ഭാരതം സമ്പന്നമാം ഇന്നീ ഭാരതം
ഉണര്‍ന്നീടുമീ ജനത അറിവിന്‍ സാഗരം
ഇടറുന്ന വഴികള്‍ അലയുന്ന ജീവിതം
കഴിഞ്ഞു പോയ കാലം മായാത്ത പാടുകള്‍
ഭാരതമെന്നമ്മയെ സ്വന്തമാക്കി തന്നൊരാ.
ധീര ജവാന്മ്മാരുടെ കാല്‍പ്പാടുകള്‍
രക്ത
ചുവപ്പിനാല്‍ കൊടികള്‍ ഉയര്‍ന്നു
സ്വതന്ത്രത്തിനായി
അലകള്‍ താണ്ടി
വെളിച്ചമേകാന്‍
ജീവിതങ്ങള്‍
ബലിക്കൊടുതൊരാ
ഭാരതം
സ്വപ്നമേ
ഭാരതം
സ്വപ്നമേ
ഭാരതം
നാം ഒന്ന്
നമ്മുക്കൊന്ന് ഭാരതം
ജാതിയില്ല
മതമില്ല സ്നേഹമെന്ന വാക്യം
ശിരസ്സില്‍
നിന്നൊഴുകുന്ന
രക്തത്തിന്‍ നിറം
ഒന്നുമാത്രം
ഇടറുന്ന തൊണ്ടകളില്‍ ഉയരുന്ന
വാക്യം
വായുവില്‍ കേള്‍ക്കുന്ന സ്വരം
ഒന്നുമാത്രം
ഭാരതം നമ്മുക്ക് സ്വന്തം
..
ജന്മം നല്‍കിയ അമ്മയെ വില്‍ക്കുമോ
മക്കള്‍
തന്‍ ജന്മ നാടിനെ മാറോടു ചേര്‍ത്തവര്‍
ഉശസ്സായി വളര്ന്നതാണീ അഭിമാനം
വെക്കില്ല ഒന്നിന് ചുവടെയും
കൊടുക്കില്ല പകരം നിധി കിട്ടിയാല്‍ പോലും
അറിയുക ..! നമുക്കേകി തന്നൊരാ ഭാരതം
ചരിത്രങ്ങള്‍ ഉറങ്ങുന്ന മണ്ണിവിടം
കൊട്ടാരമുണ്ട് നദികളുണ്ട് പൂന്തോട്ടമാണീ ഭാരതം
ഉയരുന്ന യശസ്സിന്റെ അറിവാണ് ഭാരതം
കലയുണ്ട് കഥയുണ്ട് കാവ്യമുണ്ട് ഇവിടം
മായാത്ത ചന്ദ്രിക പോലൊരു വദനം
നാനാ ഭാഷ തന്‍ ഉറവിടം ഭാരതം
ജാതി മത വെത്യാസമന്നെ സൌഹൃദം
ഉണരുക ചിന്തയെപ്പോഴും നമ്മുക്കായി
നാം സഹോദര സഹോദരിന്മ്മാര്‍
ഒരമ്മപെറ്റ മക്കള്‍ അതാണ് ഭാരതം
ഉള്ളവര്‍ ഇല്ലാത്തവര്‍ക്കായി നീട്ടുക
സഹായമേകി നിര്‍വൃതി കൊള്ളുക
സമാധാനമേകാന്‍ ഒന്നിച്ചു നില്‍ക്കുക
ഓര്‍ക്കുക എപ്പൊഴും നാം ഒന്നെന്ന വാക്യം
ഉണരൂ ഉണരൂ ഏകാകമായി
കൈ ചേര്‍ത്തുപ്പിടിക്കൂ നെഞ്ചോടു ചേര്‍ക്കൂ
ഭാരതം ജയ് ഭാരതം ..!
ഉലകുന്ന ചിന്തകള്‍
നശിക്കുന്ന വാക്കുകള്‍
തകര്‍ക്കുന്ന വേരുകള്‍
പിഴുതെറിയൂ ആഴങ്ങളില്‍ നിന്നും
കുഴികള്‍ നികത്താന്‍ നന്മ വിത്തുകള്‍ വിതറൂ
നന്മ മരം വളര്‍ന്നു പന്തലിക്കവേ
വരും തലമുറകള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നിടട്ടെ
ലോകത്തിന്‍ മുകളില്‍ നാട്ടിടട്ടെ
വീശുന്ന കുളിര്‍ക്കാറ്റിലൂടെ പറക്കെട്ടെ
ജയ് ഭാരതം ...!
_svg.png)











