു

    മറുപടിഇല്ലാതാക്കൂ
  3. ലാഭത്തിന്‍റെ കണക്കുകള്‍ മാത്രം തെളിയുന്ന ഭൂതക്കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കാണുന്ന മനുഷ്യന്‍..
    അവിടെ ബന്ധങ്ങള്‍ പോലും നഷ്ടത്തിന്‍റെ കണക്കാണ് പറയുന്നതെങ്കില്‍ ചോരപ്പുഴയാല്‍ മാറ്റിയെഴുതപ്പെടുന്നു..


    നന്നായിട്ടുണ്ട്..അടുത്ത കവിതക്കായി കാത്തിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. ആത്മാർത്ഥതയുള്ള വരികൾ ,ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  5. ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    മറുപടിഇല്ലാതാക്കൂ