Pages

2012, മേയ് 18, വെള്ളിയാഴ്‌ച

ജന്മ ദിനം



കാലമേ നീ പോകുന്നതും
കാലമേ നീ മറയുന്നതും
അറിയുന്നില്ല എന്‍ ജീവിതം മാറി മറയുന്നതും
ജന്മ ജന്മാന്തരങ്ങള്‍ കഴിഞ്ഞു പോയാലും
കൊഴിഞ്ഞ ദിനങ്ങള്‍ ഓര്‍മ്മകള്‍ മാത്രം
പൊട്ടിയ പ്രതീക്ഷ തന്‍
കണ്ണാടി ചില്ലു പോല്‍
നഷ്ട ഗീതത്തിന്‍ നിശബ്ദ കൊലുസുകള്‍
വിടപറഞ്ഞ കാലമേ
ഓര്‍മയുടെ ജാലകം താനേ തുറക്കുമോ
സൂര്യന്‍ അസ്തമിക്കും മുന്‍പേ
ഞാന്‍ അറിയുന്നില്ല എന്റെ മരണത്തെ
തിരിച്ചു കിട്ടാത്ത ദിനങ്ങള്‍ പോകുമ്പോള്‍
മറയുന്നു എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും
കാര്‍മേഘങ്ങള്‍ സൂര്യനെ മറക്കുമ്പോള്‍
എത്രയോ ഞാന്‍ ദുഖിച്ചിരുന്നു
നീല തടാകത്തില്‍ ചന്ദ്രരൂപം തെളിയുമ്പോള്‍
കൈ കുമ്പിളില്‍ ആക്കുവാന്‍ എത്രയോ ഞാന്‍ വെമ്പി
പിന്നിട്ട വഴികളില്‍
തൊടിയിലെ തുമ്പിക്കും മന്ദാര പൂവിനും
വഴിയിലെ മരക്കൂട്ടവും
ചില ചിലക്കുന്ന പക്ഷി കുഞ്ഞുങ്ങളും
എല്ലാം ഞാന്‍ മറയുമ്പോള്‍
ഓര്‍മയില്‍ മാത്രം
ജന്മ ദിനം നീ എനിക്ക് നേരുമ്പോള്‍
പ്രിയ കൂട്ടുക്കാരാ
എന്റെ മരണത്തിലേക്ക് ഒരു ചുവടുവെപ്പ് കൂടെ
ഇതെന്റെ മനസ്സാണ്
ഇന്നലകളുടെ ഓര്‍മ്മ പുസ്തകം .....!
 
 
 

12 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മപുസ്തകം ലളിതമായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. വളരെ ശരിയാണ് രൈഹാന. ഓരോ ജന്മദിനവും മരണത്തിലേക്കുള്ള പുതിയ ചുവടുവെപ്പാണ്‌. നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  3. റാംജി ..വന്നതിലും അഭിപ്രായത്തിനും നന്ദി ഉണ്ട് ,
    @നജീമുദീന്‍ നന്ദി

    മറുപടിഇല്ലാതാക്കൂ
  4. എന്റെ വരയില്‍ വരവറിയിച്ചതിനു നന്ദി..
    അല്പം തിരക്കിലായതിനാല്‍ വിശദമായി ഉടനെ വരാം..വായിക്കാം...
    എന്തായാലും എന്റെ ആശംസകള്‍ ...
    ഒപ്പം ഗ്രൂപ്പിലും സജീവമാകുക.
    ഫോളോ ചെയ്തിട്ടുണ്ട്.
    All the best!

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട നൌഷാദ് അകമ്പടം,
    വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒരു പാട് നന്ദി ഉണ്ട് താങ്ക്സ് ,ഗ്രൂപ്പിലും ഉണ്ടാകും ,

    മറുപടിഇല്ലാതാക്കൂ
  6. sheriyan raihana oro janma dinavum maranathilekkulla padivaathilanu nannayi avatharipichu

    മറുപടിഇല്ലാതാക്കൂ
  7. നന്ദി ഉണ്ട് വവൂട്ടി ഈ വഴി വന്നതില്‍ ,ആഹാ വയനാട് ആണല്ലേ ,കുറെ ആളുണ്ട് വയനാട് ഉള്ളത് ബ്ലോഗില്‍ ,ഒരു അനുവും ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം ഡിയര്‍ ഓര്‍മ്മകള്‍ മരിക്കുന്നില്ല ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഉണ്ട് ഇവടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും റഷീദ് വീണ്ടും വരിക

      ഇല്ലാതാക്കൂ
  9. ഓര്‍മപ്പെടുത്തലുകള്‍ വളരെ നന്നായിരിക്കുന്നു.. ഭാവുകങ്ങള്‍..
    http://kannurpassenger.blogspot.in/

    മറുപടിഇല്ലാതാക്കൂ
  10. റിയ റിഹാന ഇന്നെന്റെ ജന്മ ദിനം ആണ് അതിനാല്‍ ഈ വരികള്‍ ഞാന്‍ കടമെടുകുന്നു സമ്മതിക്കും എന്നാ വിശ്വാസത്തോടെ ഈ വരികള്‍ ഇഷ്ടമായ ഒരു സ്നേഹിയന്‍

    മറുപടിഇല്ലാതാക്കൂ