Pages

2012, മേയ് 12, ശനിയാഴ്‌ച

അമ്മക്കായി ഒരു ദിനം

അമ്മക്കായി ഒരു ദിനം കൂടി വന്നിരിക്കുന്നു .ഗര്‍ഭ പാത്രത്തെ മറക്കുന്ന കാലത്തിലൂടെ കടന്നു പോകുന്ന നമ്മള്‍ മാതൃതത്തിന്റെ വില അറിയാത്തവര്‍ അത് മനസ്സിലാക്കാന്‍ ശ്രമിക്കാത്തവര്‍ ..എല്ലാം എല്ലാമാണു അമ്മ എന്നാല്‍ ഇന്നവരെ വൃദ്ധ സദനങ്ങളില്‍ വലിച്ചെറിയുന്നവര്‍ ..ഈ ഭൂമി തന്നെയാണ് അമ്മ അതോര്‍ക്കാതെ അഹങ്കാരത്തോടെ ചവിട്ടി മെതിച്ചു നടക്കുന്നവര്‍ ..
മറിയുന്ന കാലത്തില്‍ ഓരോ കുഞ്ഞു പിറവി എടുക്കുമ്പോഴും ,പന്നീട് വളര്‍ന്നു വലുതാകുമ്പോള്‍ ഓരോ ചവിട്ടു പടികള്‍ കയറുമ്പോള്‍ വിജയം വരിക്കുമ്പോള്‍ അമ്മയെ മറക്കുന്നവര്‍ ,,
കാലം നല്‍കിയ കവികള്‍, ശാസ്ത്രഞ്ജര്‍ ,പണ്ഡിതര്‍ ,അങ്ങനെ ഓരോ മനുഷ്യനും ഒരു സ്ത്രീ ഉദരത്തില്‍ നിന്നാണ് പിറവി എടുത്തത് ..
"ഛെ " എന്ന ഒരു വാക്ക് പോലും ഉമ്മയോട് പറയരുത് എന്ന് പഠിപ്പിക്കുന്നു ലോക നായകന്‍ മുഹമ്മദ്‌ നബി (സ)..അത്രയും വില നല്‍കുന്നു മാതാവിന്ന്..ഓരോ മതത്തിലും മാതാവിനെ പവിത്രതയോടെ കാണാന്‍ പഠിപ്പിക്കുന്നു ,,നമ്മില്‍ പലരും അത് മറക്കുന്നു ,,
ഫിലാഡല്‍ഫിയായില്‍ ജീവിച്ചിരുന്ന അന്നാ ജാര്‍മിസ് എന്ന അമ്മയില്‍ ഉടലെടുത്ത ആശയം ആണ് മദേഴ്‌സ് ഡേ .. 1908 ല്‍ഫിലാഡല്‍ഫിയയിലും വെസ്റ്റ് വെര്‍ജീനിയയിലും മദേഴ്‌സ് ഡേ ആചരിക്കുന്നു..1914ല്‍ ജാര്‍വിസ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിയമം പാസാക്കിയെടുത്തു. മേയ് രണ്ടാം ഞായറാഴ്ച ദേശീയാവധിയാക്കിക്കൊണ്ട് അന്നത്തെ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ അതു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തു.
മെഡറ്ററേനിയന്‍ കടലിനരികിലുള്ള നാടുകളില്‍ ധാരാളമായി വളരുന്ന “കാര്‍നേഷന്‍’ എന്ന പൂവ്. പട്ടുനൂലുപോലെ മൃദുവായ ഈ പൂവിലൊരെണ്ണം കുട്ടികള്‍ അന്നു ധരിക്കണമെന്ന് അന്ന നിര്‍ദ്ദേശിച്ചു.
പുരാതന ഗ്രീസിലെ മാതൃപൂജയുടെ ഭാഗമായി വന്നതാണീ ആചാരമെന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത കാലങ്ങളിലാണ് ലോകം മാതൃദിനം മാതാവിന് സമര്‍പ്പിക്കുന്നത്. ന്യൂസീലാന്‍ഡില്‍ മേയ് ആദ്യ ഞായറാഴ്ചയും സ്‌പെയിനിലും പോര്‍ച്ചുഗലിലും ഡിസംബര്‍ എട്ടിനുമാണ് മാതൃദിനം. ഫ്രാന്‍സില്‍ മേയ് അവസാന ഞായറില്‍ സ്വന്തക്കാരും സുഹൃത്തുക്കളുമൊക്കെ കൂടി മാതൃദിനം ആഘോഷിക്കുന്നു. ജപ്പാനില്‍ കുട്ടികളുടെ ചിത്രരചനാ മത്സരവും അവര്‍ വരച്ച ചിത്രങ്ങള്‍ അമ്മമാര്‍ക്ക് സമ്മാനിക്കുകയും ഒന്നാം സ്ഥാനം നേടിയ ചിത്രം അടുത്ത നാലു വര്‍ഷം മാതൃദിനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു,,,,
1600 കളിലും മാതൃദിനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഇംഗ്ലണ്ടിലെ വീട്ടുജോലിക്കാര്‍ സ്വഗൃഹങ്ങളില്‍ പോയി മാതാവിനെ കാണാനുള്ള അ ഏതെങ്കിലും ഒരു ദിവസം അവര്‍ മദേഴ്‌സ് ഡേ കൊണ്ടാടുന്നു. പഴയ റോമാക്കാര്‍ മദേഴ്‌സ് ഡേക്കു പകരം മട്രോനോലിയ എന്ന പേരിലാണ് ആചരിക്കുന്നത്,,,
1870ല്‍ ജൂലിയ വാര്‍ഡ് ഹ്യൂസാണ് ബോസ്റ്റണില്‍ മാതൃദിനത്തെക്കുറിച്ച് പ്രഖ്യാപിച്ചതെന്നും തുടര്‍ന്ന് എല്ലാ വര്‍ഷവും മേയ് മാസം രണ്ടാം ഞായറാഴ്ച ഇതു ആഘോഷിക്കുന്നതെന്നും ചരിത്രം പറയുന്നു..അമ്മയുടെ സ്‌നേഹം പോലെ, സാന്ത്വനം പോലെ ഒരു മാതൃദിനം കൂടി വന്നിരിക്കുകയാണ്. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്ന് കവി പാടിയിരിക്കുന്നു..
സ്വര്‍ഗ്ഗം എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അതു അമ്മയുടെ കാല്‍ക്കീഴിലാണെന്നാണ് നബി മറുപടി പറഞ്ഞത്..ഈശ്വരന് എല്ലായിടത്തും പ്രത്യക്ഷപ്പെടാന്‍ കഴിയാത്തതുകൊണ്ട് അമ്മാരെ സൃഷ്ടിച്ചു എന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നു...അമ്മ എന്ന രണ്ടക്ഷരത്തില്‍ എല്ലാ സല്‍ഗുണങ്ങളും അടങ്ങിയിരിക്കുന്നു. അമ്മയെന്നാല്‍ സര്‍വ്വംസഹയാണ്. അമ്മയും മക്കളും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം ഒരിക്കലും അറ്റുപോകുന്നില്ല. അമ്മ ഒരു അമ്പലമാണ്. കാണപ്പെട്ട ദൈവമാണ് ...
ഒരു സഹാബി നബി തങ്ങളോടു വന്നു ചോദിക്കുകയാണ്" നബിയെ എനിക്ക് ഈ ലോകത്ത് ഏറ്റവും കടപ്പാട് ആരോടാണ് ?"അപ്പോള്‍ നബി തങ്ങള്‍ പറയുന്നു "നിന്റെ ഉമ്മയോട് 'വീണ്ടും ആ സഹാബി ചോദിക്കുന്നു "പിന്നെ ആരോടാണ് ?വീണ്ടും നബി മറുവടി പറയുന്നു നിന്റെ ഉമ്മയോട് "വീണ്ടും ചോദിക്കുന്നു പിന്നെ ആരോടാണ്?നിന്റെ ഉമ്മയോട് 'വീണ്ടും ആ സഹാബി പിന്നെ ആരോടാണ് എന്ന് ചോദിച്ചപ്പോള്‍ നബി (സ)തങ്ങള്‍ പറഞ്ഞു നിന്റെ ഉപ്പയോട്‌ ...
അത്രയും സ്ഥാനം ഉണ്ടായിട്ടാണോ മനുഷ്യാ നീ നിന്റെ മാതാവിനെ നിന്ദിക്കുന്നത്‌ ?ഭാര്യക്ക് വേണ്ടി മാതാവിനെ തള്ളി പറയുക ,,കാശിനു വേണ്ടി അവരെ ഉപേക്ഷിക്കുക ഇതെല്ലേ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് ,,,
 
                                  (അമ്മതന്‍ സ്നേഹം )
 
കുഞ്ഞു, അമ്മതന്‍ നിര്‍വൃതിയിലാണ്ട്
കിടക്കവേ ..
ഗര്‍ഭ പാത്രത്തില്‍ ചുമന്നു
അമ്മതന്‍ കുഞ്ഞിനെ ..
ഓരോ അനക്കവും കുളിര്‍മയോടെ ..
തന്‍ കുഞ്ഞിന്റെ സുരക്ഷയില്‍ .
അഭിമാന പുരസ്സരം
ശ്രദ്ധ തന്‍ കുഞ്ഞിനെ
കണ്‍ കുളിര്‍ കാണുവാന്‍ ..
ഓരോ ദിവസവും കുറിച്ചിടുന്നു മനസ്സിലും ..
കാത്തു കാത്തിരുന്ന് വേദന സഹിച്ചും
വേദനയോ സ്നേഹ പുഷ്പമായി ..
നെഞ്ചോടു ചേര്‍ത്തിടുന്നു സന്തോഷമാം .
മരണ വേദനയാല്‍...
പെറ്റിടുന്ന കുഞ്ഞിനെ അമ്മ ..!
മൃദുലമാം കൈകളില്‍ വാരിയെടുക്കുന്നു .
ചെറു ചുണ്ടില്‍ വിരിയുന്ന
പുഞ്ചിരി കണ്ടു
മനസ്സാകയും കുളിര്‍മയോടെ നിന്നിടുന്നു
കരയുന്ന കുഞ്ഞിനെ മുലയൂട്ടി ഉറക്കുമ്പോള്‍ ....
സ്നേഹമോ കാരുണ്യമോ....
വര്‍ഷിക്കുമവിടം ..
ഹാ .! മനോഹരം എത്രയാണെന്നോ ?
സുഗന്ധം വീശുന്ന പൂന്തൊട്ടമാണവിടം ..
മാനത്തുദിക്കും മഴവില്ലു പോലെ
വ്യാപിച്ചു കിടക്കുന്നു അമ്മ തന്‍ സ്നേഹം
സ്വര്‍ഗം...അതെന്തെന്നു അറിയുന്നു ഞാന്‍....
അമ്മ തന്‍ മടിത്തട്ട് തന്നല്ലയോ സ്വര്‍ഗം ...!
 
                
(ഞാന്‍ ഈ കവിത എവിടുന്നാണ് എഴുതിയത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല ..ഈ വരികള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നത് എന്റെ ഇത്താത്ത പ്രസവത്തിനായി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് ,,പ്രസവത്തിന്റെ വേദനകൊണ്ട് പുളയുന്ന അവളെ നോകി നിസഹായതയോടെ എഴുതിയ വരികള്‍ ,,ഉറക്കമില്ലാത്ത ആ രാത്രിയില്‍ വേദനയോടെ ഞെരങ്ങുന്ന അവള്‍ക്കു അബുദാബി മഫ്‌രക് ഹോസ്പിറ്റലിലെ
AC യിലും വിയര്‍ക്കുന്ന അവള്‍ക്കു എവിടെ നിന്നോ കിട്ടിയ കടലാസ് കഷണം വിഷറിയാക്കി വീശിക്കോടുക്കുമ്പോള്‍ ആ കാറ്റില്‍ അവള്‍ മയങ്ങുമ്പോള്‍ ഇടയ്ക്കു എന്റെ കണ്ണുകളും ഉറക്കത്താല്‍ അടഞ്ഞു പോകുന്നു വീണ്ടും അവളുടെ ഞെരക്കത്തില്‍ ഞെട്ടി ഉണരുന്ന ഞാന്‍ ഉറക്കം വരാതെ ഇരിക്കാന്‍ ക്കുറിച്ച വരികള്‍ ടിശ്ശു പെപ്പെര്‍ കട്ടിയാക്കി ചുരുട്ടി അതിന്മേല്‍ എഴുതിയ വരികള്‍ ,,എത്രത്തോളം വേദന ഓരോ മാതാവും സഹിക്കുന്നുണ്ട് എന്നതിന്റെ സാക്ഷി ..രാത്രി ഒരു മണിക്ക് അവള്‍ക്കു തുടങ്ങിയ പ്രസവ വേദന രാവിലെ എട്ടു മണിക്ക് പ്രസവം നടക്കുന്നത് വരെ ലേബര്‍ റൂമില്‍ അവളുടെ അടുത്തിരുന്ന ഞാന്‍.. അവളുടെ കരച്ചിലിനെക്കാളും എന്റെ കരച്ചിലായിരിക്കും ഡോക്റെരും സിസ്റ്റര്മാരും കേട്ടത് ,,"ഇച്ചാ സാരമില്ല കരയെല്ലേ ഇച്ചാ എന്ന് ഞാന്‍ പറഞ്ഞു കരയുമ്പോള്‍ എന്റെ കരച്ചിലായിരിക്കും ചുറ്റിലുള്ളവര്‍ കേട്ടിരിക്കുക ...അവളെ സമാദാനിപ്പിക്കുന്നതിന് പകരം എന്നെയാണ് എല്ലാവരും നോക്കിയത് ..പിന്നീട് മോളെ എന്റെ കയ്യില്‍ വെച്ച് തരുമ്പോള്‍ സിസ്റ്റര്‍
അവര്‍ എന്നെ കളിയാക്കി പറഞ്ഞു "എട്ടത്തിയാണ് പ്രസവിച്ചതെങ്കിലും അനിയത്തിയാണ് വേദനിച്ചതും കരഞ്ഞതും എന്ന് ,,അവരുടെ കളിയാക്കല്‍ പുഞ്ചിരിയോടെ കേട്ട് മോളെ കയ്യില്‍ വാങ്ങുമ്പോള്‍ അവള്‍ എന്റെ ചെവി പൊട്ടുന്ന ഒച്ചത്തില്‍ കരയ്യുന്നുണ്ടായിരുന്നു (ല്ളെ ല്ളെ )അവളുടെ വായില്‍ മധുരം തൊട്ടു കൊടുത്തപ്പോള്‍ ആവേശത്തോടെ നുണചിറക്കുന്നുണ്ടായിരുന്നു,,,,
(കുട്ടികള്‍ പ്രസവിച്ച ഉടനെ ചെവിയില്‍ ബാങ്ക് കൊടുക്കലും മധുരം തൊട്ടു കൊടുക്കലും ഇസ്ലാമിലെ ആചാരമാണ് )ഉമ്മയൊക്കെ പറയുന്നത് കേള്‍കാം മദുരം ആരാണ് തൊട്ടു കൊടുത്തത് അവരുടെ സ്വഭാവം ആണ് കുട്ടികള്‍ക്ക് കിട്ടുക എന്ന് ,,ഇന്ന് എന്റെ ഇച്ചാന്റെ മോള്‍ക് ഒരു വയസ്സ് കഴിഞ്ഞു ..ഇച്ച പറയാ "എന്റെ സ്വഭാവമാണ് മോള്‍ക്ക്‌ എന്ന്"നീ പണ്ട് പേരക്ക മരത്തിന്റെ മുകളിലും മാവിന്റെ മുകളിലും അല്ലായിരുന്നോ ,,ചെറിയ മോള്‍ ഇപ്പൊ
സ്റ്റൂള്‍ ഇട്ടിട്ട്‌ റ്റേബിളിന്റെ മുകളിലൊക്കെ കേറുന്നു ,പത്തിരിക്ക് കുഴച്ച പൊടി ഒക്കെ തിന്നുന്നു എന്ന് 'എന്റെ ചെറുപ്പത്തിലെ സ്വഭാവം...,,കലികാലം
 (ഇത് എന്നെ പറയിപ്പിച്ചേ അടങ്ങൂ എന്ന് തോന്നുന്നു ,,,റബ്ബുല്‍ ആലമീനായ തമ്പുരാനേ കാകണേ:D
 
 

19 അഭിപ്രായങ്ങൾ:

  1. നിങ്ങള്‍ ആരും ഇവടെ കമന്റ്‌ ഇടേണ്ട ആവിശ്യം ഇല്ല ...സ്വന്തം മാതാവിനെ നിന്ദിക്കാതെ ഇരുന്നാല്‍ മതി ...മാതാവിനോട് ഇതിനകം തെറ്റ് ചെയ്തിടുന്ടെങ്കില്‍ മാപ്പ് ചോദിക്കുക ,,മരിച്ചു പോയിടുന്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കമന്റ് വേണ്ടെന്നു പറയാന്‍ നീയെന്താ കണ്ണൂരാന് പഠിക്കുവാണോ?
      കമന്റിട്ടെ അടങ്ങൂ ഞാന്‍. മരിച്ചാലും വേണ്ടില്ല. എന്നിട്ടേ പോകൂ!!

      ഇല്ലാതാക്കൂ
  2. കൊള്ളാം.. നന്നായിട്ടുണ്ട്. ഓര്‍മപ്പെടുത്തിയത്തിനു നന്ദി. ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും എന്‍റെ കൂപ്പുകൈ.

    മറുപടിഇല്ലാതാക്കൂ
  3. അഭിനന്ദിക്കാന്‍ വാക്കുകളില്ല റൈഹാനാ.... വളരെ വളരെ നന്നായിരിക്കുന്നു.....ഈ മാതൃ ദിനത്തിലും, മാതാവിന്‍റെ മഹിമകള്‍ വര്‍ണ്ണിക്കുന്ന പല ലേഖനങ്ങളും,കവിതകളും,വരകളുമൊക്കെ കാണുകയും വായിക്കുകയും ചെയ്തു...പക്ഷെ, ഇത്രത്തോളം മനസ്സിന്‍റെ അടിത്തട്ടില്‍, അമ്മയോടുള്ള കടപ്പാടിനെ ഓര്‍മ്മിപ്പിക്കത്തക്ക വണ്ണം ഓളങ്ങള്‍ തീര്‍ത്ത ഒരു രചനയും ഇല്ല.....ഭാവുകങ്ങള്‍ നേരുന്നു....

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട ഹാരിസ് ,
    സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് വളരെ നന്ദി.!
    ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി. വീണ്ടും വരിക ...!

    മറുപടിഇല്ലാതാക്കൂ
  5. നജുമുദ്ദീന്‍
    സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് വളരെ നന്ദി.!

    മറുപടിഇല്ലാതാക്കൂ
  6. സ്വർഗസ്ഥയായ എന്റെ അമ്മ ഇതാ അരികിൽ, ഈ കുറിപ്പു വായിച്ചവേളയിൽ. രൈഹാനയുടെ എഴുത്ത് വെറുതെയായില്ല.

    മറുപടിഇല്ലാതാക്കൂ
  7. നന്നായിരിക്കുന്നു ...അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  8. ശശികുമാര്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി വീണ്ടും വരിക

    മറുപടിഇല്ലാതാക്കൂ
  9. ഇശല്‍ ..വവൂട്ടി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  10. അമ്മമാരെ സ്നേഹിക്കാനായി ഒരു ദിനം എന്ന ആശയം തന്നെ തള്ളിക്കളയണം എന്നാണു അഭിപ്ര്യായം ,ഒരു ദിനത്തില്‍ അല്ല എന്നും സ്നെഹിക്കാന്‍ കഴിയണം ,,എത്ര പറഞ്ഞാലും തീരാത്ത അമ്മ യുടെ സ്നേഹം ,,മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം എന്ന വിശ്വാസം ഇതൊക്ക മുറുകെ പിടിക്കാന്‍ നമുക്ക് കഴിയട്ടെ ,,നല്ല പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  11. അമ്മ ഒരു പ്രതീകമാണ് സ്നേഹത്തിന്റെ,സ്നേഹിതന്റെ ,സാഹോദര്യത്തിന്റെ,വാത്സല്യത്തിന്റെ,സാമീപ്യത്തിന്റെ,രക്തബന്ധത്തിന്റെ, കണ്ണുനീരിന്റെ ,അതിജീവനത്തിന്റെ,വ്യാകുലതയുടെ,ക്ഷമയുടെ എന്തിനു ലോകത്തിന്റെ തന്നെ ഉത്തമ മാത്രകയാണ് !!!
    എല്ലാ അമ്മമരെയും ...സ്നേഹപൂര്‍വ്വം........എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു !.

    മറുപടിഇല്ലാതാക്കൂ
  12. ഫൈസല്‍ ബാബു ,

    വന്നതിലും വായിച്ചു സ്നേഹാ അഭിപ്രായം അറിച്ചതിലും നന്ദി ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  13. മൈ ഡ്രീം ,

    വന്നതിലും വായിച്ചു സ്നേഹാ അഭിപ്രായം അറിച്ചതിലും നന്ദി ഉണ്ട്

    വീണ്ടും വരിക

    മറുപടിഇല്ലാതാക്കൂ
  14. ഹാ .! മനോഹരം എത്രയാണെന്നോ ?
    സുഗന്ധം വീശുന്ന പൂന്തൊട്ടമാണവിടം ..
    മാനത്തുദിക്കും മഴവില്ലു പോലെ
    വ്യാപിച്ചു കിടക്കുന്നു അമ്മ തന്‍ സ്നേഹം
    സ്വര്‍ഗം...അതെന്തെന്നു അറിയുന്നു ഞാന്‍....
    അമ്മ തന്‍ മടിത്തട്ട് തന്നല്ലയോ സ്വര്‍ഗം ...!,,,, കവിത കഴിഞ്ഞിട്ടുള്ള വാക്യങ്ങളിൽ കാണുന്ന അക്ഷരത്തെറ്റുകൾ തിരുത്തുക....എല്ലാ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  15. ചന്തു നായര്‍ വന്നതിലും വായിച്ചതിലും തെറ്റ് കാണിച്ചു തന്നതിനും നന്ദി ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  16. മാതൃസ്നേഹം..പിന്നെയെന്തു വേണം

    മറുപടിഇല്ലാതാക്കൂ